2024-25 സാമ്പത്തിക വര്‍ഷത്തെ വരവിന്റെ അടിസ്ഥാനത്തില്‍ ഇന്‍കം ടാക്സ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള തീയതി 2025 സെപ്‍തംബര്‍ 15 വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. ( മുന്‍ വര്‍ഷങ്ങളില്‍ ജൂലൈ 31 ആയിരുന്നു) . 2024 ഏപ്രില്‍ 1 മുതല്‍ 2025 മാര്‍ച്ച് 31 വരെയുള്ള വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഓരോ വ്യക്തിയും സ്വന്തം നിലയില്‍ ആണ് റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടത്. ജോലി ചെയ്യുന്ന സ്ഥാപനത്തിന് ഇക്കാര്യത്തില്‍ ബാധ്യതയോ ഉത്തരവാദിത്വമോ ഇല്ല. റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട Financial Year 2024-25 ഉം Assessment Year 2025-26 ആണ്.
Taxable Income (Total Income after Deductions) രണ്ടര ലക്ഷത്തില്‍ അധികമുള്ളവരും TDS ഇനത്തില്‍ അധിക തുക അടച്ച് റീഫണ്ട് ആവശ്യമുള്ളവരും Housing Loan Interest വരുമാനത്തില്‍ കുറവ് ചെയ്‍തവരും നിര്‍ബന്ധമായും ഓണ്‍ലൈനായി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടതാണ്. ITR 1 ( ശമ്പളത്തില്‍ നിന്നുള്ള വരുമാനവും നിക്ഷേപങ്ങളില്‍ നിന്നുള്ള വരുമാനവും മാത്രവുമുള്ളവര്‍ ഫയല്‍ ചെയ്യേണ്ടത് ITR1 ആണ്) .
CLICK HERE for Income Tax E-Filing Portal
പാന്‍ നമ്പര്‍ ഉള്ള ഓരോ വ്യക്‍തിയുടെയും TDS വിശദാംശങ്ങള്‍ ആദായനികുതി പോര്‍ട്ടലിലെ View Form-26AS ( Tax Credit ) എന്നതിലൂടെ അറിയാന്‍ സാധിക്കും. അതിനാല്‍ ഇന്‍കം ടാക്സ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് മുമ്പ് ഇത് പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതുണ്ട്. (ഓരോ സ്ഥാപനത്തിലും ശമ്പളത്തില്‍ നിന്നും കുറവ് ചെയ്യുന്ന തുക സ്ഥാപനങ്ങളുടെ TAN നമ്പറിലേക്ക് വരവ് വെക്കുകയും ഓരോ ക്വാര്‍ട്ടറിലും സ്ഥാപന മേധാവി TDS ഫയല്‍ ചെയ്യുകയും ചെയ്യുന്നതോടെ ആണ് ഇത് ജീവനക്കാരുടെ അക്കൗണ്ടില്‍ വരവ് വെക്കുന്നത്. ഏതെങ്കിലും സ്ഥാപനമേധാവി Q1, Q2,Q3,Q4 എന്നിങ്ങനെ 4 ക്വാര്‍ട്ടറുകളിലെ TDS ഫയല്‍ ചെയ്‍തില്ല എങ്കില്‍ ജീവക്കാരുടെ കുറവ് വരുത്തിയ തുക Form-26AS ല്‍ കാണുകയില്ല) . ഇപ്രകാരം Form-26AS പരിശോധിച്ച് സ്ഥാപനങ്ങളില്‍ നിന്നോ ബാങ്കുകളിലെ നിക്ഷേപങ്ങളില്‍ നിന്നോ TDS കുറവ് ചെയ്‍തത് ശരിയായി Form-26AS ല്‍ ഉണ്ട് എന്ന് ഉറപ്പ് വരുത്തുക. ഇതിനായി INCOME TAX പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യുക (Click Here for Income Tax efiling Portal ). തുറന്ന് വരുന്ന ജാലകത്തില്‍ e-File -> Income Tax Returns -> View Form 26AS എന്ന ക്രമത്തില്‍ ക്സിക്ക് ചെയ്യുക
