SSLC രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്താകരിക്കുന്നതിനുള്ള അവസാനതീയതി 03.12.2025 വരെ ദീര്‍ഘിപ്പിച്ചു രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു ടൈെടേബിള്‍ ഇവിടെ SSLC പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ iExaMS ല്‍ ആരംഭിച്ചു തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. വോട്ടെടുപ്പ് തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ജില്ലകളില്‍ ഡിസംബര്‍ 9നും തൃശൂര്‍ മുതല്‍ കാസര്‍കോട് വരെ ജില്ലകളില്‍ ഡിസംബര്‍ 11നും. വോട്ടെണ്ണല്‍ ഡിസംബര്‍ 13 ന് അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

വോട്ടര്‍ പട്ടികയുടെ സമഗ്ര പരിഷ്കരണം- SIR

 


കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേരളം ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളില്‍ വോട്ടര്‍ പട്ടികയുടെ സമദ്ര പരിഷ്കരണം (SPECIAL INTENSIVE REVISION) നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി നിലവിലെ വോട്ടര്‍ പട്ടിക മരവിപ്പിച്ചിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് അറിഞ്ഞിരിക്കേണ്ട വസ്തുതകള്‍ ആണ് ചുവടെ നല്‍കിയിരിക്കുന്നത്. 

  • 2002 ലാണ് അവസാനമായി സമഗ്ര പരിഷ്കരണം നടന്നത് എന്നതിനാല്‍ അന്നത്തെ വോട്ടര്‍ പട്ടികയെ അടിസ്ഥാനമാക്കി ആവും ഇപ്പോള്‍ പരിഷ്കരണം നടത്തുക
  • അന്ന് നിലവിലുണ്ടായിരുന്ന പട്ടികയില്‍ മരണപ്പെട്ടവരെ നീക്കുകയും പുതുതായി ഉള്‍പ്പെടുത്തിയവരുടെ വിവരങ്ങള്‍ പരിശോധിച്ച് പുതിയ വോട്ടര്‍ പട്ടിക തയ്യാറാക്കും 
  • ഇതിന്റെ ഭാഗമായി 2025 നവംബര്‍ 4 മുതല്‍ ഡിസംബര്‍ 4 വരെ യുള്ള കാലളവില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ (BLO) എല്ലാ വീടുകളില്‍ സന്ദര്‍ശനം നടത്തി രേഖകള്‍ പരിശോധിക്കും.
  • 2025 ഒക്ടോബര്‍ 27 വരെ വോട്ടര്‍ പട്ടികയില്‍ പേരുണ്ടായിരുന്നവര്‍ക്ക് BLO മാര്‍ വീട്ടില്‍ വരുന്ന അവസരത്തില്‍ അവര്‍ ഒരു Pre Printed എന്യുമറേഷന്‍ ഫോം നല്‍കുന്നതാണ്. അതില്‍ നിലവിലെ വോട്ടര്‍ പട്ടികയിലെ വിശദാംശങ്ങള്‍ ആവും ഉണ്ടാവുക. ഇതില്‍ പൂരിപ്പിക്കേണ്ട വിശദാംശങ്ങള്‍ പൂരിപ്പിച്ച് ആവശ്യമെങ്കില്‍ ഫോട്ടോ പതിച്ച് ഒപ്പിട്ട് നല്‍കണം. വോട്ടര്‍ സ്ഥലത്തില്ല എങ്കില്‍ അവര്‍ നിര്‍ദ്ദേശിക്കുന്ന വ്യക്തിക്ക് ഈ ഫോം നല്‍കി വിവരങ്ങള്‍  ശേഖരിക്കാവുന്നതാണ്
  • ഇതോടൊപ്പം 2002 ലെ വോട്ടര്‍ പട്ടികയുമായി താരതമ്യം ചെയ്ത് പരിഷ്കരണ പ്രവര്‍ത്തനം നടക്കും . അതിനായി അന്നത്തെ വോട്ടര്‍ പട്ടികയിലെ വിവരങ്ങളും നല്‍കേണ്ടി വരും . ഇതിനുള്ള ലിങ്ക് ചുവടെ നല്‍കുന്നു. വോട്ടര്‍ പട്ടികയിലെ വിവരങ്ങള്‍ ലഭ്യമല്ലെങ്കില്‍ അന്ന് വോട്ടര്‍ പട്ടികയില്‍ പേരുണ്ടായിരുന്ന  2002 ല്‍ വോട്ടര്‍ പട്ടികയില്‍ പേരുണ്ടായിരുന്ന പിതാവ്/ മാതാവ് / മുത്തച്ഛന്‍/മുത്തശ്ശി എന്നിവയില്‍ ആരുടെയെങ്കിലും   വിശദാംശങ്ങള്‍ നല്‍കിയാലും മതി (ഇത് കണ്ടെത്തുന്നതിനുള്ള ലിങ്ക് ചുവടെ)
  • ഇതിന്റെ അടിസ്ഥാനത്തില്‍ 2002 ന് ശേഷം വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തിയവര്‍ക്കും പുതുതായി ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്കര്‍ഷിച്ചിരിക്കുന്ന രേഖകളില്‍ ഏതെങ്കിലും ഹാജരാക്കിയാല്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതാണ്.
  • ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുകയും അടുത്ത തിരഞ്ഞെടുപ്പില്‍ വോട്ടവകാശം വിനിയോഗിക്കാനും സാധിക്കു
  • ഈ സാഹചര്യത്തില്‍ നിലവിലെ വോട്ടര്‍ പട്ടിക മരവിപ്പിച്ച് അസാധു ആക്കിയിട്ടുണ്ട്. അതില്‍ പേരും തിരഞ്ഞെടുപ്പ് ഐ ഡി കാര്‍ഡ് കൈവശമുണ്ട് എന്ന കാരണത്താല്‍ വോട്ടവകാശം ലഭിക്കില്ല
ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ സമയക്രമം ചുവടെ
പ്രവര്‍ത്തനം തീയതി
BLO മാരുടെ ഗൃഹസന്ദര്‍ശനം നവംബര്‍ 4 മുതല്‍ ഡിസംബര്‍ 4 വരെ
കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരണം 2025 ഡിസംബര്‍ 9
പരാതികള്‍ സമര്‍പ്പിക്കല്‍ ഡിസംബര്‍ 9 - ജനുവരി 8
അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരണം 2026 ഫെബ്രുവരി 7

