2026-27 അധ്യയന വര്‍ഷം എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് NMMSE പരീക്ഷക്ക് സെപ്തംബര്‍ 15 മുതല്‍ 30 വരെ അപേക്ഷിക്കാം അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

സെപ്തംബര്‍ മാസ ശമ്പളബില്‍ തയ്യാറാക്കുന്നതിന് മുമ്പായി ജി ഐ എസ് വരിസംഖ്യ പരിശോധിക്കുകസ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സെപ്തംബര്‍ 17 ന് ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

റോഡ് സുരക്ഷാ ഗാനം


റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് വെണ്ണക്കര ഗവ യു പി സ്കൂള്‍ അധ്യാപികയായ ഉഷടീച്ചര്‍ തയ്യാറാക്കിയ റോഡ് സുരക്ഷാ ഗാനം
വണ്ടികളോടും പാത നിറച്ചും
കുണ്ടാണെന്ന് മറക്കരുതേ
കുണ്ടുകള്‍ കുഴിള്‍ ഗട്ടറുകള്‍
കണ്ടില്ലെന്നു നടിക്കരുതേ
റോഡില്‍കൂടി നടക്കുന്നേരം
വലതു വശത്തു നടക്കേണം
ചീറിപ്പായും വാഹനമെല്ലാം
ഇടതു വശത്ത് പോകട്ടെ
സീബ്രാ ലൈനുകള്‍ കണ്ടെന്നാലോ
റോഡ് മുറിച്ച് കടന്നോളൂ
ചുവന്ന വെളിച്ചം കണ്ടീടുമ്പോള്‍
വണ്ടികളെല്ലാം നിര്‍ത്തീടൂ.
പച്ചവെളിച്ചം കണ്ടെന്നാലോ
വണ്ടികള്‍ ഉടനേ പോയീടാം
മഞ്ഞവെളിച്ചം കാണും നേരം
കാത്തു നില്‍ക്കൂ ക്ഷമയോടെ
കാറില്‍ കയറി പോകും നേരം
സീറ്റിന്‍ ബെല്‍റ്റ് ധരിച്ചീടൂ
ഫോണ്‍ വിളിയൊന്നും വേണ്ടേ വേണ്ട
വണ്ടികളോട്ടും നേരത്ത്
ആവശ്യത്തിന് ഫോണത് വന്നാല്‍
വണ്ടികള്‍ നിര്‍ത്തി വിളിച്ചീടൂ
ഇരുചക്രത്തിന്‍ സവാരിക്കാരേ
തലയില്‍ ഹെല്‍മറ്റണിയേണം
തലയുടെ രക്ഷ നമ്മുടെ രക്ഷ
ജീവിത വിജയം ഉറപ്പാക്കും

Post a Comment

Previous Post Next Post