താഴെക്കാണുന്ന മാതൃകയില്‍ തുറന്ന് വരുന്നതില്‍ Confirm ബട്ടണ്‍ അമര്‍ത്തുക
അപ്പോള്‍ Traces സൈറ്റില്‍ 26AS പേജ് തുറന്ന് വരും . ഇതിലെ I agree to the usage and acceptance of Form 16 / 16A generated from TRACES എന്നതിന് ഇടത് വശത്തെ ചെക്ക്ബോക്സില്‍ ടിക്ക് ചെയ്‍ത് Proceed ബട്ടണ്‍ അമര്‍ത്തുക. ഇതിലെ Click View Tax Credit (Form 26AS/Annual Tax Statement) to view your Form 26AS/Annual Tax Statement. എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തുറന്ന് വരുന്ന ബോക്‍സില്‍ Proceed ബട്ടണ്‍ അമര്‍ത്തിയാല്‍ AIS ന്റെ പേജ് ലഭ്യമാകും . ഈ പേജിന് മുകളിലെ AIS എന്നതില്‍ ക്ലിക്ക് ചെയ്യുക
Annual Information Statement ല്‍ Part A, Part B എന്നിങ്ങനെ രണ്ട് വിഭാഗങ്ങളുണ്ട് . Part A General Information എന്നതും Part Bയും ഇതില്‍ Part Bയിലെ 5 ഉപവിഭാഗങ്ങളിലായി TDS/TCS Information, SFT Information, Payment of Taxes, Demand and Refund, Other Information എന്നിങ്ങനെ കാണാവുന്നതാണ്.
ഇതില്‍ TDS/TCS Information എന്നതില്‍ ശമ്പളത്തില്‍ നിന്നും ബാങ്ക് ഡെപ്പോസിറ്റുകളില്‍ നിന്നും നടത്തിയ TDS വിവരങ്ങളും മറ്റ് ശ്രോതസുകളിലെ TCS വിവരങ്ങളും ലഭ്യമാകും. രണ്ടാമത്തെ SFT Information (Statement of Financial Transactions) എന്നതില്‍ സേവിങ്സ് ബാങ്കില്‍ നിന്നും ലഭിച്ച പലിശ RD വരുമാനത്തിന്റെ വിശദാംശങ്ങള്‍ ഇവ ലഭിക്കും. Payment of Taxes എന്ന മൂന്നാമത്തെ വിഭാഗത്തില്‍ ടാക്സ് ഇനത്തില്‍ അടച്ച തുകയുടെ വിശദാംശങ്ങള്‍ അറിയാന്‍ സാധിക്കും. ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്‍മെന്റില്‍ നിന്നും മുന്‍കാലങ്ങളില്‍ ലഭിക്കാനുള്ള റീഫണ്ടോ അടക്കാനുള്ള കുടിശികയോ ഉണ്ടെങ്കില്‍ അക്കാര്യങ്ങളാണ് Demand and Refund എന്നതിലുണ്ടാവുക. ഈ വര്‍ഷത്തെ ശമ്പള പലിശ വരുമാനങ്ങള്‍ Other Information എന്നതില്‍ ലഭ്യമാകും. സേവിങ്‍സ് ബാങ്കിന്റെ പലിശ ഇതില്‍ നിന്നും ലഭ്യമാകുന്നത് 80 TTA പ്രകാരമുള്ള ഡിഡക്ഷനായി റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന അവസരത്തില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കും.