സമഗ്ര പരിഷ്കരണത്തിന്റെ ഭാഗമായി ബി എല്‍ ഒ മാര്‍ വീടുകളിലെത്തുമ്പോള്‍ അവര്‍ നല്‍കുന്ന ഫോമില്‍ പൂരിപ്പിച്ച് നല്‍കേണ്ട വിവരങ്ങളില്‍ 2002 ലെ വോട്ടര്‍ പട്ടികയിലെ വിവരങ്ങളാണ്. ഇത് കണ്ടെത്തുന്നതിന് ഇലക്ഷന്‍ കമ്മീഷന്‍ 2002 ലെ വോട്ടര്‍ പട്ടികയില്‍ നിന്നും വിവരങ്ങള്‍ കണ്ടെത്തുന്നതിന് ആവശ്യമായ ലിങ്കുകള്‍ പ്രസിദ്ധീകരിച്ചത് ചുവടെ നല്‍കുന്നു വോട്ടര്‍ പട്ടിക പൂര്‍ണ്ണമായോ അല്ലെങ്കില്‍ ആ വര്‍ഷത്തെ വോട്ടര്‍ പട്ടികയില്‍ നിന്നും അന്ന് വോട്ട് ഉണ്ടായിരുന്ന ജില്ല, നിയോജകമണ്ഡലം, വോട്ടറുടെ പേര് ഇവ നല്‍കി കണ്ടെത്താനും കഴിയും രണ്ട് ലിങ്കുകളും ചുവടെ നല്‍കുന്നു

2002 ലെ കേരളത്തിലെ വോട്ടര്‍ പട്ടികയില്‍ പേരുണ്ടായിരുന്നവര്‍ വിശദാംശങ്ങള്‍ പരിശോധിക്കുന്നതിന്

:

2002 ലെ മറ്റ് സംസ്ഥാനങ്ങളിലെ  വോട്ടര്‍ പട്ടികയില്‍ പേരുണ്ടായിരുന്നവര്‍ വിശദാംശങ്ങള്‍ പരിശോധിക്കുന്നതിന്  

