പത്തനംതിട്ട,കോട്ടയം, എറണാകുളം ജില്ലകളിലെ വിദ്യാലയങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ ശനിയാഴ്‍ച അവധി പ്രഖ്യാപിച്ചു ജൂലൈ 26(ശനി) യു പി, ഹൈസ്കൂള്‍ വിഭാഗങ്ങള്‍ക്ക് പ്രവര്‍ത്തിദിനം ഹയര്‍ സെക്കണ്ടറി സ്കൂള്‍/കോമ്പിനേഷന്‍ ട്രാന്‍സ്ഫര്‍ അലോട്ട്‍മെന്റ് റിസല്‍ട്ട് പ്രസിദ്ധീകരിച്ചു. ജൂലൈ 28നകം പ്രവേശനം നേടണം ഉച്ചഭക്ഷണ പദ്ധതി പരിഷ്‍കരിച്ച മെനു- നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ OEC, OBC-H, OBC, EBC പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യങ്ങൾക്കായി ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി - 2025 ജൂലൈ 25 വരെ ദീർഘിപ്പിച്ചു 2025-26 അധ്യയനവര്‍ഷത്തെ കലോല്‍സവ ഫണ്ട് ശേഖരിച്ച് 25.08.2025നകം ഓണ്‍ലൈനായി അടക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍‍സില്‍ Departmental Test അപേക്ഷ ക്ഷണിച്ചു. നോട്ടിഫിക്കേഷന്‍ ഇവിടെ . അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്സേ പരീക്ഷാഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക ഇന്‍കം ടാക്‍സ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി സെപ്തംബര്‍ 15 വരെ ദീര്‍ഘിപ്പിച്ചു 8,9,10 ക്ലാസുകള്‍ക്ക് തിങ്കള്‍ മുതല്‍ വ്യാഴം വരെ അധിക പഠനസമയം ഉത്തരവ് പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ . 2 മുതല്‍ 10 വരെ ക്ലാസുകളിലേക്ക് TC ഇല്ലാതെ കുട്ടികളെ പ്രവേശിപ്പിക്കുന്നതിന് അനുമതി നല്‍കി ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ .ദിവസവേതന ജീവനക്കാരുടെ വേതന വര്‍ദ്ധനവ് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് അപേക്ഷകൾ സാങ്കേതിക കാരണങ്ങളാൽ സമർപ്പിക്കുന്നതിന് സാധിച്ചിട്ടില്ലെന്ന് പരാതികൾ ലഭിച്ച സാഹചര്യത്തിൽ ഇ -ഗ്രാൻറ്‌സ് സൈറ്റ് 31.05.2025 വരെ ഓപ്പൺ ചെയ്‌തിട്ടുണ്ട്‌ . .

തദ്ദേശഭരണ തിരഞ്ഞെടുപ്പ് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

 


തദ്ദേശ തിരഞ്ഞെടുപ്പിനുള്ള കരട് വോട്ടര്‍ പട്ടിക സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ചു. ലോക്‍സഭാ/അസംബ്ലി തിരഞ്ഞെടുപ്പുകള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാക്കുന്ന വോട്ടര്‍ പട്ടിക പ്രകാരവും തദ്ദേശ തിരഞ്ഞെടുപ്പ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാക്കുന്ന വോട്ടര്‍ പട്ടികയുടെയും അടിസ്ഥാനത്തിലാണ് നടക്കുന്നത് എന്നതിനാല്‍ ലോക്‍സഭാ/അസംബ്ലി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തു എന്നതിനാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ പേരുണ്ടാവണമെന്നില്ല . ആയതിനാല്‍ എല്ലാവരും വോട്ടര്‍ പട്ടിക പരിശോധിച്ച് പേര് ഉണ്ടെന്ന് ഉറപ്പ് വരുത്തുന്നത് നല്ലതാണ്. വോട്ടര്‍ ഐ ഡി കാര്‍ഡ് നമ്പര്‍ ഉപയോഗിച്ച് ചുവടെ നല്‍കിയ ലിങ്കിലൂടെ വോട്ടര്‍ പട്ടികയില്‍ പേര് ഉണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്. തെറ്റപകള്‍ തിരുത്തുന്നതിനും പുതുതായി പേരുകള്‍ ചേര്‍ക്കുന്നതിനും ആഗസ്റ്റ് 7 വരെ അവസരമുണ്ടാകും 

  • വോട്ടര്‍ പട്ടികയില്‍ പേര് ഉണ്ടോ എന്ന് പരിശോധിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
  • കരട് വോട്ടര്‍ പട്ടിക പരിശോധിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
  • പോളിങ്ങ് സ്റ്റേഷനുകളുടെ ലിസ്റ്റ് ലഭിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

പുതുതായി പേര് ചേര്‍ക്കുന്നതിനും തെറ്റുകള്‍ തിരുത്തുന്നതിനും നിലവിലെ തദ്ദേശഭരണ സ്ഥാപനത്തില്‍ നിന്നും മറ്റേതെങ്കിലും സ്ഥലത്തേക്കോ മാറ്റുന്നതിനും ഇതോടൊപ്പം അവസരമുണ്ടായിരിക്കും. ഇതിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‍സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. ഇതിനുള്ള ക്രമം ചുവടെ