2024-25 സാമ്പത്തിക വര്‍ഷത്തെ ഇന്‍കം ടാക്സ് റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട അവസാന തീയതി സെപ്‍തംബര്‍ 15 ആണ്. ഓരോ വ്യക്തിയും അവരുടെ Username (PAN Number) & Password ഉപയോഗിച്ച് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള ഔദ്യോഗിക സൈറ്റില്‍ പ്രവേശിച്ച് ആണ് efiling നടത്തേണ്ടത്. ഈ സാമ്പത്തിക വര്‍ഷം മുതല്‍ ഇന്‍കം ടാക്‍സ് സൈറ്റില്‍ New Regime ആണ് Deafult Regime ആയി സെറ്റ് ചെയ്‍തിരിക്കുന്നത്. ഇത് പ്രകാരം NPS Employer Contribution മാത്രമാണ് അനുവദനീയമായ ഡിഡക്ഷന്‍. Old Regime ആവശ്യമുള്ളവര്‍ ആദ്യപേജില്‍ Do you wish to exercise the option u/s 115 BAC(6) of Opting out of new tax regime? എന്നതിന് നേരെ YES എന്ന ഉത്തരം സെലക്ട് ചെയ്താല്‍ മാത്രമേ Old Regime പ്രകാരമുള്ള ഡിഡക്ഷനുകള്‍ ഉള്‍പ്പെട്ട റിട്ടേണ്‍ ലഭ്യമാകൂ. റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനായി https://www.incometax.gov.in/iec/foportal/ എന്ന ലിങ്കിലൂടെ പ്രവേശിക്കണം . ഈ പേജിന് മുകളില്‍ വലത് വശത്തുള്ള ലോഗിന്‍ ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ ലോഗിന്‍ വിന്‍ഡോ ലഭിക്കും.ലഭ്യമാകുന്ന ജാലകത്തില്‍ Enter your User ID എന്നതിന് താഴെ User ID ആയി പാന്‍ നമ്പര്‍ നല്‍കി അതിന് താഴെയുള്ള Continue എന്ന ബട്ടണ്‍ അമര്‍ത്തുക.
താഴെക്കാണുന്ന മാതൃകയില്‍ ജാലകം ലഭിക്കും . ഇതിലെ Please confirm your secure access message displayed above എന്നതിന് ഇടത് വശത്തെ ചെക്ക് ബോക്‍സില്‍ ടിക്ക് മാര്‍ക്ക് നല്‍കി അതിന് താഴെയുള്ള ബോക്‍സില്‍ പാസ്‍വേര്‍ഡ് നല്‍കി അതിനും ചുവട്ടിലുള്ള Continue എന്ന ബട്ടണ്‍ അമര്‍ത്തുക.
അപ്പോള്‍ താഴെക്കാണുന്ന മാതൃകയില്‍ ജാലകം ലഭ്യമാകും ഇതില്‍ Generate OTP എന്ന റേഡിയോ ബട്ടണ്‍ തിരഞ്ഞെടുത്ത് അതിന് താഴെ Continue അമര്‍ത്തുക. ഒരു OTP ലഭിച്ചാല്‍ അതിന് 10 മിനിട്ട് മാത്രമേ വാലിഡിറ്റി ഉണ്ടാകൂ.പുതുതായി ലഭിക്കുന്ന ജാലകത്തിലെ Start New Filing എന്നതില്‍ ക്ലിക്ക് ചെയ്‍താല്‍ പുതുതായി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള ജാലകം ലഭിക്കും. ഈ വര്‍ഷത്തെ റിട്ടേണ്‍ ഫയല്‍ ചെയ്‍തതിന് മുമ്പ് നടത്തിയ ശ്രമം തുടരുന്നതിനായി Resume Filing ആണ് ക്ലിക്ക് ചെയ്യേണ്ടത്
തുടര്‍ന്ന് വരുന്ന ജാലകത്തില്‍ 5 വ്യത്യസ്ത പേജുകളിലേക്കുള്ള ലിങ്കുകള്‍ കാണാം. ഓരോന്നിലും Pre-Fill ആയ വിവരങ്ങള്‍ ഉണ്ടാവും അവ തുറന്ന് പരിശോധിച്ച് മാറ്റങ്ങള്‍ ഉണ്ടെങ്കില്‍ അവ വരുത്തി Confirm ചെയ്യേണ്ടതാണ്