ഓരോ ബൂത്തുകളിലെയും നിലവിലെ ബി എല്‍ ഒ യുടെ പേരും മൊബൈല്‍ നമ്പറും ഇവിടെ 

BLO നല്‍കുന്ന ചുവടെ മാതൃകയിലുള്ള ഫോമില്‍ മുകളിലെ ലിങ്കില്‍ നിന്നും കിട്ടുന്ന വിവരങ്ങള്‍ ഉള്‍പ്പെടുത്തി ചുവന്ന നിറത്തില്‍ രേഖപ്പെടുത്തിയ നിര്‍ദ്ദേശങ്ങള്‍ പ്രകാരം എഴുതി ഒപ്പിട്ട് തിരികെ നല്‍കണം. ഈ അവസരത്തില്‍ BLO യില്‍ നിന്നും രസീത് ലഭിക്കും അത് വാങ്ങി സൂക്ഷിക്കുക. ഇതില്‍ 2002 ലെ വോട്ടര്‍ പട്ടികയില്‍ പേര് ഉള്ളവരും അല്ലെങ്കില്‍ ബന്ധുക്കള്‍ക്ക് ( മാതാവ്, പിതാവവ്, മുത്തച്ഛന്‍, മുത്തശ്ശി എന്നിവരെ മാത്രം ആണ് ബന്ധം ആയി കണക്കാക്കുക) 2002 ഉള്ളതായി രേഖപ്പെടുത്തിയെങ്കില്‍ മാത്രമാണ് ഡിസംബറില്‍ പ്രസിദ്ധീകരിക്കുന്ന കരട് വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തു. ആയതിനാല്‍ 2002 ലെ വോട്ടര്‍ പട്ടികയില്‍ നിന്നും പരമാവധി വിവരങ്ങള്‍ ശേഖരിച്ച് നല്‍കാന്‍ ശ്രമിക്കുക.


