നിലവില്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്ന ഉഷ്ണതരംഗ സാഹചര്യം കണക്കിലെടുത്ത് പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മെയ് 6 വരെ പൊതു അവധിയായിരിക്കും. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ല.ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

ഐ ടി പരീക്ഷ-എസ് ഐ ടി സി പരിശീലനം ഒക്ടോബര്‍ ഒമ്പതിന്


2013-14 അധ്യയനവര്‍ഷത്തെ ഐ.ടി പരീക്ഷയുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലയിലെ സ്കൂള്‍ ഐടി കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കുള്ള ഏകദിന പരിശീലനം ഒക്ടോബര്‍ 9ന് നടത്തുന്നു. പാലക്കാട് വിദ്യാഭ്യാസജില്ലയിലെ കൊല്ലങ്കോട്, ചിറ്റൂര്‍, കുഴല്‍മന്ദം ഉപജില്ലകളിലെ സ്കൂള്‍ ഐടി കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കു് രാവിലെ പത്തുമണിക്കും പാലക്കാട്, പറളി, ആലത്തൂര്‍ ഉപജില്ലകളിലെ എസ് ഐ ടി സിമാര്‍ക്കു് ഉച്ചക്ക് രണ്ട് മണിക്കും ഐടി@സ്കൂള്‍ ജില്ലാ ഓഫീസില്‍വെച്ച് നടത്തുന്നതാണ്.മണ്ണാര്‍ക്കാട് ഉപജില്ലയിലെ എസ് ഐ ടി സി മാര്‍ക്കുള്ള പരിശീലനം മണ്ണാര്‍ക്കാട് കെ.ടിഎം ഹൈസ്കൂളില്‍ വെച്ച് ഒക്ടോബര്‍ 9ന് രാവിലെ പത്തുമണിക്കു ആരംഭിക്കുന്നതാണ്.
ഒറ്റപ്പാലം വിദ്യാഭ്യാസജില്ലയിലെ ഒറ്റപ്പാലം, ചെര്‍പ്പുളശ്ശേരി, ഷൊര്‍ണൂര്‍ ഉപജില്ലാ സ്കൂള്‍ ഐടി കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കുള്ള പരിശീലനം ഒക്ടോബര്‍ 9ന് ഒറ്റപ്പാലം ഈസ്റ്റ് ഹയര്‍സെക്കന്ററി സ്കൂളില്‍ വെച്ചും പട്ടാമ്പി, തൃത്താല ഉപജില്ലാ സ്കൂള്‍ ഐടി കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കുള്ള പരിശീലനം ഒക്ടോബര്‍ 9ന് പട്ടാമ്പി ഗവണ്‍മെന്റ് ഹൈസ്കൂളിലും രാവിലെ പത്തുമണിക്കു ആരംഭിക്കുന്നതാണ്.

Post a Comment

Previous Post Next Post