അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

SSLC സേ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഫലം ഇവിടെ 2025-26 അധ്യയനവര്‍ഷത്തെ സംസ്ഥാനത്തെ അധ്യാപക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാനദിവസം ജൂലൈ 9 SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെKTET പുനപരിശോധന ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി.യോഗ്യത നേടുന്നതിനുള്ള സമയപരിധി മൂന്ന് വര്‍ഷമാക്കി (2028 ആഗസ്റ്റ്) ദീര്‍ഘിപ്പിച്ചു NMMSE പരീക്ഷയില്‍ അര്‍ഹത നേടിയ വിദ്യാര്‍ഥികളുടെ പ്രൊവിഷണല്‍ സെലക്ട് ലിസ്റ്റ്, പ്രൊവിഷണല്‍ വെയ്റ്റിങ്ങ് ലിസ്റ്റ് എന്നിവയുടെ സൂക്ഷ്‍മപരിശോധനക്കുള്ള അവസാന ദിവസം ജൂണ്‍ 5 ഹയര്‍ സെക്കണ്ടറി ഫലം മെയ് 22 ന് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

SETIGam for IT

SETIGam-ലൂടെ നമുക്ക് സുപരിചിതനായ പ്രമോദ് സാര്‍ ഇത്തവണ ഐ ടിക്ക് സഹായകരമായ ചോദ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് പുതിയ SETIGam തയ്യറാക്കിയിരിക്കുന്നത്. Inkscape, QGIS, വിവരവിശകലനത്തിന്റെ പുതിയരീതികള്‍ എന്നീ അധ്യായങ്ങള്‍ ഉള്‍പ്പെടുത്തി  പള്ളിപ്പുറം പരുതൂര്‍ സ്കൂളിലെ എസ് ഐ ടി സി ആയ ഷാജി സാര്‍  തയ്യാറാക്കിയ ചോദ്യങ്ങള്‍ ആണ് അദ്ദേഹം ഇത്തവണ SETIGam-ന് ഉപയോഗിച്ചിരിക്കുന്നത് മുന്‍ തവണത്തേതില്‍ നിന്നും വ്യത്യസ്തമായി Installation-ന്റെ ആവശ്യം ഇല്ലാതെ തന്നെ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന വിധത്തിലാണ് അദ്ദേഹം ഇത് തയ്യാറാക്കിയിരിക്കുന്നത്. ചുവടെ ചേര്‍ത്തിരിക്കുന്ന മൂന്ന് ഫയലുകളും ഡൗണ്‍ലോഡ് ചെയ്ത് Extract ചെയ്ത് സേവ് ചെയ്യുക. ഇവയില്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് പ്രവര്‍ത്തിപ്പിക്കാവുന്നതാണ് . ഡബിള്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ജാലകത്തിലെ OK ബട്ടണ്‍ അമര്‍ത്തുമ്പോള്‍ തുറന്നു വരുന്ന ജാലകത്തിലെ Main Menu എന്നതിന്റെ ഇടതുവശത്തെ ത്രികോണചിഹ്നത്തില്‍ ക്ലിക്ക് ചെയ്ത് പരീക്ഷാര്‍ഥിയെ രജിസ്റ്റര്‍ ചെയ്ത് ചോദ്യങ്ങള്‍ തിരഞ്ഞെടുക്കാം.
ഇത് തയ്യാറാക്കി അയച്ചു തന്ന പ്രമോദ് സാറിനും ചോദ്യങ്ങള്‍ തയ്യാറാക്കിയ ഷാജി സാറിനും എസ് ഐ ടി സി ഫോറത്തിന്റെ നന്ദി.

ചോദ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനായി താഴെത്തന്നിരിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക

Questions from Inkscape
Questions from QGis
Questions from Calc

Post a Comment

Previous Post Next Post