ഒന്നാം പാദവാര്‍ഷിക പരീക്ഷാ ടൈംടേബിളും മാര്‍ച്ച് 2025 എസ് എസ് എല്‍ സി മാര്‍ക്ക് ലിസ്റ്റ് വിതരണം സംബന്ധിച്ച നിര്‍ദ്ദേശങ്ങളും ഡൗണ്‍ലോഡ്‍സില്‍സ്‍കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ആഗസ്റ്റ് 14ന് ദിവസവേതന ജീവനക്കാരുടെ ശമ്പളം മാറി നല്‍കുന്നതിന് ഒക്ടോബര്‍ മാസം വരെ അലോട്ട്‍മെന്റ് ഇല്ലാതെ പാസാക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ OEC, OBC-H, OBC, EBC പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യങ്ങൾക്കായി ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി - 2025 ജൂലൈ 25 വരെ ദീർഘിപ്പിച്ചു 2025-26 അധ്യയനവര്‍ഷത്തെ കലോല്‍സവ ഫണ്ട് ശേഖരിച്ച് 25.08.2025നകം ഓണ്‍ലൈനായി അടക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍‍സില്‍ Departmental Test അപേക്ഷ ക്ഷണിച്ചു. നോട്ടിഫിക്കേഷന്‍ ഇവിടെ . അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്സേ പരീക്ഷാഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക ഇന്‍കം ടാക്‍സ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി സെപ്തംബര്‍ 15 വരെ ദീര്‍ഘിപ്പിച്ചു 8,9,10 ക്ലാസുകള്‍ക്ക് തിങ്കള്‍ മുതല്‍ വ്യാഴം വരെ അധിക പഠനസമയം ഉത്തരവ് പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ . 2 മുതല്‍ 10 വരെ ക്ലാസുകളിലേക്ക് TC ഇല്ലാതെ കുട്ടികളെ പ്രവേശിപ്പിക്കുന്നതിന് അനുമതി നല്‍കി ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ .ദിവസവേതന ജീവനക്കാരുടെ വേതന വര്‍ദ്ധനവ് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് അപേക്ഷകൾ സാങ്കേതിക കാരണങ്ങളാൽ സമർപ്പിക്കുന്നതിന് സാധിച്ചിട്ടില്ലെന്ന് പരാതികൾ ലഭിച്ച സാഹചര്യത്തിൽ ഇ -ഗ്രാൻറ്‌സ് സൈറ്റ് 31.05.2025 വരെ ഓപ്പൺ ചെയ്‌തിട്ടുണ്ട്‌ . .

School Management Committee (SMC) in Schools

 

സംസ്ഥാനത്തെ എല്ലാ ഗവ / എയ്ഡഡ് വിദ്യാലയങ്ങളില്‍ പി ടി എയോടൊപ്പം പ്രവര്‍ത്തിക്കുന്ന പ്രധാനപ്പെട്ട മറ്റൊരു കമ്മിറ്റിയാണ് സ്‍കൂള്‍ മാനേജ്‍മെന്റ് കമ്മിറ്റി അഥവാ SMC. വിദ്യാലയത്തിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് സാമൂഹിക പങ്കാളിത്തം ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസ അവകാശ നിയമം 2009 ന്റെ അടിസ്ഥാനത്തില്‍ ആണ് എസ് എം സി കള്‍ രൂപീകൃതമായത്. 15.09.2022 ല്‍ പുറത്തിറങ്ങിയ ഡിജിഇ/11055/2022-എച്ച്1 ഉത്തരവില്‍ സ്കൂള്‍ മാനേജ്‍മെന്റ് കമ്മിറ്റികളുടെ ഘടനയും ഉത്തരവാദിത്വങ്ങളും വിശദീകരിച്ചിട്ടുണ്ട്. എസ് എം സി കളുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ വിവിധ ഉത്തരവുകളുടെ പകര്‍പ്പുകള്‍ ഈ പോസ്റ്റിന് അവസാനം നല്‍കിയിട്ടുണ്ട്

