2025 ആഗസ്റ്റ് 14 ന് സ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണല്ലോ. ഈ സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട് അനുയോജ്യമായ സോഫ്റ്റ്‌വെയര്‍ മുമ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത് പുതിയ വേര്‍ഷന്‍ ഉള്‍പ്പെടുത്തി പുനപ്രസിദ്ധീകരിക്കുന്നു
ഇപ്പോള്‍ പ്രസിദ്ധീകരിച്ച സ്കൂള്‍ പാര്‍ലമെന്റ് സമയക്രമം ചുവടെ
- വോട്ടെടുപ്പ് 2025 ആഗസ്റ്റ് 14 ന്
- പാര്‍ലമെന്റ് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ആഗസ്റ്റ് 14 ന് ഉച്ചക്ക് 2.30PM
- സ്കൂള്‍ പാര്‍ലമെന്റിന്റെ ആദ്യയോഗം ആഗ്സറ്റ് 14ന്
ചുവടെയുള്ള ലിങ്കില്‍ നിന്നും സമ്മതി സോഫ്റ്റ്‌വെയര്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്. ഓരോ സിസ്റ്റത്തിനും അനുയോജ്യമായവ ഡൗണ്‍ലോഡ് ചെയ്ത് Right Click ചെയ്ത് Openwith gdebi Package Installer വഴി ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതി . തുടര്‍ന്ന് Application -> Other -> Sammathi Election Engine എന്ന ക്രമത്തില്‍ തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്. ഇത് പ്രവര്‍ത്തിപ്പിക്കേണ്ട വിധം വിശദമാക്കിയ ഹെല്‍പ്പ് ഫയല്‍ സോഫ്റ്റ്‌വെയറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സോഫ്ററ്‌വെയര്‍ തുറക്കുമ്പോള്‍ ലഭിക്കുന്ന ജാലകത്തിലെ Help എന്നതില്‍ നിന്നും ഇത് ലഭിക്കുന്നതാണ്. ലാപ്പ്‌ടോപ്പിലും ഡെസ്ക്ടോപ്പിലും പ്രവര്‍ത്തിക്കാന്‍ സ്പീക്കറോട് കൂടിയ ഒരു കമ്പ്യൂട്ടറും മാത്രമാണ് ആവശ്യമായി വരുന്നത്.
വളരെ എളുപ്പത്തില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ സഹായിക്കുന്ന ഒരു സോഫ്റ്റ്‍വെയര്‍ ആണിത് .
- ചുവടെ ലിങ്കില്‍ നിന്നും അനുയോജ്യമായ വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്‍ത് gdebipackage installer വഴി ഇന്‍സ്റ്റാള്‍ ചെയ്യുക
- ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയായ ശേഷം Application -> Accessaries-> Sammaty എന്ന ക്രമത്തില്‍ തുറക്കുക
- തുറന്ന് വരുന്ന ജാലകത്തില്‍ Add Election എന്നതില്‍ ക്ലിക്ക് ചെയ്‍ത് Class Election എന്നോ School Election എന്നോ മറ്റോ അനുയോജ്യമായ പേര് നല്‍കുകയും അതോടൊപ്പം ഈ തിരഞ്ഞെടുപ്പ് പ്രവര്‍ത്തിക്കുന്നതിനുള്ള പാസ്‍വേര്‍ഡ് നല്‍കി OK കൊടുക്കുക അപ്പോള്‍ Election Created Successfully എന്ന മെസേജ് ലഭിക്കും
- തുടര്‍ന്ന് Select Election എന്നതില്‍ ക്ലിക്ക് ചെയ്‍ത് നമ്മള്‍ മുകളിലെ സ്റ്റെപ്പില്‍ തയ്യാറാക്കിയ Election തിരഞ്ഞെടുക്കുക
- മുകളിലെ ചിത്രത്തില്‍ കാണുന്ന മാതൃകയില്‍ ജാലകം ലഭിക്കും ഇതില്‍ Add Candidate എന്ന ബട്ടണ്‍ ഉപയോഗിച്ച് സ്ഥാനാര്‍ഥികളെ ഉള്‍പ്പെടുത്താം . ഓരോ സ്ഥാനാര്‍ഥിയെയും ഉള്‍പ്പെടുത്തുന്ന അവസരത്തില്‍ Password ചോദിക്കും ഇത് നമ്മള്‍ ആദ്യ സ്റ്റെപ്പില്‍ നല്‍കിയ പാസ്‍വേര്‍ഡ് ആണ് നല്‍കേണ്ടത്
- എല്ലാ സ്ഥാനാര്‍ഥികളെയും ഉള്‍പ്പെടുത്തിയ ശേഷം List Candidates ബട്ടണ്‍ അമര്‍ത്തിയാല്‍ സ്ഥാനാര്‍ഥികളുടെ ലിസ്റ്റ് കാണാന്‍ സാധിക്കും ഇത് പരിശോധിച്ച് ശരിയെന്നുറപ്പ് വരുത്തുക
- Edit/Remove Candidate ഉപയോഗിച്ച് സ്ഥാനാര്‍ഥികളുടെ പേരിലോ ലിസ്റ്റിലോ മാറ്റങ്ങള്‍ വരുത്താം
- Start Poll എന്ന ബട്ടണ്‍ ഉപയോഗിച്ച് വോട്ടെടുപ്പ് ആരംഭിക്കാം. ഈ സമയം പാസ്‍വേര്‍ഡ് ചോദിക്കും അത് നല്‍കി OK അമര്‍ത്തിയാല്‍ മോണിട്ടറിര്‍ തിരഞ്ഞെടുപ്പിന് സജ്ജമാകും. സ്ഥാനാര്‍ഥിയുടെ പേരിന് നേരെ ഡബിള്‍ ക്ലിക്ക് നല്‍കിയാല്‍ വോട്ട് രേഖപ്പെടുത്തും. ബീപ് ശബ്ദം കേള്‍ക്കാന്‍ സാധിക്കും
- ഒരാള്‍ വോട്ട് ചെയ്‍ത് കഴിഞ്ഞാല്‍ അടുത്തയാള്‍ക്ക് വോട്ടിങ്ങ് മെഷീന്‍ തയ്യാറാക്കുന്നതിന് Enter Button അമര്‍ത്തിയാല്‍ മതി . അയാള്‍ വോട്ട് ചെയ്ത് ബീപ് ശബ്ദം കേട്ട ശേഷം മാത്രം അടുത്തയാള്‍ ചെയ്തെന്ന് ഉറപ്പ് വരുത്തുക
- ഇപ്രകാരം എല്ലാവരും വോട്ട് ചെയ്‍ത ശേഷം തിരഞ്ഞെടുപ്പ് അവസാനിച്ച ശേഷം എല്ലാ സ്ഥാനാര്‍ഥികളെയും മുന്നില്‍ Tab ബട്ടണ്‍ അമര്‍ത്തിയാല്‍ ഓരോസ്ഥാനാര്‍ഥിക്കും ലഭിച്ച വോട്ട് ഉള്‍പ്പെടെ റിസല്‍ട്ട് ലഭ്യമാകും. ഇതിന്റെ സ്‍ക്രീന്‍ഷോട്ട് എടുത്ത് വെക്കുന്നത് ഉചിതമാകും.
ശ്രീ നന്ദകുമാര്‍ തയ്യാറാക്കിയ ഈ ഇലക്ഷന്‍ ആപ്പ് അദ്ദേഹത്തിന്റെ സൈറ്റില്‍ നിന്നോ ചുവടെ ലിങ്കുകളില്‍ നിന്നോ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്
Click Here to Know How Summathy Election App Works