ഈ വര്‍ഷത്തെ സംസ്ഥാന സ്കൂള്‍ കായികമേളയുടെ ഭാഗമായുള്ള വിവിധ ഗെയിംസ് മല്‍സരങ്ങള്‍ ആരംഭിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് കൂടാതെ സ്കൂള്‍ തലത്തില്‍ നടത്തേണ്ട അത്‍ലറ്റിക്ക് മല്‍സരങ്ങളും ഈ മാസം തന്നെ പൂര്‍ത്തിയാക്കേണ്ടതുണ്ട് . ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ലഭ്യമാകുന്ന മുറക്ക് ഈ പോസ്റ്റ് അപ്‍ഡേറ്റ് ചെയ്യുന്നതായിരിക്കും. ഇതില്‍ നല്‍കുന്ന വിവരങ്ങള്‍ ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്ന ഉത്തരവുകളും മാനുവലുകളുമായി പരിശോധിച്ച് ആധികാരികത ഉറപ്പ് വരുത്തുമല്ലോ.
ഇതോടൊപ്പം തന്നെ ഈ വര്‍ഷത്തെ അത്‍ലറ്റിക്ക് ഫണ്ട് ഇനത്തില്‍ വിദ്യാര്‍ഥികളില്‍ നിന്നും നിശ്ചിത തുക സമാഹരിച്ച് SBI Collect മുഖേന DGE യിലേക്ക് അടക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. 9, 10 ക്ലാസുകളിലെ SC/ST ഒഴികെയുള്ള വിഭാഗം വിദ്യാര്‍ഥികളില്‍ നിന്നും 15 രൂപ വീതം സമാഹരിച്ച് ആ തുക ആണ് അടക്കേണ്ടത്. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ അത്‍ലറ്റിക്ക് ഫണ്ട് ഇനത്തില്‍ വര്‍ഷാരംഭത്തിലോ പ്രവേശനസമയത്തോ ശേഖരിക്കുന്ന 75 രൂപയില്‍ നിന്നും സ്കൂള്‍ വിഹിതമായ 21 രൂപ കുറച്ച് ബാക്കി 54 രൂപ വീതമാണ് അടക്കേണ്ടടത് . കൂടാതെ ഹയര്‍ സെക്കണ്ടറി . വി എച്ച് എസ് ഇ വിഭാഗങ്ങളില്‍ 2024-25 വര്‍ഷം വരെ പി ഡി അക്കൗണ്ടില്‍ അത്‍ലെറ്റിക്ക് ഫണ്ടിനത്തില്‍ നീക്കിയിരുപ്പുള്ള തുകയും ഡി ജി ഇ അക്കൗണ്ടിലേക്ക് അടക്കുന്നതിന് നിര്‍ദ്ദേശം പുറപ്പെടുവിച്ചു ഇതിനുള്ള സമയപരിധി സെപ്തംബര് 26 വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. ഇതുള്‍പ്പെടെ വിശദാംശങ്ങള്‍ ചുവടെ ലിങ്കുകളില്‍
School Athletics and Games Meet Data Entry Portal