  • 2025 ജനുവരി 1 നോ അതിന് മുമ്പോ 18 വയസ് പൂര്‍ത്തിയായവര്‍ക്ക് Additions എന്നതില്‍ ക്ലിക്ക് ചെയ്ത് Form 4 പൂരിപ്പിച്ച് ആണ് പുതുതായി പേര് ചേര്‍ക്കാന്‍ അപേക്ഷ നല്‍കേണ്ടത്. മറ്റൊരു പഞ്ചായത്തില്‍ പേരുണ്ടായിരുന്നവര്‍ക്ക് പുതിയ സ്ഥലത്ത് പേര് ചേര്‍ക്കുന്നതിനും ഇതേ ഫോം ആണ് നല്‍കേണ്ടത്. ഫോട്ടോ അപ്‍ലോഡ് ചെയ്യേണ്ടതുണ്ട്

  • രജിസ്ട്രേഷന്‍ നടത്തുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക 
  • തുറന്ന് വരുന്ന പേജില്‍ Full Name, Mobile Number, തിരഞ്ഞെടുക്കാനുദ്ദേശിക്കുന്ന Password ( പാസ്‍വേര്‍ഡ് തിരഞ്ഞെടുക്കുന്നതിനുള്ള നിബന്ധനകള്‍ ഈ പേജില്‍ നല്‍കിയിട്ടുണ്ട്)  ഇവ നല്‍കി ചുവടെയുള്ള Captcha വല്‍കി  I have read and accept the Data Protection Statement. എന്നതിന് നേരെയുള്ള ബോക്സില്‍ ടിക്ക് ചെയ്ത് Submit ബട്ടണ്‍ അമര്‍ത്തുക
  • OTP authentication ചെയ്ത മൊബൈല്‍ നമ്പര്‍ ആവും Username
  • രജിസ്റ്റര്‍ ചെയ്‍തവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേരുകള്‍ ചേര്‍ക്കുന്നതിനോ തിരുത്തലുകള്‍ വരുത്തുന്നതിനോ ലോഗിന്‍ ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
  • ലോഗിന്‍ ചെയ്യുമ്പോള്‍ താഴെപ്പറയുന്ന ജാലകത്തില്‍  താഴെക്കാണുന്ന ലഭിക്കും

    പുതുതായി പേര് ഉള്‍പ്പെടുത്തുന്നതിനായി ഈ ജാലകത്തിലെ Name Inclussion (Form4) എന്നതില്‍ ക്ലിക്ക് ചെയ്യുക. ചുവടെ കാണുന്ന ജാലകം ലഭിക്കും 
    തദ്ദേശഭരണ തിരഞ്ഞെടുപ്പിനുള്ള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തത് മൂലം പുതുതായി പേര് ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഈ ജാലകത്തിലെ 'നിലവില്‍ വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെട്ടിട്ടില്ല ' എന്നതില്‍ ക്ലിക്ക് ചെയ്യുക. പുതുതായി പേര് ചേര്‍ക്കുന്നതിനായി താഴെക്കാണുന്ന ജാലകം ലഭിക്കും

  • ഇതില്‍ District, Local Body, Ward, Polling Station, Taluk, LAC (അസംബ്ലി നിയോജകമണഡലം) എന്നിവ നല്‍കി Submit അമര്‍ത്തുക


    തുറന്ന് വരുന്ന ജാലകത്തില്‍ വോട്ടറുടെ അടിസ്ഥാന വിവരങ്ങളും ആ വാര്‍ഡിലെ നിലവില്‍ പേരുള്ള കുടുംബാംഗത്തിന്റെയോ അയല്‍വാസിയുടെയോ സീരിയല്‍ നമ്പര്‍ നല്‍കുക. രക്ഷകര്‍ത്താവിന്റെ വിശദാംശങ്ങള്‍ ആധാര്‍ / കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ വോട്ടര്‍ ഐ ഡി കാര്‍ഡ് സീരിയല്‍ നമ്പര്‍ ഉള്‍പ്പെടെ വിവരങ്ങള്‍ നല്‍കി Submit അമര്‍ത്തുക. അപ്പോള്‍ ഫോട്ടോ അപ്‍ലോഡ് ചെയ്യുന്നതിനുള്ള താഴെ കാണുന്ന ജാലകം ലഭിക്കും

