അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ക്രിസ്‍തുമസ് അവധിക്ക് ശേഷം വിദ്യാലയങ്ങള്‍ ഇന്ന് തുറക്കും DPC കൂടുന്നതിലേക്കായി 01.01.2025 ലെ HST സീനിയോരിറ്റി ലിസ്റ്റിലെ 7000 നമ്പര്‍ വരെയുള്ളവര്‍ 2023,2024,2025 വര്‍ഷങ്ങളിലെ CR ജനുവരി 15നകം SCORE മുഖേന സമര്‍പ്പിക്കുന്നതിന് നിര്‍ദ്ദേശം സാമൂഹ്യശാസ്ത്ര പരിപോഷണ പദ്ധതി (STEPS)ഉം ഗണിതശാസ്‍ത്രപരിപോഷണ പദ്ധതി (NuMaTs)ഉം 2026 ജനുവരി 21ന് സ്കൂള്‍ തല പരീക്ഷകള്‍ നടത്തുന്നതിന് നിര്‍ദ്ദേശം. സര്‍ക്കുലറുകള്‍ ഡൗണ്‍ലോഡ്‍സില്‍ രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു ടൈെടേബിള്‍ ഇവിടെ SSLC പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ iExaMS ല്‍ ആരംഭിച്ചു

Distance mode education in Social Science



പാലക്കാട് ജിലയിലെ ഹൈസ്കൂള്‍ സാമൂഹ്യശാസ്ത്ര അധ്യാപകരുടെ വിഷയാവബോധംകൂടുതല്‍ സമഗ്രമാക്കുന്നതിനും അതുവഴി പഠനപ്രവര്‍ത്തനങ്ങളെ കൂടുതല്‍ മെച്ചെപ്പടുത്തുന്നതിനും വേണ്ടി വിദൂര സമ്പ്രദായത്തിലുള്ള ഒരു പരിശീലനപരിപാടിക്ക് ഡയറ്റ്
പാലക്കാട് തുടക്കമിടുകയാണ്. അധ്യാപകര്‍ക്ക് സ്കൂള്‍ പ്രവര്‍ത്തങ്ങളില്‍ നിന്ന് അകന്ന് നില്‍കുമ്പോള്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ പരമാവധി ഒഴിവാകാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ 
വിദൂര സമ്പ്രദായത്തിലുള പഠനരീതിക്ക് തുടക്കമിടാന്‍ ഡയറ്റിനെ പ്രേരിപ്പിച്ചത് .പ്രസ്തുതപരിശീലനത്തിലേക്ക് ഒരു ഹൈസകൂളില്‍ നിന്നും ഒരു അധ്യാപകനെങ്കിലും പേര് രെജിസ് റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പ്രധാന അധ്യാപകന്‍ ഉറപ്പുവരുത്തുമല്ലോ .
                     പരിശീലനപരിപാടിയുടെ സ്വഭാവം
*പങ്കെടുക്കാന്‍ താല്പര്യമുള്ള അധ്യാപകര്‍ ഓണ്‍ലൈന്‍ വഴി പേര് റജിസ്റ്റര്‍ ചെയ്യണം .
*സെപ്റ്റംബര്‍ മാസത്തില്‍ തുടങ്ങി ജനുവരി മാസത്തില്‍ അവസാനിക്കുന്ന വിധമാണ്
പരിശീലനപരിപാടിക്ക് രൂപം കൊടുത്തിട്ടുള്ളത് .
*റിസോഴസ് പുസ്തകങ്ങള്‍, ബ്ലോഗ് , പഠനസി.ഡി.കള്‍ എന്നിവയുടെ സഹായത്തോടെ
അധ്യാപകരെ സ്കൂള്‍ പ്രവര്‍ത്തനങ്ങളില്‍ നിനും വിട്ടുനില്‍കുന്നത് പരമാവധി
ഒഴിവാകുന്ന രീതിയിലാണ് പരിശീലനപരിപാടിക്ക് രൂപം കൊടുത്തിടുള്ളത് .
*ആവശ്യമുള്ള പക്ഷം വിദഗ്ധരെ പങ്കെടുപ്പിച്ചുള്ള ക്ലാസുകള്‍ നല്‍കുന്നതാണ് .
അധ്യാപകര്‍ക്ക് സ്വയം മൂല്യനിര്‍ണയത്തിന് സഹായകമാകും വിധത്തിലാണ് പരിശീലന
മൊഡ്യൂള്‍ തയ്യാറാക്കിയിട്ടുള്ളത് .
*ചരിത്രം, ഭൂമിശാസ്ത്രം , സാമൂഹികശാസ് ത്രം , രാഷ്ട്രതന്ത്രം, സോഷ്യോളജി എന്നീ മേഖലകളില്‍ 8,9,10 ക്ലാസുകളിലെ പാഠഭാഗവുമായി ബന്ധപ്പെട്ട അധിക വിവരങ്ങള്‍ ഉള്‍ക്കൊളളുന്നതായിരിക്കും പരിശീലന മൊഡ്യൂള്‍
*online ആയി രജിസ്റ്റര്‍ ചെയ്യുന്നവരുടെ എണ്ണം കൂടുതലാണെങ്കില്‍ തിരഞ്ഞെടുക്കപ്പെടുന്നഅധ്യാപകര്‍ക്കായിരിക്കും പരിശീലനം
*ഹൈസ്കൂള്‍ അധ്യാപകരായി സമീപകാലങ്ങളില്‍ നിയമനം ലഭിച്ചവര്‍ക്ക് മുന്‍ഗണന
രജിസ്റ്റര്‍ ചെയ്യേണ്ട അവസാനതീയതി - 05/09/2013
താഴെക്കൊടുത്തിരിക്കുന്ന ലിങ്കില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുക
esteempalakkad.blogspot.in

Post a Comment

Previous Post Next Post