ഒന്നാം പാദവാര്‍ഷിക പരീക്ഷാ ടൈംടേബിളും മാര്‍ച്ച് 2025 എസ് എസ് എല്‍ സി മാര്‍ക്ക് ലിസ്റ്റ് വിതരണം സംബന്ധിച്ച നിര്‍ദ്ദേശങ്ങളും ഡൗണ്‍ലോഡ്‍സില്‍സ്‍കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ആഗസ്റ്റ് 14ന് ദിവസവേതന ജീവനക്കാരുടെ ശമ്പളം മാറി നല്‍കുന്നതിന് ഒക്ടോബര്‍ മാസം വരെ അലോട്ട്‍മെന്റ് ഇല്ലാതെ പാസാക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ OEC, OBC-H, OBC, EBC പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യങ്ങൾക്കായി ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി - 2025 ജൂലൈ 25 വരെ ദീർഘിപ്പിച്ചു 2025-26 അധ്യയനവര്‍ഷത്തെ കലോല്‍സവ ഫണ്ട് ശേഖരിച്ച് 25.08.2025നകം ഓണ്‍ലൈനായി അടക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍‍സില്‍ Departmental Test അപേക്ഷ ക്ഷണിച്ചു. നോട്ടിഫിക്കേഷന്‍ ഇവിടെ . അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്സേ പരീക്ഷാഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക ഇന്‍കം ടാക്‍സ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി സെപ്തംബര്‍ 15 വരെ ദീര്‍ഘിപ്പിച്ചു 8,9,10 ക്ലാസുകള്‍ക്ക് തിങ്കള്‍ മുതല്‍ വ്യാഴം വരെ അധിക പഠനസമയം ഉത്തരവ് പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ . 2 മുതല്‍ 10 വരെ ക്ലാസുകളിലേക്ക് TC ഇല്ലാതെ കുട്ടികളെ പ്രവേശിപ്പിക്കുന്നതിന് അനുമതി നല്‍കി ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ .ദിവസവേതന ജീവനക്കാരുടെ വേതന വര്‍ദ്ധനവ് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് അപേക്ഷകൾ സാങ്കേതിക കാരണങ്ങളാൽ സമർപ്പിക്കുന്നതിന് സാധിച്ചിട്ടില്ലെന്ന് പരാതികൾ ലഭിച്ച സാഹചര്യത്തിൽ ഇ -ഗ്രാൻറ്‌സ് സൈറ്റ് 31.05.2025 വരെ ഓപ്പൺ ചെയ്‌തിട്ടുണ്ട്‌ . .

KSEMP Portal Updation

 


     കേരള ഗവ ജീവനക്കാരുടെയും ഗസറ്റഡ് ഓഫീസര്‍മാരുടെയും പെന്‍ഷന്‍കാരുടെയും DDO മാരുടെയും അക്കൗണ്ടന്റ് ജനറലിന്റെ ഓഫീസുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ലഭ്യമാകുന്ന KSEMP പോര്‍ട്ടലില്‍ ചില മാറ്റങ്ങള്‍ വരുത്തി പരിഷ്കരിച്ചിട്ടുണ്ട്. GPF Authorization, GPF Annual Account Statement , ഗസറ്റഡ് ഓഫീസര്‍മാരുടെ പേസ്ലിപ്പുകള്‍, പെന്‍ഷന്‍കാരുടെ Pension Authorization മുതലായവ ലഭ്യമാക്കുന്ന ഈ പോര്‍ട്ടലില്‍ OTP സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ മാസത്തെയും Reconcilliation വിശദാംശങ്ങള്‍ DDO Login വഴി നല്‍കുന്നതും ഇതില്‍ വിശദീകരിച്ചിട്ടുണ്ട് . സര്‍ക്കാര്‍ സര്‍വീസിലുള്ള എല്ലാ ജീവനക്കാരും നിര്‍ബന്ധമായും ഇതില്‍ രജിസ്റ്റര്‍ ചെയ്ത് ലോഗിന്‍ ഉറപ്പാക്കേണ്ടതുണ്ട്. GPF ലോണ്‍ അപേക്ഷകള്‍, Closure അപേക്ഷകള്‍ എന്നിവ അക്കൗണ്ടന്റ് ജനറല്‍ ഓഫീസ് പാസാക്കി നല്‍കുമ്പോള്‍ അതിന്റെ Authorization ഈ സൈറ്റിലൂടെ ആണ് ലഭ്യമാകുന്നത്. ഇത്  GPF Annual Account Statement മുന്‍ വര്‍ഷങ്ങളിലേത് ഉള്‍പ്പെടെ ഇതില്‍ ലഭ്യമാണ്. 

