സംസ്ഥാനത്തെ
സര്‍ക്കാര്‍ - എയ്ഡഡ് വിദ്യാലയങ്ങളില്‍ 2011 ലെ അധ്യാപക പാക്കേജിനു
ശേഷമുള്ള നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കാന്‍ മന്ത്രിസഭാ യോഗം
തീരുമാനിച്ചതായി വിദ്യാഭ്യസ വകുപ്പു മന്ത്രി പി. കെ. അബ്ദുറബ്ബ് അറിയിച്ചു.
അധ്യാപക പാക്കേജ് നിലവില്‍ വന്ന സന്ദര്‍ഭത്തില്‍ സര്‍വീസിലിരി ക്കുന്നവരും
പിന്നീട് കുട്ടികളുടെ എണ്ണക്കുറവ് മൂലം തസ്തിക നഷ്ടപ്പെടാനിട വരികയും
ചെയ്യുന്ന അധ്യാപകരെ 1:30, 1:35 അനുപാതത്തില്‍ സംരക്ഷിക്കുന്നതിനും
തീരുമാനിച്ചിട്ടുണ്ട്. പുതിയ തസ്തികകളിലെ നിയമനങ്ങള്‍ക്ക് കെ.ഇ.ആര്‍.
വ്യവസ്ഥകള്‍ പ്രകാരം അംഗീകാരം നല്‍കുന്നതിനും തീരുമാനിച്ചതായി വിദ്യാഭ്യാസ
മന്ത്രി അറിയിച്ചു.