നിലവിലുള്ള ഒഴിവുകളിൽ ജില്ല/ ജില്ലാന്തര സ്‌കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്‌മെന്റിനായി ലഭിച്ച 55,419 അപേക്ഷകളിൽ കൺഫർമേഷൻ പൂർത്തിയാക്കിയ 54,827 അപേക്ഷകൾ പരിഗണിച്ചുകൊണ്ടുള്ള ട്രാൻസ്ഫർ അലോട്ട്‌മെന്റ് റിസൾട്ട് പ്രസിദ്ധീകരിച്ചു. ജൂലൈ 25ന് രാവിലെ 10 മണി മുതല്‍ 28ന് വൈകിട്ട് 4 മണിക്കകം പുതിയ വിദ്യാലയത്തില്‍ പ്രവേശനം നേടണം. ക്യാൻഡിഡേറ്റ് ലോഗിനിലെ 'TRANSFER ALLOT RESULTS' എന്ന ലിങ്കിലൂടെ റിസൾട്ട് പരിശോധിക്കാനുള്ള സൗകര്യം ലഭ്യമാണ്. ആവശ്യമുള്ളവര്‍ക്ക് അതത് സ്‌കൂൾ പ്രിൻസിപ്പൾമാർ അലോട്ട്‍മെന്റെ റിസല്‍ട്ട് എടുത്ത് കൊടുക്കേണ്ടതും ട്രാൻസ്ഫർ അലോട്ട്‌മെന്റ് ലെറ്റർ പ്രിന്റൗട്ട് എടുത്ത് നൽകേണ്ടതുമാണ്. അതേ സ്‌കൂളിൽ കോമ്പിനേഷൻ മാറ്റം ലഭിച്ചാലും പുതിയ അലോട്ട്‌മെന്റ് ലെറ്റർ പ്രവേശനം മാറ്റി കൊടുക്കേണ്ടതാണ്. യോഗ്യത സർട്ടിഫിക്കറ്റ്, റ്റി.സി. സ്വഭാവ സർട്ടിഫിക്കറ്റ്, മറ്റ് അനുബന്ധരേഖകൾ എന്നിവയുടെ അസ്സലുകളുമായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂൾ/ കോഴ്‌സിൽ ജൂലൈ 25 രാവിലെ 10 മുതൽ 28ന് വൈകിട്ട് 4 നുള്ളിൽ പ്രവേശനം നേടണം. നിലവിൽ പ്രവേശനം ലഭിക്കാത്ത വിദ്യാർഥികൾക്കായി സ്‌കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫറിനു ശേഷമുള്ള ഒഴിവുകൾ മെറിറ്റടിസ്ഥിത സ്‌പോട്ട് അഡ്മിഷനായി വിശദ നിർദ്ദേശം ഉൾപ്പടെ ജൂലൈ 29ന് ഉച്ചയ്ക്ക് 2 മണിയ്ക്ക് പ്രസിദ്ധീകരിക്കും.
പ്രവേശന വിവരങ്ങള്‍ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവേശന സൈറ്റ് ഇവിടെ
പ്രവേശനവുമായി ബന്ധപ്പെട്ട് അപേക്ഷകര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ ഇവിടെ
- പ്രവേശനം ലഭിച്ച വിദ്യാര്‍ഥികള്‍ ജൂലൈ 25ന് രാവിലെ 10 മണി മുതല്‍ 28ന് വൈകിട്ട് 4 മണിക്കകം പ്രവേശനം നേടണം
- ട്രാന്‍സ്‍ഫര്‍ ലഭിച്ച വിദ്യാര്‍ഥികള്‍ നിര്‍ബന്ധമായുംപുതിയ വിദ്യാലയത്തിലോ/കോഴ്‍സിലോ പ്രവേശനം നേടണം
- നിലവിലെ അതേ കോമ്പിനേഷനില്‍ മറ്റൊരു വിദ്യാലയത്തിലേക്ക് മാറ്റം ലഭിച്ചവര്‍ ഫീസ് ഒടുക്കേണ്ടതില്ല എന്നാല്‍ പുതിയ വിദ്യാലയത്തില്‍ പി ടി എ ഫണ്ട്, കോഷന്‍ ഡിപ്പോസിറ്റ് ഇവ നല്‍കണം
- നിലവിലേതില്‍ നിന്നും വ്യത്യസ്തമായ കോമ്പിനേഷനിലേക്ക് മാറ്റം ലഭിച്ചവര്‍ പുതിയ വിദ്യാലയത്തിലെ പി ടി എ ഫണ്ടിനോടൊപ്പം ഫീസില്‍ വരുന്ന വ്യത്യാസത്തിന് തുല്യമായ ഫീസും കോഷന്‍ ഡെപ്പോസിറ്റുും നല്‍കണം
- നിലവിലെ വിദ്യാലയത്തില്‍ മറ്റൊരു കോമ്പിനേഷനിലേക്കാണ് മാറ്റം ലഭിച്ചത് എങ്കില്‍ അധിക ഫീസും അധിക കോഷന്‍ ഡിപ്പോസിറ്റമാണ് നല്‍കേണ്ടത്
- പുതിയ വിദ്യാലയത്തില്‍ പ്രവേശനത്തിന് എത്തുന്ന അവസരത്തില്‍ പഴയ വിദ്യാലയത്തില്‍ നിന്ന് ലഭിക്കുന്ന ടി സി , മറ്റ് അനുബന്ധ രേഖകള്‍ എന്നിവയോടൊപ്പം ആദ്യവിദ്യാലയത്തില്‍ ഫീസ് ഒടുക്കിയതിന്റെ രസീത് ഹാജരാക്കണം
- മുന്‍ വിദ്യാലയത്തിലെ പി ടി എ ഫണ്ട് , കോഷന്‍ ഡിപ്പോസിറ്റ് എന്നിവ ആ വിദ്യാലയത്തില്‍ നിന്നും തിരികെ ലഭിക്കും
- നിലവിലെ വിദ്യാലയത്തില്‍ നിന്നും ടി സി വാങ്ങി വേണം പുതിയ വിദ്യാലയത്തില്‍ പ്രവേശനം നേടാന്‍. പ്രവേശന സമയത്ത് പുതിയ അലോട്ട്‍മെന്റ് ലെറ്ററിന്റെ പകര്‍പ്പ് എടുത്ത് അതില്‍ പൂരിപ്പിക്കേണ്ട ഭാഗങ്ങള്‍ പൂരിപ്പിച്ച് കുട്ടിയും രക്ഷകര്‍ത്താവും ഒപ്പിട്ട് രക്ഷകര്‍ത്താവിനൊപ്പം പുതിയ വിദ്യാലയത്തിലെത്തി പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കണം