ഓരോ മാസത്തെയും Reconcilliation വിശദാംശങ്ങള്‍ DDO Login വഴി നല്‍കുന്നതുമായി ബന്ധപ്പെട്ട പുതിയ പോര്‍ട്ടലിലെ മാറ്റങ്ങള്‍ വിശദമാക്കുന്ന User Tutorial ഉള്‍പ്പെട്ട ഹെല്‍പ്പ് ഫയല്‍ ചുവടെ ലിങ്കില്‍.

Click Here for the Help File for submitting Reconcilliation Details

Click Here for KSEMP Site 

നിലവില്‍ KSEMP Portalല്‍  Register ചെയ്‍തിട്ടില്ലാത്തവര്‍ രജിസ്റ്റര്‍ ചെയ്യുന്ന രീതി ചുവടെ വിശദീകരിക്കുന്നു

  • https://ksemp.agker.cag.gov.in/loginn എന്ന KSEMP പോര്‍ട്ടലിലേക്ക് പ്രവേശിക്കാനുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക താഴെക്കാണുന്ന ജാലകം ലഭിക്കും 
  • ഇതില്‍ മുകളില്‍ വലത് ഭാഗത്ത് കാണുന്ന LOGIN എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ ചുവടെ നല്‍കിയ മാതൃകയില്‍ ജാലകം ലഭിക്കും ഇതിലെ Create /Forgot Password എന്നതില്‍ ക്ലിക്ക് ചെയ്യുക 

  • ഇതിലെ Select User Type എന്നതില്‍ Employee എന്നത് തിരഞ്ഞെടുക്കുക. തുടര്‍ന്ന് സ്പാര്‍ക്കില്‍ നല്‍കിയ മൊബൈല്‍ നമ്പര്‍, ഇ മെയില്‍ ഐ ഡി എന്നിവ ഉള്‍പ്പെട്ട വിശദാംശങ്ങള്‍ നല്‍കി Submit ബട്ടണ്‍ അമര്‍ത്തുക 



  • മൊബൈലിലേക്കും മെയിലിലേക്കും പുതിയ പാസ്‍വേര്‍ഡ് അയച്ചതായ മെസേജ് ഉള്‍പ്പെട്ട ജാലകം ലഭിക്കും. മൊബൈലിലും മെയിലിലും പുതിയ പാസ്‍വേര്‍ഡ് ലഭിച്ചിട്ടുണ്ടാകും
  • ksemp.agkerala യില്‍ നിന്നും ലഭിച്ച ഈ പാസ്‍വേര്‍ഡ് ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം . നിങ്ങളുടെ പെന്‍ നമ്പ‍ര്‍ ആയിരിക്കും Username
  • തുടര്‍ന്ന് ഒന്നാമത്തെ സ്റ്റെപ്പില്‍ പറഞ്ഞിരിക്കുന്ന ലിങ്കിലൂടെ പ്രവേശിച്ച് LOGIN ബട്ടണ്‍ ക്ലിക്ക് ചെയ്ത് ലഭിക്കുന്ന ജാലകത്തില്‍ Username , Password ഇവ നല്‍കി ലോഗിന്‍ ചെയ്യുക
  • നിങ്ങളുടെ മൊബൈലിലേക്ക് OTP അയച്ച ചുവടെ മാതൃകയിലെ മെസ്സേജ് ലഭിക്കും 

  • OK അമര്‍ത്തുമ്പോള്‍ ലഭിക്കുന്ന ചുവടെ ജാലകത്തില്‍ മൊബൈലില്‍ ലഭ്യമായ OTP നല്‍കി LOGIN ബട്ടണ്‍ ക്ലിക്ക് ചെയ്യുക 

