തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. വോട്ടെടുപ്പ് തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ജില്ലകളില്‍ ഡിസംബര്‍ 9നും തൃശൂര്‍ മുതല്‍ കാസര്‍കോട് വരെ ജില്ലകളില്‍ ഡിസംബര്‍ 11നും. വോട്ടെണ്ണല്‍ ഡിസംബര്‍ 13 ന് സംസ്ഥാന സ്കൂൾ ശാസ്ത്രോൽസവത്തിന് ഇന്ന് പാലക്കാട് സമാപനം എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള NMMS സ്കോളര്‍ഷിപ്പ് പരീക്ഷക്ക് അപേക്ഷിക്കുന്നതിനുള്ള സമയപരിധി നവംബര്‍ 1 വരെ ദീര്‍ഘിപ്പിച്ചു അര്‍ദ്ധ വാര്‍ഷിക ഐ ടി പാദവാര്‍ഷിക പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ വിശദാംശങ്ങള്‍ ഒക്ടോബര്‍ 31നകം സമ്പൂര്‍ണയില്‍ തിരുത്തലുകള്‍ വരുത്തി അപ്‍ഡേറ്റ് ചെയ്യുന്നതിനുള്ള നിര്‍ദ്ദേശം ലോക കൈകഴുകല്‍ ദിനാചരണം ഒക്ടോബര്‍ 15ന് ആചരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ കലോല്‍സവം 2025-26 നടത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ദിവസവേതന ജീവനക്കാരുടെ ശമ്പളം മാറി നല്‍കുന്നതിന് ഒക്ടോബര്‍ മാസം വരെ അലോട്ട്‍മെന്റ് ഇല്ലാതെ പാസാക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ജീവന്‍ രക്ഷാ പദ്ധതി - GPAIS 2026

 


2011 വര്‍ഷത്തില്‍ Group Personal Accident Insurance Scheme (GPAIS ) എന്ന പേരില്‍ സംസ്ഥാന ഇന്‍ഷ്വറന്‍സ് വകുപ്പ് ആരംഭിച്ച അപകട ഇന്‍ഷ്വറന്‍സ് പദ്ധതി നിലവില്‍ ജീവന്‍ രക്ഷാ പദ്ധതി എന്ന പേരിലാണ് അറിയപ്പെടുന്നത്. അപകട മരണങ്ങൾക്ക് 15 ലക്ഷം രൂപയും മറ്റ് കാരണങ്ങളാൽ മരണപ്പെടുന്നവർക്ക് 5 ലക്ഷം രൂപയും ഇൻഷുറൻസ് തുക ലഭിക്കുന്ന ഈ പദ്ധതിയുടെ 2026 വര്‍ഷത്തെ പ്രീമിയം തുകയായ 1000 രൂപ വീതം എല്ലാ ജീവനക്കാരുടെയും  നവംബര്‍ മാസ ശമ്പളത്തില്‍ കിഴിവ് ചെയ്‍ത് 2025 ഡിസംബര്‍ 31നകം അടക്കുന്നതിന് നിര്‍ദ്ദേശം നല്‍കി സര്‍ക്കുലര്‍ ഇറങ്ങിയിട്ടുണ്ട്. LWA യിലുള്ളവര്‍ , Deputation, Suspension , പേ സ്ലിപ്പ് ലഭിക്കാത്തതിനാല്‍ ശമ്പളം പ്രോസസ് ചെയ്യാന്‍ സാധിക്കാത്തവര്‍, ഏതെങ്കിലും കാരണത്താല്‍ നവംബര്‍ മാസശമ്പളം പ്രോസസ് ചെയ്യാന്‍ സാധിക്കാത്തവര്‍ എന്നിവര്‍ 2025 ഡിസംബര്‍ 31 നകം പ്രിമിയം തുക DDO മുഖാന്തിരമോ E-Treasury സംവിധാനത്തിലൂടെയോ 8011-00-105-89-Group Personal Accident Insurance Scheme എന്ന ശീര്‍ഷകത്തില്‍ ട്രഷറിയില്‍ ഒടുക്കണം.

    ഇതോടൊപ്പം പുതുക്കിയ പദ്ധതി പ്രകാരം ജീവനക്കാരില്‍ നിന്നും പുതിയ നേമിനേഷന്‍ ഫോം പൂരിപ്പിച്ച് വാങ്ങി ഡി ഡി ഒമാര്‍ സൂക്ഷിക്കേണ്ടതും പ്രീമിയം തുക പിടിച്ചതിന്റെ വിവരം സര്‍വീസ് ബുക്കില്‍ രേഖപ്പെടുത്തേണ്ടതുമാണ്. (An amount of Rs 1000 has been deducted towards Jeevan Raksha Padhathi (GPAIS)  from the Salary for the month of November 2025 as per Order No GO(P)No 143/2025/Fin dated 10/11/25)