        20002 ലെ വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെട്ടിട്ടില്ലാത്തവരും ബന്ധുക്കളുടെ വിവരങ്ങള്‍ നല്‍കാന്‍ കഴിയാത്തവരും പുതുതായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള അപേക്ഷ പുതുതായി നല്‍കേണ്ടി വരും. ഇത്തരത്തില്‍ ഉള്ളവര്‍ക്ക് പുതുതായി വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്നതിന് ERO നോട്ടീസ് നല്‍കുകയും നോട്ടീസ് ലഭിച്ച് കഴിഞ്ഞാല്‍ താഴെപ്പറയുന്ന വിവരങ്ങളെ അടിസ്ഥാനമാക്കി രേഖകള്‍ സമര്‍പ്പിക്കേണ്ടതാണ്
  • 01.07.1987 ന് മുമ്പ് ജനിച്ചവര്‍ ആണെങ്കില്‍ ജനനതീയതിയും ജനന സ്ഥലവും വ്യക്തമാക്കുന്ന ഏതെങ്കിലും രേഖ നല്‍കണം
  • 01.07.1987 നും 02.12.2004 നും ഇടയില്‍ ഇന്ത്യയില്‍ ജനിച്ചവരാണെങ്കില്‍ ജനനതീയതിയും ജനന സ്ഥലവും വ്യക്തമാക്കുന്ന ഏതെങ്കിലും രേഖയോടൊപ്പം പിതാവിന്റെയോ മാതാവിന്റെയോ ജനനതീയതിയും ജനനസ്ഥലവും തെളിയിക്കുന്ന രേഖ സമര്‍പ്പിക്കണം
  • 02.12.2004 ന് ശേഷം ഇന്ത്യയില്‍ ജനിച്ചവരാണെങ്കില്‍ ജനനതീയതിയും ജനന സ്ഥലവും വ്യക്തമാക്കുന്ന ഏതെങ്കിലും രേഖ, പിതാവിന്റെ  ജനനതീയതിയും ജനനസ്ഥലവും തെളിയിക്കുന്ന രേഖ, മാതാവിന്റെ ജനനതീയതിയും ജനനസ്ഥലവും തെളിയിക്കുന്ന രേഖ എന്നിവ സമര്‍പ്പിക്കേണ്ടി വരും. (ഏതെങ്കിലും രക്ഷിതാവ് ഇന്ത്യക്കാരനല്ലെങ്കില്‍ ജനനസമയത്ത് അവരുടെ സാധുവായ പാസ്‍പോര്‍ട്ടിന്റെയും വിസയുടെയും പകര്‍പ്പ് നല്‍കിയാല്‍ മതി)
  • ഇന്ത്യക്ക് പുറത്താണ് ജനിച്ചതെങ്കില്‍ വിദേശത്തുള്ള ഇന്ത്യന്‍ മിഷന്‍ നല്‍കിയ ജനന രജിസ്ട്രേഷന്റെ തെളിവ് ഹാജരാക്കണം
  • രജിസ്ട്രേഷന്‍  / നാച്വറലൈസേഷന്‍ വഴി ഇന്ത്യന്‍ പൗരത്വം നേടിയിട്ടുണ്ട് എങ്കില്‍ പൗരത്വരജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് അറ്റാച്ച് ചെയ്യണം
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ഉപയോഗിക്കാവുന്ന തിരിച്ചറിയല്‍ രേഖകള്‍:-
  1. കേന്ദ്ര / സംസ്ഥാന / പൊതുമേഖലാ സ്ഥാപനങ്ങളിലെ സ്ഥിരം ജീവനക്കാരന് / പെന്‍ഷന്‍കാരന് നല്‍കുന്ന ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ് / പെന്‍ഷന്‍ പേയ്‍മെന്റ് ഓര്‍ഡര്‍
  2. 1.07.1987 ന് മുമ്പ് ഇന്ത്യയില്‍  സര്‍ക്കാര്‍ / തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ /പൊതുമേഖലാ സ്ഥാപനങ്ങള്‍ / ബാങ്കുകള്‍ / എല്‍ ഐ സി / പോസ്റ്റ് ഓഫീസ് എന്നിവ നല്‍കിയ ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ് / സര്‍ട്ടിഫിക്കറ്റ് / രേഖ
  3. യോഗ്യതയുള്ള അധികാരി നല്‍കുന്ന ജനന സര്‍ട്ടിഫിക്കറ്റ്
  4. പാസ്‍പോര്‍ട്ട്
  5. അംഗീകൃത ബോര്‍ഡുകള്‍  / സര്‍വകലാശാലകള്‍ നല്‍കുന്ന  SSLC / പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റ്
  6. യോഗ്യതയുള്ള അധികാരി നല്‍കുന്ന സ്ഥിര താമസ സര്‍ട്ടിഫിക്കറ്റ്
  7. വനാവകാശ സര്‍ട്ടിഫിക്കറ്റ്
  8. യോഗ്യതയുള്ള അധികാരി  OBC / SC/ ST വിഭാഗക്കാര്‍ക്ക് നല്‍കുന്ന ജാതി / സമുദായ സര്‍ട്ടിഫിക്കറ്റ്
  9. ദേശീയ പൗരത്വ രജിസ്റ്റര്‍ (അത് നിലനില്‍ക്കുന്നിടത്തെല്ലാം)
  10. തദ്ദേശ സ്ഥാപനം നല്‍കുന്ന കുടുംബ രജിസ്റ്റര്‍
  11. സര്‍ക്കാര്‍ നല്‍കിയ ഭൂമി / വീട് അനുവദിച്ച് കൊണ്ടുള്ള സര്‍ട്ടിഫിക്കറ്റ് 
  12. ആധാര്‍ കാര്‍ഡ്
ഇത് ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ് ഇതുമായി ബന്ധപ്പെട്ട പ്രധാന ലിങ്കുകള്‍ ചുവടെ 
വോട്ടറാകാന്‍ ആവശ്യമായ യോഗ്യതകള്‍:-
  1. ഇന്ത്യന്‍ പൗരനായിരിക്കണം
  2. കുറഞ്ഞത് 18 വയസ് പൂര്‍ത്തിയാകണം
  3. വോട്ടറാകാനുദ്ദേശിക്കുന്ന നിയോജകമണ്ഡലത്തിലെ സാധാരണ താമസക്കാരനായിരിക്കണം

Post a Comment

Previous Post Next Post