അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവല്ല താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന്(തിങ്കള്‍) അവധി പ്രഖ്യാപിച്ചു ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

SLI പ്രീമിയം - നിര്‍ദ്ദേശങ്ങള്‍

 


       സംസ്ഥാന സര്‍വീസ് ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 2026 മാര്‍ച്ചിലെ ശമ്പളം ഡി നിരക്കില്‍ 10 ശതമാനത്തിന്റെ വര്‍ധന വരുത്തിയിട്ടുണ്ട് . അടുത്ത ശമ്പളം മുതല്‍ ഡി എ നിരക്ക് നിലവിലെ 25 ശതമാനത്തില്‍ നിന്നും 35 ശതമാനമായി വര്‍ദ്ധിക്കും .ഈ സാഹചര്യത്തില്‍ ഭൂരിഭാഗം ജീവനക്കാരുടെയും എസ് എല്‍ ഐ വരിസംഖ്യയില്‍ മാറ്റം വരുത്തേണ്ട സാഹചര്യം ഉണ്ടാകും. അടുത്ത ശമ്പളബില്‍ തയ്യാറാക്കുന്നതിന് മുമ്പായി പോളിസി വര്‍ദ്ധിപ്പിക്കേണ്ട ജീവനക്കാര്‍ പുതിയ പോളിസി അപേക്ഷ നല്‍കി പോളിസി എടുക്കേണ്ടി വരും. മാര്‍ച്ച് മാസത്തെ സാലറിബില്‍ മുതല്‍ പുതിയ സ്ലാബ് പ്രകാരം ഡിഡക്ഷന്‍ നടത്തേണ്ടി വരും.50 വയസ് പൂര്‍ത്തിയായവര്‍ പുതിയ പോളിസി എടുക്കേണ്ടതില്ല. ഇതിനേക്കാള്‍ ഉയര്‍ന്ന തുകക്ക് പോളിസി എടുത്താല്‍ ഓരോ തവണയും അധികപോളിസി എടുക്കേണ്ട സാഹചര്യം ഒഴിവാക്കാം. DA വര്‍ദ്ധനവില്‍ മാത്രമല്ല ഇന്‍ക്രിമെന്റ് ,ഗ്രേഡ് മുതലായവ ലഭിക്കുമ്പോഴും ബേസിക്കില്‍ വര്‍ദ്ധനവ് ഉണ്ടാകുമ്പോള്‍ ചുവടെ ചാര്‍ട്ടില്‍കാണിച്ച പ്രകാരം പ്രീമിയം കുറവ് വരുത്തേണ്ടതുണ്ട്.

 30.11.2021 ലെ GO(P) No 159/2021/Fin പ്രകാരം ജീവനക്കാരുടെ സ്റ്റേറ്റ് ലൈഫ് ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ എസ് എല്‍ ഐ പോളിസികളുടെ പ്രതിമാസ തുക വരുമാനത്തിനനുസരിച്ച് പുതുക്കി നിശ്ചയിച്ചിട്ടുണ്ട് . പ്രസ്‍തുത ഉത്തരവ് പ്രകാരം അടിസ്ഥാന ശമ്പളം ,ഡി എ, പേഴ്‍സണല്‍ പേ, ഗ്രേഡ് പേ എന്നിവയുടെ തുകയുടെ 1.5%  കണക്കാക്കുമ്പോള്‍ കിട്ടുന്ന സംഖ്യയുടെ തൊട്ടടുത്ത 100 ന്റെ ഗുണിതമായിരിക്കും ശമ്പളത്തില്‍ നിന്നും കിഴിവ് ചെയ്യേണ്ട എല്‍ എല്‍ ഐ പ്രീമിയം. ഇതനുസരിച്ച് ജീവനക്കാര്‍ മേല്‍ ഉത്തരവ് പ്രകാരം പ്രതിമാസ വരുമാനം കണക്കാക്കി പ്രീമിയം തുക കണക്കാക്കേണ്ടതും നിലവിലെ പോളിസി പ്രീമിയം തുക ഇപ്പോള്‍ കണക്കാക്കിയതിനേക്കാള്‍ കുറവെങ്കില്‍ അഡീഷണല്‍ പോളിസി എടുക്കേണ്ടതാണ്. എന്നാല്‍ 50 വയസ് പൂര്‍ത്തീകരിച്ച ജീവനക്കാര്‍ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട് . അവര്‍ അഡീഷണല്‍ പോളിസി എടുക്കേണ്ടതില്ല. 

Post a Comment

Previous Post Next Post