  • നിലവില്‍ ലഭ്യമായ പാസ്‍വേര്‍ഡ് ഓര്‍ത്തിരിക്കാന്‍ ബുദ്ധിമുട്ട് ആയതിനാല്‍ മുകളിലെ Change Password ക്ലിക്ക് ചെയ്യുക
  • ലഭ്യമാകുന്ന ചുവടെ ജാലകത്തില്‍ നിലവില്‍ മൊബൈലി‍ല്‍ ലഭിച്ച പാസ്‍വേര്‍ഡ് Current Password ആയും ഓര്‍ത്തിരിക്കാന്‍ സാധിക്കുന്ന പുതിയ പാസ്‍വേര്‍ഡ് കണ്ടെത്തി അടുത്ത രണ്ട് ബോക്സുകളില്‍ അവ നല്‍കി Change Password എന്നതില്‍ ക്ലിക്ക് ചെയ്യുക . Success , Password Changes Successfully എന്ന മെസ്സേജ് ലഭിക്കും. 
  • തുടര്‍ന്ന് ഈ പാസ്‍വേര്‍ഡ് ഉപയോഗിച്ച് വീണ്ടും ലോഗിന്‍ ചെയ്യാന്‍ സാധിക്കും. ഓരോ തവണ ലോഗിന്‍ ചെയ്യുമ്പോളും മൊബൈലിലേക്ക് വരുന്ന OTP ഉപയോഗിച്ച് മാത്രമേ ലോഗിന്‍ സാധ്യമാകൂ എന്നതിനാല്‍ ലോഗിന്‍ ചെയ്യുമ്പോള്‍ മൊബൈല്‍ കയ്യില്‍ കരുതണം
  • പുതിയ ലോഗിന്‍ ചെയ്ത് ലഭിക്കുന്ന ജാലകത്തില്‍ വലത് വശത്തായി കാണുന്ന വിവിധ ചതുരങ്ങളില്‍ AG ഓഫീസുമായി ബന്ധപ്പെട്ട് ലഭിക്കുന്ന സേവനങ്ങളുടെ വിശദാംശങ്ങള്‍ ഉണ്ടാവും
  1. GPF Admission :- ഇത് പുതുതായി GPF അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് അപേക്ഷയുടെ അടിസ്ഥാനത്തില്‍ GPF Account Number അനുവദിച്ച ഉത്തരവിന്റെ കോപ്പി ലഭിക്കും
  2. GPF Authorization : GPF ല്‍ നിന്നും NRA, Conversion തുടങ്ങി അപേക്ഷിക്കുന്ന ലോണുകളുടെയും ക്ലോഷറിന്റെയും Sanction Order ഇതില്‍ നിന്നും ആണ് ലഭിക്കുക . ലോണ്‍ പാസാകുന്ന മുറക്ക് ട്രഷറിയില്‍ ബില്ലിനോടൊപ്പം ഇത് സമര്‍പ്പിക്കേണ്ടതുണ്ട് . (ഇത് DDO ലോഗിനിലും ലഭ്യമാണ്) 
  3. GPF Monthly Statement :- ഇതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ജാലകത്തില്‍ Financial Year തിരഞ്ഞെടുത്താല്‍ ആ സാമ്പത്തിക വര്‍ഷത്തില്‍ ഓരോ മാസവും നടത്തിയ ഇടപാടുകളുടെ വിശദാംശങ്ങള്‍ ലഭിക്കും
  4. GPF Annual Statement :- ഈ ബട്ടണ്‍ മുഖേന ഓരോ സാമ്പത്തിക വര്‍ഷത്തെയും Annual Account Statement ലഭിക്കും . മുന്‍ വര്‍ഷങ്ങളിലെ സ്റ്റേറ്റ്‍മെന്റുകളും ഈ ലിങ്കില്‍ ലഭ്യമാണ്
ഈ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നതും ഇടക്കിടെ പരിശോധിക്കുന്നതും പ്രയോജനപ്രദമാണ്. 
Gazatted Officer മാരുടെ ലോഗിന്‍ 
Gazatted Officer മാര്‍ക്ക് ലോഗിന്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന ജാലകത്തില്‍ കൂടുതല്‍ മെനുകള്‍ ലഭ്യമാണ്. ചുവടെ കാണുന്ന മാതൃകയിലെ ജാലകമാവും അവര്‍ക്ക് ലഭ്യമാകുന്നത്

