എസ് ഐ ടി സി ഫോറത്തിന്റെ നേതൃത്വത്തില്‍ ഇന്ന് (ശനി) ജില്ലയിലെ വിവിധകേന്ദ്രങ്ങളില്‍ വെച്ചു നടത്തിയ വെബ് ഡിസൈനിങ്ങ്, ഡിജിറ്റല്‍ പെയിന്റിങ്ങ് എന്നിവക്കുള്ള പരിശീലനപരിപാടിയില്‍ നൂറ്റി അമ്പതോളം കുട്ടികള്‍ പങ്കെടുത്തു. ഡിജിറ്റല്‍ പെയിന്റിങ്ങിന് എടത്തനാട്ടുകര ഗവ ഓറിയന്റല്‍ സ്കൂളിലെ ഇഖ്ബാല്‍ മാഷും അടക്കാപുത്തൂര്‍ സ്കൂളിലെ വേണുമാഷും കോട്ടായി സ്കൂളിലെ ചിത്രഭാനു മാഷുമായിരുന്നു പരിശീലകര്‍. പാലക്കാട്, മണ്ണാര്‍ക്കാട്, കോട്ടായി, ഒറ്റപ്പാലം എന്നിവയായിരുന്നു പരിശീലന കേന്ദ്രങ്ങള്‍. വെബ് ഡിസൈനിങ്ങിന് ചെന്നൈ സി ടി എസിലെ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ശ്രീ വിപിന്‍ മഠത്തുംപടിക്കല്‍ ആയിരുന്നു ഒറ്റപ്പാലത്ത് പരിശീലനം നല്‍കിയത് . മറ്റു കേന്ദ്രങ്ങളില്‍ ശ്രീ. ടി പി സിജു(ശ്രീകൃഷ്ണ എച്ച് എസ് നല്ലേപ്പിള്ളി) ശ്രീമതി ശാന്തി വി.പി (ജി എച്ച് എസ് കുമരപുരം) ശ്രീ സുജിത്ത് എസ് (ജി എച്ച് എസ് വെണ്ണക്കര) എന്നിവര്‍ നേതൃത്വം നല്‍കി.
കുട്ടികള്‍ക്കുള്ള പരിശീലനം നടന്നു