സ്കൂള്‍ മാനേജ്‍മെന്റ് കമ്മിറ്റി ഘടനയും രൂപീകരണവും

  1. 750 ല്‍ താഴെ കുട്ടികള്‍ പഠിക്കുന്ന വിദ്യാലയങ്ങളില്‍ കണ്‍വീനറും ജോയിന്റ് കണ്‍വീനറും ഒഴിക 16 അംഗങ്ങളും 750ലധികം കുട്ടികളുണ്ടെങ്കില്‍ അംഗങ്ങളുടെ എണ്ണം 20 ആയിരിക്കും
  2. ആകെയുള്ള അംഗങ്ങളില്‍ 75% കുട്ടികളുടെ മാതാപിതാക്കളില്‍ നിന്നോ അവരുടെ അഭാവത്തില്‍ രക്ഷകര്‍ത്താക്കളില്‍ നിന്നോ തിരഞ്ഞെടുക്കണം
  3. കമ്മിറ്റിയുടെ കാലാവധി 2 വര്‍ഷമായിരിക്കും
  4. തിരഞ്ഞെടുക്കുന്ന അംഗത്തിന്റെ കുട്ടി വിദ്യാലയത്തിലെ പഠനം പൂര്‍ത്തിയാക്കി പുറത്ത് പോകുമ്പോഴോ ടി സി വാങ്ങി മറ്റൊരു വിദ്യാലയത്തില്‍ ചേര്‍ന്നാലോ പ്രസ്‍തുത അംഗത്തിന്റെ അംഗത്വം സ്വമേധയാ നഷ്ടപ്പെടും. ഈ അവസരത്തില്‍ അതേ വിഭാഗത്തില്‍ നിന്നും ശേഷിക്കുന്ന കാലയളവിലേക്ക് മറ്റൊരഗത്തെ തിരഞ്ഞെടുത്ത് ഒഴിവ് നികത്തേണ്ടതാണ്
  5. കമ്മിറ്റി അംഗങ്ങളില്‍ കണ്‍വീനര്‍, ജോയിന്റ് കണ്‍വീനര്‍ , തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ പ്രതിനിധി എന്നിവരൊഴികെ ഉള്ള അംഗങ്ങള്‍ രണ്ട് തവണയില്‍ കൂടുതല്‍ അംഗങ്ങളാവാന്‍ പാടില്ല
  6. കമ്മിറ്റി അംഗങ്ങളില്‍ 50% വനിതകളായിരിക്കണം
  7. എസ് എം സി കമ്മിറ്റി രണ്ട് മാസത്തിലൊരിക്കലെങ്കിലും യോഗം ചേരണം
  8. രക്ഷകര്‍തൃപ്രിതിനിധികളില്‍ നിന്ന് ചെയര്‍ പേഴ്‍സണ്‍ , വൈസ് ചെയര്‍പേഴ്‍സണ്‍ എന്നിവരെ തിരഞ്ഞെടുക്കണം
  9. 16 അംഗ കമ്മിറ്റിയില്‍ ക്വാറം 9 ഉം 21 അംഗകമ്മിറ്റിയുടെ ക്വാറം 11 ഉം ആയിരിക്കും
  10. വിവിധ വിഷയങ്ങളില്‍ വിദഗ്ദ്ധോപദേശം തേടുന്നതിന് ഒരേ സമയം പരമാവധി 3 പേരെ ക്ഷണിതാക്കളായി പങ്കെടുപ്പിക്കാന്‍ കണ്‍വീനര്‍ക്ക് അധികാരമുണ്ടായിരിക്കും . എന്നാല്‍ ഇവരുടെ എണ്ണം ക്വാറത്തിന് പരിഗണിക്കുകയോ വോട്ടവകാശം ഉണ്ടായിരിക്കുകയോ ഇല്ല
  11. യോഗ തീരുമാനങ്ങള്‍ മിനിട്ട്‍സ് രേഖപ്പെടുത്തുകയും ഭൂരിപക്ഷ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനങ്ങള്‍ എടുക്കുകയും അവ പ്രസിദ്ധപ്പെടുത്തുകയും വേണം
  • കമ്മിറ്റി അംഗങ്ങള്‍
  1. ഹയര്‍ സെക്കണ്ടറി വിദ്യാലയത്തിലെ പ്രിന്‍സിപ്പല്‍ കണ്‍വീനറും പ്രധാനാധ്യാപകന്‍ ജോയിന്റ് കണ്‍വീനറുമായിരിക്കും. ഹയര്‍ സെക്കണ്ടറി ഇല്ലാത്ത വിദ്യാലയങ്ങളില്‍  പ്രധാനാധ്യാപകന്‍  എക്‍സ് ഒഫീഷ്യോ കണ്‍വീനര്‍ ആയിരിക്കും
  2. ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങളില്‍ വാര്‍ഡ് അംഗം
  3. ആ പ്രദേശത്തെ വിദ്യാഭ്യാസ വിദഗ്ധരില്‍ നിന്നും രക്ഷകര്‍ത്താക്കള്‍ തീരുമാനിക്കുന്ന ഒരംഗം
  4. സ്കൂള്‍ ലീഡര്‍
  5. ഒന്ന് / രണ്ട് അധ്യാപക പ്രതിനിധികള്‍ 
  6. എസ് സി /എസ് ടി വിഭാഗം രക്ഷകര്‍ത്താക്കള്‍
  7. ഭിന്നശേഷി വിഭാഗം വിദ്യാര്‍ഥികളുടെ രക്ഷകര്‍ത്താവ്
  8. മൈനോരിറ്റി വിഭാഗത്തിനും പിന്നോക്ക വിഭാഗത്തിന്റെയും പ്രതിനിധികള്‍
  9. പി ടി എ / എം പി ടി എ പ്രതിനിധികള്‍
വിവിധ വിഭാഗങ്ങളിലെ അംഗങ്ങളെ ഉള്‍പ്പെടുത്തി രൂപീകരിക്കാവുന്ന എസ്  എം സി കമ്മിറ്റിയുടെ ഏകദേശ രൂപം ചുവടെ നല്‍കുന്നു