PERSONAL INFORMATION: എന്ന ഒന്നാമത്തെ പേജില്‍ വ്യക്തിഗത വിശദാംശങ്ങളാണ് ഉണ്ടാവുക . വലത് വശത്ത് കാണുന്ന ആരോ മാര്‍ക്കില്‍ ക്ലിക്ക് ചെയ്ത് ഈ പേജിലേക്ക് പ്രവേശിക്കാവുന്നതാണ്. ഈ പേജിലെ Profile എന്നതില്‍ പാന്‍ വിശദാംശങ്ങളാണ് ഉണ്ടാവുക അതില്‍ തിരുത്തലുകള്‍ സാധ്യമല്ല . Contact എന്ന ഭാഗത്ത് മാറ്റങ്ങള്‍ ഉണ്ടെങ്കില്‍ Edit ക്ലിക്ക് ചെയ്‍ത് തിരുത്തലുകള്‍ വരുത്തി സേവ് ചെയ്യുക. Nature of Employment എന്നതില്‍ അനുയോജ്യമായത് തിരഞ്ഞെടുക്കുക . Filing Section എന്നതില്‍ due date ആയ സെപ്തംബര്‍ 15ന് മുമ്പ് ഫയല്‍ ചെയ്യുന്നവര്‍ 139(1) ആണ് സെലക്ട് ചെയ്യേണ്ടത്. വൈകി ഫയല്‍ ചെയ്താല്‍ ഫൈന്‍ നല്‍കേണ്ടി വരും എന്നതിനാല്‍ കഴിയുന്നതും സമയപരിധിക്കുള്ളില്‍ ഫയല്‍ ചെയ്യാന്‍ ശ്രദ്ധിക്കുക. Do you wish to exercise the option u/s 115BAC(6) of Opting out of new tax regime ? (default is “No”)Note : For opting out , option should be exercised along with return of income filed u/s 139(1) എന്നതില്‍ നിലവില്‍ No എന്നതാവും സെലക്ഷന്‍ ഉണ്ടാവുക. Old Regime പ്രകാരമാണ് ഫയല്‍ ചെയ്യേണ്ടത് എങ്കില്‍ ഇവിടെ Yes എന്നത് തിരഞ്ഞെടുക്കണം. തുടര്‍ന്ന് Bank Details പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷം ചുവടെയുള്ള Confirm അമര്‍ത്തുക. ഇവിടെ നല്‍കുന്ന ബാങ്ക് അക്കൗണ്ടിലേക്കാണ് റീഫണ്ട് ഉണ്ടെങ്കില്‍ അത് ലഭ്യമാവുക. ഇതോടെ Personal Information എന്ന ഭാഗത്തിന്റെ കണ്‍ഫര്‍മേഷന്‍ പൂര്‍ത്തിയാവും. അപ്പോള്‍ Personal Information എന്നതിന് നേരെ Confirmed എന്ന് വന്നിട്ടുണ്ടാവും. പിന്നീട് വീണ്ടും മാറ്റങ്ങള്‍ വരുത്തണമെങ്കില്‍ Modify if Required എന്നതില്‍ ക്ലിക്ക് ചെയ്‍ത് തിരുത്തലുകള്‍ വരുത്തി കണ്‍ഫേം ചെയ്താല്‍ മതി
കുറവ് വരുത്തിയ തുക പൂര്‍ണമായി ഈ പേജില്‍ ഉള്‍പ്പെട്ടിട്ടില്ല എങ്കില്‍ അക്കാര്യങ്ങള്‍ മാനുവല്‍ ആയി എഡിറ്റ് ചെയ്‍ത് ചേര്‍ക്കാവുന്നതാണ്. Schedule TDS1 - Details of Tax Deducted at Source from Salary എന്നതില്‍ ശമ്പള ഇനത്തില്‍ കുറവ് വരുത്തിയ ഇന്‍കം ടാക്‍സ് ഡിഡക്ഷന്‍ വിവരങ്ങള്‍ ആണ് ഉണ്ടാവുക .പേജിന് മുകളിലെ Expand All എന്നതില്‍ ക്ലിക്ക് ചെയ്‍താല്‍ ഓരോ സ്ഥാപനത്തില്‍ നിന്നും വരുത്തിയ കുറവുകളുടെ പട്ടിക ദൃശ്യമാകും. അതിന് ചുവട്ടിലുള്ള Do you want to add more breakup values ? എന്നതിന് താഴെ Add Another എന്നതില്‍ ക്ലിക്ക് ചെയ്‍താല്‍ ഉള്‍പ്പെടാത്തവ കൂട്ടി ചേര്‍ക്കാന്‍ സാധിക്കും