പട്ടികവര്‍ഗ്ഗ
വികസന വകുപ്പിനു കീഴിലുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍,
പ്രീമെട്രിക്-പോസ്റ്റ് മെട്രിക് ഹോസ്റ്റലുകള്‍ എന്നീ സ്ഥാപനങ്ങളിലെ
വിദ്യാര്‍ത്ഥികളുടെ മെസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചു. (പ്രതിമാസം)
പ്രീമെട്രിക് ഹോസ്റ്റല്‍ (എസ്.എസ്.എല്‍.സി. വരെയുള്ള ക്ലാസുകളില്‍) 2000
രൂപയും പ്രീമെട്രിക് ഹോസ്റ്റല്‍, പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍, ഹയര്‍
സെക്കന്‍ഡറി പ്ലസ്ടു ക്ലാസുകളില്‍ 2,300 രൂപയുമാണ് വര്‍ദ്ധിപ്പിച്ചത്.
വര്‍ദ്ധിപ്പിച്ച മെസ് ചര്‍ജ്ജ് ഒക്ടോബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍
വരും