അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ക്രിസ്‍തുമസ് അവധിക്ക് ശേഷം വിദ്യാലയങ്ങള്‍ ഇന്ന് തുറക്കും DPC കൂടുന്നതിലേക്കായി 01.01.2025 ലെ HST സീനിയോരിറ്റി ലിസ്റ്റിലെ 7000 നമ്പര്‍ വരെയുള്ളവര്‍ 2023,2024,2025 വര്‍ഷങ്ങളിലെ CR ജനുവരി 15നകം SCORE മുഖേന സമര്‍പ്പിക്കുന്നതിന് നിര്‍ദ്ദേശം സാമൂഹ്യശാസ്ത്ര പരിപോഷണ പദ്ധതി (STEPS)ഉം ഗണിതശാസ്‍ത്രപരിപോഷണ പദ്ധതി (NuMaTs)ഉം 2026 ജനുവരി 21ന് സ്കൂള്‍ തല പരീക്ഷകള്‍ നടത്തുന്നതിന് നിര്‍ദ്ദേശം. സര്‍ക്കുലറുകള്‍ ഡൗണ്‍ലോഡ്‍സില്‍ രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു ടൈെടേബിള്‍ ഇവിടെ SSLC പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ iExaMS ല്‍ ആരംഭിച്ചു

മലയാളം ടൈപ്പിങ്ങ് സോഫ്റ്റ്‌വെയര്‍ പരിചയപ്പെടാം

ഈ വര്‍ഷത്തെ ഐ ടി മേളയില്‍ ഹൈസ്കൂള്‍ വിഭാഗത്തോടൊപ്പം ഹയര്‍ സെക്കണ്ടറിക്കും മലയാളം ടൈപ്പിങ്ങ് ഉള്‍പ്പെടുത്തിയിരിക്കുന്നു. ഈ മല്‍സരം സോഫ്റ്റ് വെയറിന്റെ സഹായത്തോടെ ചില സബ്‌ജില്ലകളില്‍ മുന്‍വര്‍ഷം നടത്തിയിരുന്നു. ഈ വര്‍ഷം മുതല്‍ എല്ലാ സബ് ജില്ലകള്‍ക്കും സോഫ്റ്റ്‌വെയര്‍ സൗകര്യം ലഭ്യമാക്കുന്നതിനും അത് പരിശീലിക്കുന്നതിനും വേണ്ടി ടൈപ്പിങ്ങ് സോഫ്റ്റ്‌വെയര്‍ ഇവിടെ പരിചയപ്പെടുത്തട്ടെ. 
ഇവിടെ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഫോള്‍ഡര്‍ കമ്പ്യൂട്ടറില്‍ സേവ് ചെയ്യുകയും അതിനെ Extract ചെയ്യുകയും ചെയ്യുക. ഫോള്‍ഡറിനുള്ളിലെ Data എന്ന ഫോള്‍ഡറിലെ typespeed.txt എന്നതിലാണ് ടൈപ്പ് ചെയ്യുന്നതിനുള്ള Matter ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് തുറന്ന് പുതിയ മാറ്റര്‍ ഉള്‍പ്പെടുത്തി പരിശീലിപ്പിക്കാവുന്നതാണ്. മല്‍സര സമയത്ത് സോഫ്റ്റ്‌വെയറിലെ മാറ്റര്‍ മാറ്റി നല്‍കുക.
സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിപ്പിക്കുന്നതിന്
Terminal Window-യില്‍ sudo dpkg-reconfigure localesഎന്ന് ടൈപ്പ് ചെയ്ത് Enter ചെയ്ത് സിസ്റ്റം റീസ്റ്റാര്‍ട്ട് ചെയ്യുക
pytypespeed-0.04.py എന്ന ഫയലില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക. തുറന്നു വരുന്ന ജാലകത്തില്‍ കുട്ടിയുടെ പേരും ചെസ്റ്റ് നമ്പര്‍  നല്‍കുക. അടയാളവാക്ക് എന്നതിന് നേരെ pass എന്ന് നല്‍കുന്നതോടെ സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തനസജ്ജമാകും. തുറന്ന് വരുന്ന ജാലകത്തിലെ മുകള്‍ഭാഗത്ത് നമ്മള്‍ സെറ്റ് ചെയ്ത മാറ്ററും താഴെ ടൈപ്പ് ചെയ്യുന്നതിനുള്ള Space-ഉം ദൃശ്യമാകും. Language മലയാളത്തിലാക്കി ടൈപ്പിങ്ങ് ആരംഭിക്കാം. മാറ്ററിലെ അതേ മാതൃകയില്‍ തന്നെ ടൈപ്പ് ചെയ്തില്ലെങ്കില്‍ അടുത്ത അക്ഷരം ടൈപ്പ് ചെയ്യാന്‍ കഴിയില്ല.കുത്ത്, കോമ, സ്പേസ് ഇവയെല്ലാം മാറ്ററില്‍ നല്‍കിയിരിക്കുന്നതുപോലെ തന്നെ നല്‍കണം. നിശ്ചിതസമയം അവസാനിക്കുമ്പോഴോ മാറ്റര്‍ പൂര്‍ണ്ണമായും ടൈപ്പ് ചെയ്ത് കഴിയുമ്പോഴോ സോഫ്റ്റ്‌വെയര്‍ സ്വയം പ്രവര്‍ത്തനം അവസാനിപ്പിക്കുകയും ഒരു മെസ്സേജ് ബോക്സ് തുറന്ന് വരികയും ചെയ്യും . ഇപ്പോള്‍ File Menu-വിലെ Export Score എന്നതുവഴി റിസള്‍ട്ട് തയ്യാറാക്കിയത് ഹോം ഫോള്‍ഡറില്‍ typespeed_score.py എന്ന പേരില്‍ സേവ് ചെയ്യാവുന്നതുമാണ്. ഇതിലെ accuracy , cpm എന്നിവയുടെ അടിസ്ഥാനത്തില്‍ വിജയിയെ കണ്ടത്താവുന്നതാണ്. ഇവ ഒരു മിനിട്ടില്‍ ശയിയായി ടൈപ്പ് ചെയ്ത അക്ഷരങ്ങളുടെ എണ്ണത്തിന്റെയും  കൃത്യതയുടെയും സൂചകങ്ങളാണ്. ഒരു അക്ഷരത്തിനു വേണ്ടി തെറ്റായ ഒരു കീ എന്റര്‍ ചെയ്യുന്നത് Accuracy കുറയുന്നതിന് കാരണമാകും. അതായത് Speed & Accuracy എന്നിവയുടെ അടിസ്ഥാനത്തില്‍ വിജയിയെ കണ്ടെത്താം

1 Comments

Previous Post Next Post