2024 ഫെബ്രുവരി മാസം നടന്ന എല്‍ എസ് എസ് /യു എസ് എസ് പരീക്ഷകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ സ്‍കൂള്‍ ലോഗിന്‍ മുഖേന പ്രിന്റ് ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. https://bpekerala.in/lss_uss_2024/ എന്ന ലിങ്കിലൂടെ വിദ്യാലയത്തിലെ പ്രധാനാധ്യാപകന്റെ ലോഗിന്‍ വിശദാംശങ്ങള്‍ ഉപയോഗിച്ചാണ് പ്രിന്റ് എടുക്കേണ്ടത്. Certificate Printing ചെയ്യേണ്ട വിധം വിശദമാക്കുന്ന ഹെല്‍പ്പ് ഫയല്‍ ചുവടെ.
Click Here for Certificate Printing Help File
ഇതുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ചുവടെ
- ഒരു വിദ്യാര്‍ഥിയുടെ സര്‍ട്ടിഫിക്കറ്റ് ഒരു തവണ മാത്രമേ പ്രിന്റ് എടുക്കാന്‍ പാടുള്ളൂ
- നൂറ് gsm ലധികം കനമുള്ള വെള്ള A4 സൈസ് പേപ്പറിലാണ് സര്‍ട്ടിഫിക്കറ്റ് പ്രിന്റ് ചെയ്യേണ്ടത്
- 2025 നവംബര്‍ 30 നകം പ്രിന്റിങ്ങ് പൂര്‍ത്തിയാക്കണം
- പ്രിന്റ് ചെയ്‍ത സര്‍ട്ടിഫിക്കറ്റില്‍ പ്രധാനാധ്യാപകന്റെ ഒപ്പ് സ്കൂള്‍ സീല്‍ എന്നിവ ഉണ്ടായിരിക്കണം
- കറുത്ത മഷി ഉപയോഗിച്ചാണ് പ്രധാനാധ്യാപകന്‍ ഒപ്പിടേണ്ടത്
- പര്‍പ്പിള്‍ കളറിലാണ് സ്കൂള്‍ സീല്‍ ചേര്‍ക്കേണ്ടത്
Click Here for LSS /USS Certificate Printing Circular
