2026 മാര്‍ച്ചില്‍ നടന്ന എസ് എസ് എല്‍ സി പരീക്ഷാ ഫലം പ്രഖ്യാപിച്ച സാഹചര്യത്തില്‍ Revaluation, Photocopy, Scruitiny എന്നിവക്ക് അപേക്ഷ ക്ഷണിച്ചു.മെയ് 16 മുതല്‍ 21 വരെയാണ് ഇവക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. റീവാല്യുവേഷന് 400 രൂപയും ഫോട്ടോകോപ്പിക്ക് 200 രൂപയും സ്ക്രൂട്ടിനിക്ക് 50 രൂപയുമാണ് ഓരോ പേപ്പറിനുമുള്ള നിരക്ക്. ചുവടെ ലിങ്കില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച ശേഷം അപേക്ഷയുടെ പ്രിന്റൗട്ട്, ഫീസ് എന്നിവ സഹിതം പരീക്ഷ എഴുതിയ വിദ്യാലയത്തിലെ പ്രധാനാധ്യാപകനാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഒരു വിദ്യാര്‍ഥിക്ക് എത്ര വിഷയങ്ങള്‍ക്ക് വേണമെങ്കിലും അപേക്ഷിക്കാവുന്നതാണ്. നിശ്ചിത തീയതിക്കകം അപേക്ഷയും ഫീസും വിദ്യാലയത്തില്‍ സമര്‍പ്പിക്കുന്ന വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ മാത്രമേ പരിഗണിക്കൂ. ഐ ടി പരീക്ഷക്ക് റീവാല്യുവേഷന്‍ ഉണ്ടായിരിക്കുന്നതല്ല. റീവാല്യുവേഷന് സമര്‍പ്പിക്കുന്ന അപേക്ഷകര്‍ സ്ക്രൂട്ടിനിക്കായി വീണ്ടും അപേക്ഷിക്കേണ്ടതില്ല.
- അപേക്ഷ സമര്‍പ്പണം :- 16/05/2026 മുതല്‍ 21/05/2026 ന് 4 മണി വരെ
- വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകര്‍ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി :- മെയ് 21 ന് 5 മണി
- പ്രധാനാധ്യാപകര്‍ ലഭ്യമായ അപേക്ഷകള്‍ കണ്‍ഫേം ചെയ്യേണ്ട അവസാനതീയതി :- മെയ് 22 ന് 5 മണി
- ഫോട്ടോകോപ്പി ലഭിച്ച ശേഷം റീവാല്യുവേഷന് അപേക്ഷിക്കാന്‍ സാധിക്കില്ല
- പുനര്‍ മൂല്യനിര്‍ണയത്തില്‍ ഉയര്‍ന്ന ഗ്രേഡ് ലഭിച്ചാല്‍ അടച്ച ഫീസ് തിരികെ നല്‍കും
Important instructions to candidates
i). Revaluation, photocopy & scrutiny are not applicable to IT paper.
ii). No need to apply for scrutiny of a paper if applying for revaluation.
iii). The fees for revaluation, photocopy & scrutiny are rupees 400, 200 & 50 respectively per paper.
iv). The printout of the application along with fee should be submitted to the headmaster of the examination centre where the candidate appeared for exam.
v). Only fee paid & HM confirmed applications will be considered for revaluation / photocopy / scrutiny.
