SSLC March 2025 , Candidate Data Part പരിശോധിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക LSS/USS Registration അവസാനതീയതി ജനുവരി 18 വരെ ദീര്‍ഘിപ്പിച്ചു എസ് എസ് എല്‍ സി IT Model പരീക്ഷാ നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി എക്സാം രജിസ്ട്രേഷനും തുടര്‍പ്രവര്‍ത്തനങ്ങളുടെയും സമയക്രമം ഇവിടെ 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

A List തിരുത്തലുകള്‍ ഡിസംബര്‍ 13-നകം നടത്തണം


ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷയുടെ എ ലിസ്റ്റ് തയ്യാറാക്കുന്ന പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലേക്ക് പ്രവേശിക്കുന്നു. സമ്പൂര്‍ണയില്‍ സ്കൂളുകള്‍ ഉള്‍പ്പെടുത്തിയ വിവരങ്ങള്‍ പരീക്ഷാഭവന്റെ ഡേറ്റാബേസിലേക്ക് മാറ്റം ചെയ്തു കഴിഞ്ഞു. ഇനി ആവശ്യമായ തിരുത്തലുകള്‍ പരീക്ഷാ ഭവന്‍ സൈറ്റിലാണ് നടത്തേണ്ടത്. ഇതിനായി പരീക്ഷാഭവന്‍ തയ്യാറാക്കിയ സൈറ്റിന്റെ ലിങ്ക് ഇവിടെ ലഭ്യമാണ്. ഈലിങ്കില്‍ ക്ലിക്ക് ചെയ്ത് തുറന്ന് വരുന്ന പേജിലൂടെ നവംബര്‍ 20 മുതല്‍ തിരുത്തലുകള്‍ നടത്താമെന്നാണ് പരീക്ഷാഭവന്‍ അറിയിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പരീക്ഷാഭവന്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ ഇവിടെ ലഭിക്കും. സര്‍ക്കുലര്‍ അനുസരിച്ച് ഡിസംബര്‍ 13-നകം എഡിറ്റിങ്ങ് പൂര്‍ത്തിയാക്കണം. പ്രധാനനിര്‍ദ്ദേശങ്ങള്‍ താഴെ.

  1. തിരുത്തലുകള്‍ നടത്തേണ്ടത് പരീക്ഷാഭവന്‍ സൈറ്റിലാവണം. വരുത്തിയ തിരുത്തലുകള്‍ സമ്പൂര്‍ണ്ണയിലും നടത്തണം.
  2. എല്ലാ കുട്ടികളുടെയും ഫോട്ടോ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഉണ്ടെന്ന് ഉറപ്പാക്കണം . ആവര്‍ത്തനം ഉണ്ടങ്കില്‍ ഒഴിവാക്കുകയും ഏതെങ്കിലും കുട്ടിയെ ചേര്‍ക്കാന്‍ വിട്ടുപോയിട്ടണ്ടെങ്കില്‍ ഉള്‍പ്പെടുത്തുകയും വേണം
  3. ഡിസംബര്‍ 2 മുതല്‍ എ ലിസ്റ്റ് മാതൃകയിലുള്ള പ്രിന്റൗട്ട് ലഭിക്കും. ഇവ പരിശോധിച്ച് ഡിസംബര്‍ 13-നകം തിരുത്തലുകള്‍ പൂര്‍ത്തിയാക്കണം.
  4. A List തിരുത്തലുകള്‍ പൂര്‍ത്തിയാക്കി Confirm ചെയ്ത് ലോക്ക് ചെയ്യുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 13
  5. രജിസ്റ്റര്‍ നമ്പരോട് കൂടിയ A List ഡിസംബര്‍ 16 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. വീണ്ടും ഒരിക്കല്‍ കൂടി പരിശോധിച്ച് ഏതെങ്കിലും തിരുത്തലുകള്‍ അവശ്യമെങ്കില്‍ പരീക്ഷാഭവനിലേക്ക് pareekshabhavan.itcell@gmail.com എന്ന മെയിലില്‍ അറിയിച്ചാല്‍ ഒരുദിവസത്തേക്ക് ആ കുട്ടിയുടെ വിവരങ്ങള്‍ Unlock ചെയ്തു തരുന്നതാണ് (മെയിലില്‍  School Code, Contact Number of HM, തിരുത്തലുകള്‍ ആവശ്യമുള്ള വിദ്യാര്‍ഥികളുടെ Register Number  എന്നിവ ഉണ്ടായിരിക്കണം)
  6. 20-ന് ശേഷം യാതൊരു തിരുത്തലുകളും അനുവദിക്കുന്നതല്ല. തുടര്‍ണ്ടാകുന്ന തെറ്റുകള്‍ക്ക് പ്രധാനാധ്യാപകനും ക്ലാസ് ടീച്ചറുമായിരിക്കും ഉത്തരവാദികള്‍ എന്ന് സര്‍ക്കുലറില്‍ പറയുന്നു
  7. ഡിസംബര്‍ 31-ന് നാലുമണിക്ക് മുമ്പ് പ്രിന്റൗട്ടിന്റെ പകര്‍പ്പ് തെറ്റുകള്‍ ഇല്ലാത്തതാണെന്ന പ്രധാനാധ്യാപകന്റെ സാക്ഷ്യപത്രം സഹിതം ഡി ഇ ഒ ഓഫീസിലെത്തിക്കണം.
വിശദാംശങ്ങള്‍ ചുവടെ

