നിലവില്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്ന ഉഷ്ണതരംഗ സാഹചര്യം കണക്കിലെടുത്ത് പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മെയ് 6 വരെ പൊതു അവധിയായിരിക്കും. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ല.ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

ഏകജാലക സംവിധാനത്തിലും സ്‌പോര്‍ട്‌സ് ക്വാട്ടയിലും പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമെങ്കില്‍ സ്‌കൂള്‍/കോമ്പിനേഷന്‍ മാറ്റത്തിന് സെപ്തംബര്‍ മൂന്ന് മുതല്‍ സെപ്തംബര്‍ നാലിന് ഉച്ചയ്ക്ക് മൂന്ന് മണിവരെ പ്രവേശനം നേടിയ സ്‌കൂളുകളില്‍ അപേക്ഷിക്കാം. ജില്ലയ്ക്കകത്തോ പുറത്തോ ഉള്ള സ്‌കൂളുകളിലേക്ക്/ കോമ്പിനേഷനുകളിലേക്കും മാറ്റത്തിന് അപേക്ഷിക്കാം. മെറിറ്റടിസ്ഥാനത്തില്‍ മാറ്റം അനുവദിച്ചുകൊണ്ടുള്ള ട്രാന്‍സ്ഫര്‍ അലോട്ട്‌മെന്റ് റിസള്‍ട്ടും സ്‌കൂള്‍/കോമ്പിനേഷന്‍ ട്രാന്‍സ്ഫറിന് ശേഷമുള്ള വേക്കന്‍സി വിവരവും സെപ്തംബര്‍ അഞ്ചിന് പ്രസിദ്ധപ്പെടുത്തും. പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സെപ്തംബര്‍ ആറിന് വൈകിട്ട് നാല് മണിവരെ അപേക്ഷിക്കാം. വിശദാംശങ്ങള്‍ സെപ്തംബര്‍ അഞ്ചിന് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.

Post a Comment

Previous Post Next Post