Member16 Member Committee21 Member Committee
PrincipalConvenerConvener
HM/Vice PrincipalJoint ConvenerJoint Convener
Ward Member11
Educational Expert11
School Leader11
SC Parent11
ST Parent11
IEDC Parent11
Minority Parent11
OBC Parent11
OBC Parent11
PTA Representative11
PTA Representative11
Parents48
Teachers12
എസ് എം സി കമ്മിറ്റിയുടെ പ്രധാന ചുമതലകള്‍
  1. വിദ്യാലയത്തിന്റെ പ്രവര്‍ത്തനം മോണിട്ടര്‍ ചെയ്യുക
  2. സ്കൂള്‍ വികസന രേഖ തയ്യാറാക്കി നടപ്പിലാക്കുക
  3. വിവിധ ഏജന്‍സികളില്‍ നിന്നും ലഭിക്കുന്ന ധനവിനിയോഗം ശരിയായ രീതിയില്‍ ഉപയോഗിച്ചു എന്നുറപ്പ് വരുത്തുക
  4. വിദ്യാലയത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് സമീപ പ്രദേശങ്ങളിലെ ജനങ്ങളുമായി ആശയവിനിമയം നടത്തി അവരുടെ പിന്തുണയും സഹകരണവും ഉറപ്പാക്കുക
  5. അക്കാദമിക പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ പിന്തുണയും മേല്‍നോട്ടവും നിര്‍വഹിക്കുക
  6. വിദ്യാര്‍ഥികളുടെ കൊഴിഞ്ഞ് പോക്ക് ഇല്ലാതിരിക്കുന്നതിന് സമീപ പ്രദേശങ്ങളിലെ എല്ലാ വിദ്യാര്‍ഥികളും സ്കൂളി‍ല്‍ പോകുന്നു എന്നുറപ്പാക്കുകയും സ്ഥിരമായി ഹാജരാകാത്ത കുട്ടികളെ സ്കൂളിലേക്ക് എത്തിക്കുന്നതിന് വേണ്ട ഇടപെടലുകള്‍
  7. ഉച്ചഭക്ഷണ പരിപാടി മോണിട്ടര്‍ ചെയ്യുക
  8. വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ ഹനിക്കുന്ന രീതിയില്‍ ഏതെങ്കിലും ഇടപെടലുകള്‍ ഉണ്ടായാല്‍ അവ പരിഹരിക്കുന്നതിന് ആവശ്യമായ ഇടപെടലുകള്‍ നടത്തുക
  9. ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഉറപ്പ് വരുത്തുക
  10. എസ് എം സി കമ്മിറ്റി വിദ്യാലയത്തിന് വേണ്ടി സമാഹരിച്ച തുകയുടെ വാര്‍ഷിക അക്കൗണ്ട് തയ്യാറാക്കുക. ധനവിനിയോഗത്തിനായി എസ് എം സിയുടെ പേരില്‍ ചെയര്‍മാന്റെയും കണ്‍വീനറുടെയും ജോയിന്റ് അക്കൗണ്ട് വഴി വിനിമയം നടത്താവൂ
  • 15.09.2022 ലെ എസ്  എം സി പുനസംഘടനാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇവിടെ
  • 20.06.2012 ലെ എസ് എം സി രൂപീകരണവുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ ഇവിടെ
  • Noon Meal-Presence of PTA/SMC Members at the time of Serving Food ഇവിടെ
  • SMC മാര്‍ഗരേഖ -കരട് (SSA -2017 ല്‍ തയ്യാറാക്കിയത്) ഇവിടെ


Post a Comment

Previous Post Next Post