പട്ടികജാതി വികസനവകുപ്പിന്റെ 2025-26 വർഷത്തെ പഠനമുറിനിർമ്മാണ ധനസഹായ പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ചു. സർക്കാർ, എയ്ഡഡ്, സ്പെഷ്യൽ, സാങ്കേതിക, കേന്ദ്രീയ വിദ്യാലയങ്ങളിൽ 5 മുതൽ 12 വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന, ഒരു ലക്ഷം രൂപവരെ കുടുംബവാർഷിക വരുമാനമുള്ള പട്ടികജാതി വിഭാഗം വിദ്യാർഥികൾക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 30. അപേക്ഷാഫോമിനും കൂടുതൽ വിവരങ്ങൾക്കും വാമനപുരം ബ്ലോക്ക് പട്ടികജാതി വികസന ആഫീസുമായി ബന്ധപ്പെടണം. കൂടുതൽ വിവരങ്ങൾക്ക്: 8547630018.
അര്‍ഹതാ മാനദണ്ഡങ്ങള്‍
- കുടുംബവാര്‍ഷിക വരുമാനം 1 ലക്ഷം രൂപ വരെ
- സര്‍ക്കാര്‍ / എയ്ഡഡ് വിദ്യാലയങ്ങളില്‍ 5 മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥി ആയിരിക്കണം
- 800 സ്ക്വയര്‍ ഫീറ്റ് വരെ വിസ്തീര്‍ണമുള്ള വീട് ആയിരിക്കണം
- ഇതേ ആവശ്യത്തിന് മുമ്പ് ധനസഹായം വാങ്ങിയവര്‍ ആവരുത്
പഠനമുറിക്ക് അപേക്ഷ ക്ഷണിച്ച് ഉത്തരവിന്റെ പകര്‍പ്പ് ഇവിടെ