  1. ഇതില്‍ Non-Gazatted ജീവനക്കാരുടെ ലോഗിനില്‍ ലഭിക്കുന്നതില്‍ നിന്നും വ്യത്യസ്തമായി Pay Slip, Sercice Details, Leave Details , Recent Updates എന്നിവ കൂടുതലായി കാണാന്‍ സാധിക്കും. നാളിതേ വരെ ഗസറ്റഡ് തസ്‍തികയില്‍ അനുവദിച്ച എല്ലാ പേ സ്ലിപ്പുകളും Pay Slip എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ ലഭ്യമാകും . ഓരോ പേസ്ലിപ്പിനും നേരേയുള്ള View Payslip ക്ലിക്ക് ചെയ്‍താല്‍ കാണുന്നതിനും ഡൗണ്‍ലോ‍ഡ് ചെയ്യുന്നതിനും സാധിക്കും. 
  2. Service Details എന്ന ബട്ടണ്‍ ‍ക്ലിക്ക് ചെയ്താല്‍ ഗസറ്റ‍ഡ് തസ്‍തികയിലെ സര്‍വീസ് വിശദാംശങ്ങളടങ്ങയ  സര്‍വീസ് കാര്‍ഡ് ലഭിക്കും
  3. ഗസറ്റഡ് തസ്തികയിലെ ലീവ് ബാലന്‍സ് ,  ഇതിന് ചുവടെ ലഭ്യമാണ്
DDO Login
  • DDO മാര്‍ക്ക് പ്രത്യേക ലോഗിന്‍ ലഭ്യമാണ് . വിദ്യാലയത്തിന്റെ DDO കോഡ് ആണ് ഇതിന്റെ Username. 
  • Password നഷ്ടപ്പെട്ടാല്‍ നിലവിലെ DDO യുടെ വിശദാംശങ്ങള്‍ നല്‍കി റീസെറ്റ് ചെയ്യാവുന്നതാണ്
  • DDO ലോഗിനില്‍ വിദ്യാലയത്തിലെ എല്ലാ ജീവനക്കാരുടെയും വിശദാംശങ്ങള്‍ ലഭിക്കുന്നതാണ്
  • ജീവനക്കാരുടെ Individual Login ല്‍ ലഭ്യമായ എല്ലാ വിവരങ്ങളും DDO ലോഗിനില്‍ പ്രസ്തുത ജീവനക്കാരന്റെ പെന്‍ നമ്പര്‍ നല്‍കിയാല്‍ ലഭിക്കുന്നതാണ്
Pension User
ഒരു ജീവനക്കാരന്‍ സര്‍വീസില്‍ നിന്നും വിരമിക്കമ്പോള്‍ അവരുടെ റിട്ടയര്‍മെന്റ് ആയി ബന്ധപ്പെട്ട പെന്‍ഷന്‍ ഓര്‍ഡര്‍, കമ്മ്യൂട്ടേഷന്‍ ഓര്‍ഡര്‍ , DCRG ഓര്‍ഡര്‍ തുടങ്ങി AG നിന്നും ലഭിക്കുന്ന ഉത്തരവുകള്‍ Individual ലോഗിനില്‍ ലഭിക്കില്ല അതിനായി ലോഗിന്‍ ‍ജാലകത്തിന് ചുവട്ടിലുള്ള Register / Update Pension User എന്ന ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്യണം. 
ഇതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ജാലകത്തില്‍ Date of Birth, Date of Joining Service, Date of Retirement,  Address ലെ പിന്‍ കോഡ് ഇവ നല്‍കി Submit ചെയ്യുക 
അപ്പോള്‍ താഴെക്കാണുന്ന റിട്ടയര്‍മെന്റ് വിശദാംശങ്ങള്‍ ഉള്‍പ്പെട്ട ജാലകം ലഭിക്കും അതിലെ വിശദാംശങ്ങള്‍ പരിശോധിച്ച് Captcha നല്‍കി Submit അമര്‍ത്തുക. PPO Number ആയിരിക്കും Username. പാസ്‍വേര്‍ഡ് മൊബൈലില്‍ ലഭ്യമാകും 
  • ഇതുപയോഗിച്ച് ലോഗിന്‍ ചെയ്താല്‍  മൊബൈലിലേക്ക് ഒരു OTP വരും ഇത് നല്‍കി ലോഗിന്‍ ചെയ്‍താല്‍ പെന്‍ഷന്‍ യൂസര്‍ ജാലകം കിട്ടും.



    ഇതില്‍ പെന്‍ഷനറുടെ AG നിന്നും അനുവദിക്കുന്ന വിശദാംശങ്ങള്‍ ലഭ്യമാകും . ഇവിടെയും ആദ്യ ലോഗിന്‍ സമയത്ത് പാസ്‍വേര്‍ഡ് മാറ്റുന്നത് ഉചിതമായിരിക്കും

Post a Comment

Previous Post Next Post