    നിര്‍ദ്ദേശത്തില്‍ പറയുന്ന സൈസിലുള്ള ഫോട്ടോ അപ്‍ലോഡ് ചെയ്‍ത ശേഷം ചുവടെ Proceed ബട്ടണ്‍ അമര്‍ത്തുക. അപ്പോള്‍ രേഖപ്പെടുത്തിയ വിവരങ്ങളുടെ Preview ഉള്‍പ്പെട്ട ജാലകം ലഭിക്കും. ഇത് പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷം Confirm Application എന്നതില്‍ ക്ലിക്ക് ചെയ്യുക. ഓര്‍ക്കുക കണ്‍ഫേം ചെയ്ത ശേഷം തിരുത്തലുകള്‍ വരുത്തുക സാധ്യമല്ല എന്നതിനാല്‍ തെറ്റുകളില്ല എന്നുറപ്പാക്കിയ ശേഷം മാത്രം കണ്‍ഫര്‍മേഷന്‍ നല്‍കുക

    കണ്‍ഫേം ചെയ്ത ശേഷം ലഭിക്കുന്ന താഴെക്കാണുന്ന ജാലകത്തില്‍ നിന്നും Hearing Notice, Form 4 ഇവ ഡൗണ്‍ലോഡ് ചെയ്‍ത് പ്രിന്റ് എടുത്ത് ഹിയറിങ്ങിന് അനുവദിച്ചിരിക്കുന്ന തീയതിയില്‍ നിശ്ചിത സമയത്ത് രേഖകള്‍ സഹിതം ഹാജരാവണം
  • വോട്ടര്‍ പട്ടികയില്‍ നിലവില്‍ പേരുള്ളവര്‍ക്ക് നിലവിലെ പ്രദേശത്ത് നിന്ന് മറ്റേതെങ്കിലും സ്ഥലത്തേക്ക് മാറ്റുന്നതിനും ഇതേ ഫോം ആണ് നല്‍കേണ്ടത്. ഇതിനായി ചുവടെ ജാലകത്തിലെ 'നിലവില്‍ വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ട് ' എന്നതില്‍ ക്ലിക്ക് ചെയ്‍ത് നിര്‍ദ്ദശങ്ങള്‍ പ്രകാരം മുന്നോട്ട് പോവുക



  • നിലവില്‍ വോട്ടര്‍ പട്ടികയില്‍ നല്‍കിയ വിവരങ്ങള്‍ തിരുത്തുന്നതിന് Corrections എന്നതിലെ Form 6 വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. 
  • നിലവിലെ പഞ്ചായത്ത് /നഗരസഭ/കോര്‍പ്പറേഷനിലെ ഏതെങ്കിലും ഒരു വാര്‍ഡില്‍ നിന്നും മറ്റേതെങ്കിലും വാര്‍ഡിലേക്ക് പേരുകള്‍ മാറ്റുന്നതിന് Transposition എന്നതിലെ ഫോം 7 ലൂടെ അപേക്ഷ സമര്‍പ്പിക്കണം
  • Home മെനുവിലെ Online Services ലെ Voter Services ക്ലിക്ക് ചെയ്‍താല്‍ താഴെക്കാണുന്ന ജാലകം ലഭിക്കും ഇതിലൂടെ പ്രവാസികള്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനോ അപേക്ഷയുടെ സ്റ്റാറ്റസ് അറിയുന്നതിനോ ഹിയറിങ്ങ് നോട്ടീസ് ഡൗണ്‍ലോഡ് ചെയ്യുന്നതിനോ ഉള്ള ലിങ്കുകള്‍ ലഭിക്കും


  • പ്രവാസികള്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് Pravassi Additions എന്ന ലിങ്കിലൂടെ അപേക്ഷിക്കാവുന്നതാണ്
  • അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് Application Status എന്ന ലിങ്കലൂടെ അപേക്ഷയും പുരോഗതി അറിയാം. 
  • Download Hearing Notice ല്‍ നിന്നും ലഭിക്കുന്ന ഹിയറിങ്ങ് നോട്ടീസ് പ്രിന്റ് എടുത്ത് അതില്‍ നിശ്ചയിച്ചിരിക്കുന്ന തീയതിയില്‍ ആവശ്യമായ രേഖകള്‍ ഹാജരാക്കിയാല്‍ മാത്രമേ വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടൂ
  • വിദ്യാഭ്യാസം. ജോലി തുടങ്ങിയ കാരണങ്ങളാല്‍ സ്ഥലത്തില്ലാത്തത് മൂലം ഹിയറിങ്ങില്‍ ഹാജരാകാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ഇലക്ടറല്‍ രജിസ്റ്റര്‍ ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചാല്‍ വീഡിയോ കോള്‍ സംവിധാനത്തിലൂടെ ഹിയറിങ്ങ് അനുവദിക്കാവുന്നതാണ് എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഇലക്ടറല്‍ രജിസ്റ്റര്‍ ഓഫീസറുടെ ആണ്

      വോട്ടർ ഐഡന്റിറ്റി കാർഡിനു വേണ്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ പോർട്ടലിൽ ആണ് അപേക്ഷിക്കേണ്ടത് https://voterportal.eci.gov.in/

നിയമസഭ, ലോകസഭ എന്നിവിടങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പോർട്ടൽ സന്ദർശിക്കുക https://eci.gov.in or https://www.ceo.kerala.gov.in


Post a Comment

Previous Post Next Post