  1. http://www.bpekerala.in/sslc-2014 എന്ന ലിങ്ക് വഴി പരീക്ഷാഭന്റെ സൈറ്റില്‍ പ്രവേശിക്കുക. അപ്പോള്‍ താഴെത്തന്നിരിക്കുന്ന മാതൃകയിലുള്ള ജാലകം ദൃശ്യമാകും  
ആദ്യമായി പ്രവേശിക്കുന്നവര്‍ Username, Password ഇവ School Code തന്നെ നല്‍കി പ്രവേശിക്കുക. അപ്പോള്‍ Password , Reset ചെയ്യുന്നതിനുള്ള പുതിയ ജാലകം ലഭ്യമാകും. 
Current Password School Code നല്‍കി പുതിയ പാസ്‌വേര്‍ഡ് തിരഞ്ഞെടുക്കുക. പുതിയ പാസ്‌വേര്‍ഡില്‍ ചുരുങ്ങിയത് 8 Characters ഉണ്ടായിരിക്കണം. അതില്‍ത്തന്നെ ചുരുങ്ങിയത് ഒരു Capital Letter, ഒരു Small Letter, ഒരു Alphabet എന്നിവ ഉണ്ടായിരിക്കണം. (ഉദാ:- SItc1234; Sitc3456,SitcPalakkd1 etc) .അവ നല്‍കി Change Button അമര്‍ത്തിയാല്‍ Password ,Reset ചെയ്തതായ മെസ്സേജ് ലഭിക്കും. പുതിയ പാസ്‌വേര്‍ഡ് ഉപയോഗിച്ച് വീണ്ടും Login ചെയ്യണം.
Login ചെയ്യുമ്പോള്‍ താഴെക്കാണുന്ന മാതൃകയിലുള്ള ജാലകം ദൃശ്യമാകും.

 
ഈ ജാലകത്തിലെ Registration എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന School Going എന്ന ബട്ടണ്‍ അമര്‍ത്തുക
തുറന്ന് വരുന്ന ജാലകത്തില്‍ കുട്ടിയുടെ അഡ്മിഷന്‍ നമ്പര്‍ നല്‍കി View Details എന്ന ബട്ടണ്‍ അമര്‍ത്തിയാല്‍ ആ കുട്ടിയുടെ വിശദാംശങ്ങള്‍ ലഭ്യമാകും.
തിരുത്തലുകള്‍ ആവശ്യമായ ഫീല്‍ഡുകളില്‍ മാറ്റങ്ങള്‍ വരുത്തി Save ചെയ്യുക. ഫോട്ടോകള്‍ ഇല്ലെങ്കിലോ Clarity കുറവാണെങ്കിലോ പുതിയ ഫോട്ടോ Upload ചെയ്യാവുന്നതാണ്.
പുതിയ കുട്ടിയെ ഉള്‍പ്പെടുത്തണമെങ്കില്‍ അഡിമിഷന്‍ നമ്പരും മറ്റ് വിശദാംശങ്ങളും നല്‍കി Save ചെയ്താല്‍ മതി.
ഏതെങ്കിലും കുട്ടിയെ ഒഴിവാക്കണമെങ്കില്‍ അഡ്മിഷന്‍ നമ്പര്‍ നല്‍കി ആ കുട്ടിയുടെ പേജ് തുറക്കുക. ചുവടെയുള്ള Delete ബട്ടണ്‍ അമര്‍ത്തിയാല്‍ ആ കുട്ടിയുടെ പേരും വിശദാംശങ്ങളും ഒഴിവാക്കപ്പെടും
ജാലകത്തിലെ Reports എന്ന ബട്ടണ്‍ ഉപയോഗിച്ച് എല്ലാ വിദ്യാര്‍ഥികളുടെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ പേജിന്റെ പ്രിന്റ് ഔട്ട് ലഭിക്കും. ഇത് പരിശോധിച്ചാല്‍ തിരുത്തലുകള്‍ എളുപ്പതില്‍ നടത്താവുന്നതാണ്


Post a Comment

Previous Post Next Post