പാലക്കാട് ജില്ലാ സാഹിത്യോത്സവം 2013-14 വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഈ വര്‍ഷത്തെ ജില്ലാ സാഹിത്യോത്സവം ഡിസംബര്‍ 6 വെള്ളിയാഴ്ച കാരാകുറിശ്ശി ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടക്കും. 12 ഉപജില്ലാ സാഹിത്യോത്സവത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടിയ 750 ലധികം യു.പി., ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി കുട്ടികള്‍ 26 മത്സര ഇനങ്ങളില്‍ പങ്കെടുക്കും. പ്രശസ്ത സാഹിത്യകാരന്‍മാരും ചിത്രകാരന്‍മാരും ഫോക്‌ലോര്‍ കലാകാരന്മാരും സാഹിത്യോല്‍സവത്തിനു നേതൃത്വം നല്‍കും.
ഉപജില്ലയില്‍ നിന്നുള്ള പ്രവേശന ലിസ്റ്റ് നവംബര്‍ 27 നകം pullanikkadmash@gmail.com, yemkeydee@gmail.com, prjayaseelan@gmail.com എന്നീ മെയില്‍ വിലാസങ്ങളില്‍ അയക്കണം എന്ന് ജനറല്‍ കണ്‍വീനര്‍ അറിയിച്ചു.