ബലിപെരുന്നാള്‍
പ്രമാണിച്ച് ഒക്‌ടോബര്‍ 15 ചൊവ്വാഴ്ച സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍
ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അവധി
പ്രഖ്യാപിച്ചതായി വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് അറിയിച്ചു.
ശ്രുതിതരംഗം പദ്ധതി തുടരാന്‍ ഉത്തരവ്
ശ്രവണവൈകല്യമുളള
കുട്ടികള്‍ക്ക് കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ചെയ്യുന്നതിന് ആവിഷ്‌കരിച്ച
ശ്രുതിതരംഗം പദ്ധതി 2013-14 സാമ്പത്തിക വര്‍ഷത്തിലും തുടരാന്‍ ഉത്തരവായി.
2012-13 വര്‍ഷത്തില്‍ നടപ്പിലാക്കിയ പദ്ധതി വന്‍വിജയമായ സാഹചര്യത്തിലാണിത്.
നിലവിലുളള പ്രവര്‍ത്തന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് ഈ വര്‍ഷവും
പദ്ധതി നടപ്പാക്കേണ്ടത്. ശസ്ത്രക്രിയയ്ക്കാവശ്യമായ ഇംപ്ലാന്റുകള്‍
വാങ്ങേണ്ട സ്ഥാപനങ്ങള്‍ സംബന്ധിച്ചും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ലഹരിവിരുദ്ധ ബോധവല്‍ക്കരണത്തിന് ക്വിസ് മത്സരവും
ലഹരി
വിരുദ്ധ ബോധവല്‍ക്കരണം ലക്ഷ്യമാക്കി സംസ്ഥാനത്തെ സ്‌കൂള്‍ - കോളേജ്
വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുമെന്ന് എക്‌സൈസ്
മന്ത്രി കെ. ബാബു അറിയിച്ചു. ഇതിനായി 9.80 ലക്ഷം രൂപ ചെലവഴിക്കും.
അര്‍ത്ഥശാസ്ത്ര 1.0 എന്ന് നാമകരണം ചെയ്തിട്ടുള്ള ഈ ക്വിസ് പരിപാടിയിലെ
ചോദ്യങ്ങള്‍ ലഹരി വിരുദ്ധ ബോധവത്ക്കരണവുമായി ബന്ധപ്പെട്ടതായിരിക്കും.
പ്രഗത്ഭരായ വ്യക്തികളുടെ ഒരു പാനലാണ് ക്വിസ് മാസ്റ്റര്‍മാരായിട്ടുള്ളത്.
കോഴിക്കോട് ആസ്ഥാനമായുള്ള ഡ്രീംസ് ഇന്‍ഫോടെയിന്‍മെന്റ്‌സ് സൊസൈറ്റിയാണ്
എക്‌സൈസ് വകുപ്പിനായി ഈ പദ്ധതി സംഘടിപ്പിക്കുക. 6 പ്രാഥമികതല ക്വിസ്
മത്സരങ്ങള്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും എല്ലാ സ്‌കൂളുകളെയും
കോളേജുകളെയും ഉള്‍പ്പെടുത്തി 6 സ്ഥലങ്ങളില്‍ സംഘടിപ്പിക്കും. 2 സെമിഫൈനല്‍
മത്സരങ്ങള്‍ ഉണ്ടായിരിക്കും. സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ പദ്ധതിയുമായി
സഹകരിക്കാന്‍ തയ്യാറുള്ള ദൃശ്യമാധ്യമങ്ങള്‍ വഴി സംപ്രേഷണം ചെയ്യും.
മന്ത്രി കെ. ബാബു അറിയിച്ചു.