ഹയര്‍ സെക്കണ്ടറി പ്ലസ് വണ്‍ പ്രവേശനത്തിന് മുഖ്യ അലോട്ട്‍മെന്റില്‍ അപേക്ഷിച്ചിട്ടും പ്രവേശനം ലഭിക്കാത്തവര്‍ക്കും ഇതേ വരെ അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കാത്തവര്‍ക്കും നിലവില്‍ വിദ്യാലയങ്ങളില്‍ ഒഴിവ് ഉള്ള സീറ്റുകളിലേക്ക് പ്രവേശനം നല്‍കുന്നതിനായി നടത്തുന്ന സപ്ലിമെന്ററി അലോട്ട്‍മെന്റിന് അപേക്ഷ ക്ഷണിച്ചു.
വേക്കന്‍സി വിശദാംശങ്ങള്‍ ഇവിടെ
അപേക്ഷാ സമര്‍പ്പണം ആരംഭിക്കുന്ന തീയതി 2025 ജൂണ്‍ 28 (10 മണി മുതല്‍)
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2025 ജൂണ്‍ 30 (വൈകിട്ട് 5 മണി )
അപേക്ഷ സമര്‍പ്പിക്കേണ്ട വെബ്‍സൈറ്റ് https://hscap.kerala.gov.in
Click Here for Candidate Registration for Supplimentary Allotment
Click Here for Candidate Login
ആര്‍ക്കൊക്കെ അപേക്ഷിക്കാം
- ഇതേ വരെ അപേക്ഷ സമര്‍പ്പിക്കാത്തവര്‍
- അപേക്ഷ സമര്‍പ്പിച്ചിട്ടും പ്രവേശനം ലഭിക്കാത്തവര്‍
- തെറ്റായ വിവരങ്ങള്‍ നല്‍കിയത് മൂലം അലോട്ട്‍മെന്റ് ലഭിച്ചിട്ടും പ്രവേശനം നിഷേധിക്കപ്പെട്ടവര്‍
- യോഗ്യതാ പരീക്ഷയുടെ സ്‍കീം , രജിസ്റ്റര്‍ നമ്പര്‍, പാസായ വര്‍ഷം എന്നിവ തെറ്റായി നല്‍കിയവര്‍ ശരിയായ വിവരങ്ങള്‍ നല്‍കി പുതിയ അപേക്ഷ സമര്‍പ്പിക്കണം
അപേക്ഷിക്കാന്‍ യോഗ്യതയില്ലാത്തവര്‍
- നിലവില്‍ അലോട്ട്‍മെന്റ് ലഭിച്ച് ഏതെങ്കിലും വിദ്യാലയത്തില്‍ പ്രവേശനം നേടിയവര്‍
- മുഖ്യഘട്ടത്തില്‍ അലോട്ട്‍മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവര്‍
- പ്രവേശനം ക്യാന്‍സെല്‍ ചെയ്തവര്‍
- ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടിയിട്ട് ടി സി വാങ്ങിയവരും അപേക്ഷിക്കേണ്ടതില്ല
അപേക്ഷ സമര്‍പ്പിക്കുന്ന വിധം
- ഇതേവരെ അലോട്ട്‍മെന്റ് ലഭിക്കാത്തവര്‍ ക്യാന്‍ഡിഡേറ്റ് ലോഗിനിലെ Renew Application Link ഉപയോഗിച്ച് അപേക്ഷ പുതുക്കണം
- ഇത് വരെ അപേക്ഷിക്കാന്‍ സാധിക്കാത്തവര്‍ Craete Candidate login-sws ലിങ്കിലൂടെ ലോഗിന്‍ തയ്യാറാക്കിയ ശേഷം Apply Online SWS ലിങ്കിലൂടെ പുതിയ അപേക്ഷ നല്‍കണം
- അപേക്ഷയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയത് മൂലം പ്രവേശനം നിഷേധിക്കപ്പെട്ടവര്‍ ക്യാന്‍ഡിഡേറ്റ് ലോഗിനിലെ Renew Application ലിങ്കിലൂടെ അപേക്ഷയിലെ പിഴവുകള്‍ തിരുത്തി സമര്‍പ്പിക്കണം
ശ്രദ്ധിക്കുക
2025 ജൂണ്‍ 28 ന് നിലവില്‍ വേക്കന്‍സി ഉള്ള വിദ്യാലയങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കും . ഇത് പരിശോധിച്ച് വേക്കന്‍സി ഉള്ള വിദ്യാലയങ്ങള്‍ കണ്ടെത്തി അപേക്ഷ സമര്‍പ്പിക്കാന്‍ ശ്രദ്ധിക്കുക. ഇപ്രകാരം ഒഴിവുള്ള സ്‍കൂളുകള്‍ / വേക്കന്‍സികളിലേക്ക് മാത്രമേ അപേക്ഷിക്കാന്‍ സാധിക്കൂ
Click Here for Supplimentary Allotment Notification
Click Here for Press Release for Supplimentary Allotment