2026 ലെ പദ്ധതിയുമായി ബന്ധപ്പെട്ട സര്‍ക്കുലറും നോമിനേഷന്‍ ഫോമും മറ്റ് അനുബന്ധ ഫോമുകളും ചുവടെ ലിങ്കുകളില്‍ 


ജീവന്‍ രക്ഷാ പദ്ധതി സ്‍പാര്‍ക്കില്‍ ചെയ്യേണ്ട വിധം
  1. Salary Matters -> Changes in the Month -> Deductions -> Add Deduction to All എന്നതില്‍ ക്ലിക്ക് ചെയ്‍ത് തുറന്ന് വരുന്ന പേജില്‍ Office & DDO തിരഞ്ഞെടുക്കുക 

  2. തുറന്ന് വരുന്ന പേജില്‍ Recovery Item : Jeevan Raksha (GPAI Scheme) എന്നും Recovery Amount ആയി 1000 എന്നും From Date ആയി  01/11/2025 എനന്നും To Date ആയി 30/11/2025 എന്നും ചേര്‍ത്ത ശേഷം Proceed Button അമര‍്‍ത്തുക 

  3. Are you Sure to Proceed എന്നതില്‍  OK നല്‍കുക
  4. Selected Recovery Item included for all Employees എന്ന മെസേജ് ബോക്‍സ് വരും ഇതിലും OK നല്‍കുക
  5. Present Salary യില്‍ Deductions ല്‍ GPAIS തുകയുടെ എന്‍ട്രി വന്നിട്ടുണ്ടാകും 
  6. Inner and Outer പരിശോധിച്ച് എല്ലാ ജീവനക്കാരുടെയും ഇല്ലേ എന്നുറപ്പാക്കുക
  7. LWA, Deputation, Suspension , Pay Slip ലഭിക്കാത്തവര്‍ സാലറി പ്രോസസ് ചെയ്യാത്തവര്‍ എന്നിവരോട് ഈ തുക ചെല്ലാനായി അടക്കാന്‍ നിര്‍ദ്ദേശിക്കുക
E-Treasury മുഖാന്തിരം ചെല്ലാന്‍ അടക്കുന്ന വിധം ചുവടെ
  1. e-Challan മുഖാന്തിരം GPAIS തുക ഓണ്‍ലൈനായി അടക്കുന്നതിന് e_treasury സൈറ്റിന്റെ ( https://www.etreasury.kerala.gov.in/) ഹോം പേജിലെ Departmental Receipts എന്നതില്‍ ക്ലിക്ക് ചെയ്യുക. 

  2. തുറന്ന് വരുന്ന പേജില്‍ Department എന്നതില്‍ State Insurance എന്നും District എന്നതില്‍ ജോലി ചെയ്യുന്ന ജില്ലയും Office Name എന്നിടത്ത് ആ ജില്ലയിലെ Insurance Office ന്റെ പേരും തിരഞ്ഞെടുക്കുക. Remittance Heads എന്നിടത്ത് 8011-00-105-89-00-00-00-N-V Group Personal Accident Insurance എന്നത് തിരഞ്ഞെടുത്ത് Amount ആയി 1000 നല്‍കുക 

  3. ഇതിന് താഴെയുള്ള Personal Details  ഭാഗത്ത് ജീവനക്കാരന്റെ പേരും വിശദാംശങ്ങളും നല്‍കി Proceed ബട്ടണ്‍ അമര്‍ത്തുക 

  4. തുടര്‍ന്ന് വരുന്ന പേജില്‍ Payment Mode ല്‍ നിന്നും Online Payment or Manual Payment എന്നതില്‍ നിന്നും അനുയോജ്യമായത് തിരഞ്ഞെടുക്കുക

  5. ഓണ്‍ലൈന്‍ പേയ്‍മെന്റ് തിരഞ്ഞെടുത്താല്‍ ചുവടെ മാതൃകയില്‍ പേജ് ലഭിക്കും 

  6. Manual ആണ് തിരഞ്ഞെടുക്കുന്നത് എങ്കില്‍ ജില്ലയും ട്രഷറിയും തിരഞ്ഞെടുക്കുക. തുടര്‍ന്ന് Proceed ചെയ്താല്‍ GRN ജനറേറ്റ് ചെയ്യും ഇതില്‍ OK അമര്‍ത്തുക
  7. പേയ്‍മെന്റ് പേജ് ലഭിക്കും ഇതില്‍ നിന്നും Pay in Slip ഡൗണ്‍ലോഡ് ചെയ്‍തെടുക്കാം, ഇത് പ്രിന്റ് എടുത്ത് തുക സഹിതം ട്രഷറിയില്‍ അടക്കുക 
  8. പേ ഇന്‍ സ്ലിപ്പിന്റെ ട്രഷറിയില്‍ നിന്നും ലഭിച്ച പകര്‍പ്പ് സേവന പുസ്തകത്തില്‍ പതിക്കുക

Post a Comment

Previous Post Next Post