ഗ്രാമീണമേഖലയിലെ
സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന വനിതകളുടെയും
പെണ്‍കുട്ടികളുടെയും ദാരിദ്ര്യനിര്‍മാര്‍ജനം ലക്ഷ്യമാക്കി കേരള ഫീഡ്‌സ്
ലിമിറ്റഡ് നടപ്പിലാക്കുന്ന ആടുവളര്‍ത്തല്‍ പദ്ധതിയായ അമ്മുവിന്റെ
ആട്ടിന്‍കുട്ടി എന്ന സംരംഭം നടപ്പിലാക്കുവാന്‍ താത്പര്യമുള്ള എയ്ഡഡ്/
സര്‍ക്കാര്‍ സ്‌കൂളുകളുടെ പ്രിന്‍സിപ്പാള്‍/ ഹെഡ്മാസ്റ്റര്‍മാര്‍ നിര്‍ദിഷ്ട
അപേക്ഷാഫോറത്തില്‍ ഒക്ടോബര്‍ 21 വൈകുന്നേരം നാല് മണിക്ക് മുമ്പ് മാനേജിങ്
ഡയറക്ടര്‍, കേരള ഫീഡ്‌സ് ലിമിറ്റഡ് എന്ന വിലാസത്തിലോanisdas@gmail.com
എന്ന ഇ-മെയില്‍ വിലാസത്തിലോ അറിയിക്കാം. വെബ്‌സൈറ്റ്:www.keralafeeds.com.