അധ്യയന വര്‍ഷത്തെ രണ്ടാം ടേം വിദ്യാലയങ്ങളെ സംബന്ധിച്ച് മേളകളുടെ തിരക്ക് പിടിച്ച മാസങ്ങളാണ്. സ്കൂള്‍ തലത്തിലും സബ് ജില്ലാ - ജില്ലാ തലത്തിലും തുടര്‍ന്ന് സംസ്ഥാന തലത്തിലും വിവിധ മേളകള്‍ സംഘടിപ്പിക്കുന്നതിനുള്ള തിരക്കിലാവും വിദ്യാലയാധികൃതര്‍. ഈ വര്‍ഷത്തെ വിവിധ മേളകളുടെ സമയക്രമം പ്രസിദ്ധീകരിച്ച സാഹചര്യത്തില്‍ സ്കൂള്‍ കലോല്‍സവവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് ചുവടെ ലിങ്കുകളില്‍ . 2026 ജനുവരി മാസത്തില്‍ സംസ്ഥാന സ്കൂള് കലോല്‍സവം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ അതിന് മുന്നോടിയായി ഒക്ടോബര്‍ , നവംബര്‍ മാസങ്ങളിലായി ഉപജില്ലാ , ജില്ലാ കലോല്‍സവങ്ങള്‍ നടക്കുമെന്ന് പ്രതീക്ഷിക്കാം. കലോല്‍സവ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച മാനുവലുകളും വിവിധ വര്‍ഷങ്ങളിലെ ഉത്തരവുകള്‍ക്കുമൊപ്പം ഓരോ ഇനത്തിലും മാനുവല്‍ പ്രകാരമുള്ള മൂല്യനിര്‍ണയത്തിനുള്ള സ്കോര്‍ ഷീറ്റുകളും ചുവടെ ലിങ്കുകളില്‍.
(ഈ വര്‍ഷത്തെ രജിസ്ട്രേഷന്‍ ആരംഭിച്ചിട്ടില്ല. ആരംഭിക്കുന്ന മുറക്ക് ലിങ്ക് അപ്‍ഡേറ്റ് ചെയ്യുന്നതാണ്)