അധ്യാപകര്‍ തയ്യാറാക്കുന്ന പഠനപ്രവര്‍ത്തനങ്ങള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്
കെ-ടെറ്റ് 2026 സെപ്റ്റംബർ വിജ്ഞാപന പ്രകാരം നവംബർ 14, 15 തീയതികളിൽ നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് https://ktet.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ഗവ സ്‍കൂള്‍ അധ്യാപകരുടെ അന്തിമ സ്ഥലം മാറ്റ ഉത്തരവ് പ്രസിദ്ധീകരിച്ചു. ഉത്തരവ് ഇവിടെ സബ്‍ജില്ലാ തല ശാസ്‍ത്രമേള ഫലം ഇവിടെ ഒക്‍ടോബര്‍ 31ന് പ്രസിദ്ധീകരിച്ച കെ ടെറ്റ് യോഗ്യതയുമായി ബന്ധപ്പെട്ട ഉത്തരവ് പിന്‍വലിച്ചു പാഠപുസ്തക ഇന്‍ഡന്റ് സമര്‍പ്പിക്കാത്ത വിദ്യാലയങ്ങളുടെ പട്ടിക ഡൗണ്‍ലോഡ്‍സില്‍ OEC/ST പ്രീമെട്രിക്ക് വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷ www.egrantz.kerala.gov.in എന്ന ഇ-ഗ്രാന്റ്‍സ് പോര്‍ട്ടല്‍ മുഖേന ഒക്ടോബര്‍ 20 നകം പൂര്‍ത്തീകരിക്കാന്‍ നിര്‍ദ്ദേശം   NMMSE സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള അവസാനതീയതി ഒക്ടോബര്‍ 5 വരെയും കെടാവിളക്ക് സ്കോളര്‍ഷിപ്പിന് നവംബര്‍ 15 വരെയും ദീര്‍ഘിപ്പിച്ചു

സ്‌കൂൾ വാർഷിക പരിപാടികൾ പ്രവൃത്തി ദിനങ്ങളിൽ പാടില്ല: ബാലാവകാശ കമ്മിഷൻ

 


സ്‌കൂൾ വാർഷിക പരിപാടികൾ പ്രവൃത്തി ദിനങ്ങളിൽ നടത്താൻ പാടില്ലെന്ന് ബാലാവകാശ കമ്മിഷൻ ചെയർപേഴ്‌സൺ കെ.വി.മനോജ്കുമാർ നിർദേശിച്ചു. പരിപാടികൾ ശനി, ഞായർ ദിവസങ്ങളിൽ പകൽ സമയം ആരംഭിച്ച് രാത്രി 9.30 നകം തീരുന്ന രീതിയിൽ ക്രമീകരിക്കണം. സ്‌കൂൾ പ്രവർത്തനങ്ങളെയും കുട്ടികളുടെ ക്ലാസുകളെയും തടസ്സപ്പെടുത്തുന്ന രീതിയിൽ പാഠ്യേതര പ്രവർത്തനങ്ങൾ നടത്താൻ പാടില്ല. സർക്കാരിതര ഏജൻസികളും, ക്ലബ്ബുകളും, വിവിധ സംഘടനകളും സ്‌കൂൾ അവധി ദിവസങ്ങളിൽ മാത്രമേ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടാവു.

പഠനത്തോടൊപ്പം കലാ-കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടുക എന്നത് കുട്ടിയുടെ അവകാശമാണ്. കുട്ടികൾക്ക് സമ്മർദ്ദമോ തടസ്സങ്ങളോ ഇല്ലാതെ കലാ-കായിക പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ കഴിയുന്ന സാഹചര്യം ഓരോ സ്‌കൂളിലും ഉണ്ടാവണം. പഠനത്തിന്റെ ഭാഗമായുള്ള കലാ-കായിക മത്സരങ്ങളിലെ പങ്കാളിത്തവും കുട്ടികൾക്ക് മാനസിക സമ്മർദങ്ങളില്ലാതെ കടന്നുപോകാവുന്ന അനുഭവമായി മാറണമെന്നും കമ്മിഷൻ നിരീക്ഷിക്കുന്നു.സ്‌കൂൾ വാർഷികം രാത്രി ഏറെ വൈകി അവസാനിപ്പിക്കുന്നതായും വിവിധ കലാപരിപാടികൾക്ക്  ഉച്ചമുതൽ മേക്കപ്പിട്ട് വിശപ്പും ദാഹവും സഹിച്ചു തളർന്നിരിക്കുന്ന കുട്ടികളെ സ്‌കൂളുകളിൽ കാണാൻ കഴിഞ്ഞതായി തോട്ടടയിലെ റിട്ടേയർഡ് ടീച്ചർ കമ്മിഷന് സമർപ്പിച്ച പരാതിയിന്മേലാണ് ഉത്തരവ്.

Post a Comment

Previous Post Next Post