രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു ടൈെടേബിള്‍ ഇവിടെ SSLC പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ iExaMS ല്‍ ആരംഭിച്ചു തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. വോട്ടെടുപ്പ് തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ജില്ലകളില്‍ ഡിസംബര്‍ 9നും തൃശൂര്‍ മുതല്‍ കാസര്‍കോട് വരെ ജില്ലകളില്‍ ഡിസംബര്‍ 11നും. വോട്ടെണ്ണല്‍ ഡിസംബര്‍ 13 ന് അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

Pay Revision Arrear Peocessing Enables in SPARK

 


GO(P) No38/2025/(79)-//Fin Dated 29-03-2025 ഉത്തരവ് പ്രകാരം പതിനൊന്നാം ശമ്പള പരിഷ്കരണത്തിന്റെ കുടിശിക ഒന്നും രണ്ടും ഗഡുക്കള്‍ വിതരണം ചെയ്യുന്നതിനുള്ള സംവിധാനം സ്‍പാര്‍ക്കില്‍ അപ്‍ഡേറ്റ് ആയിട്ടുണ്ട് . 

റെഗുലര്‍ ജീവനക്കാരുടെ കുടിശിക തുക അവരുടെ പി എഫ് അക്കൗണ്ടിലേക്കാണ് പോവുക. കുടിശിക ബില്‍ സ്പാര്‍ക്കില്‍ തയ്യാറാക്കുന്നതിനായി 

  • Salary Matters -> Pay Fixation -> 11th Pay Revision ->Pay Revision Arrear  ->Pay Revision Arrear Processing എന്ന ക്രമത്തിലാണ് ചെയ്യേണ്ടത്.


  •  തുടര്‍ന്ന്  Salary Matters -> Pay Fixation -> 11th Pay Revision ->Pay Revision Arrear  ->Pay Revision Arrear Processing എന്ന ക്രമത്തില്‍ ബില്‍ ലഭ്യമാകും
തയ്യാറാക്കിയ ബില്ലിന്റെ ഹാര്‍ഡ് കോപ്പി ട്രഷറിയില്‍ സമര്‍പ്പിക്കേണ്ടതുണ്ട് . ഇതില്‍ രേഖപ്പെടുത്തേണ്ട സര്‍ട്ടിഫിക്കറ്റ് മാതൃക ചുവടെ

  1. Certified that Half Portion of the Pay Revision Arrear Sanctioned and credited to PF by vide Order No. G.O.(P)No.38/2025/(79)/Fin Dated, 29-03-2025.
  2. Certified that the amount claimed in this bill has not been drawn in any previous bills.



സര്‍വീസില്‍ നിന്നും വിരമിച്ച ജീവനക്കാര്‍ക്കും വിരമിക്കുന്നതിന് മുന്നോടിയായി പി എഫ് അക്കൗണ്ട് ക്ലോസ് ചെയ്തവര്‍ക്കും കുടിശിക തുക പണമായി ആവും ലഭിക്കുക. ഇവരുടെ കുടിശിക ബില്‍ തയ്യാറാക്കുന്നതിന് മുമ്പായി എല്ലാവരും അവരുടെ ETSB അക്കൗണ്ട് ക്ലോസ് ചെയ്തിട്ടുണ്ട് എന്നുറപ്പ് വരുത്തേണ്ടതാണ്. അതിനായി പെന്‍ നമ്പറും ETSB അക്കൗണ്ട് നമ്പറും ഉള്‍പ്പെടുത്തി ട്രഷറി ഓഫീസര്‍ക്ക് അപേക്ഷ നല്‍കേണ്ടതാണ്. ഈ ജിവനക്കാരുടെ ശമ്പള പരിഷ്‍കരണ കുടിശിക അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് നല്‍കുക. കുടിശിക പ്രോസസ് ചെയ്യുന്നതിന് മുമ്പായി സ്പാര്‍ക്കില്‍ അവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ അപ്‍ഡേറ്റ് ചെയ്യേണ്ടതുണ്ട്. ഇതിനായി
Salary Matters -> Processing -> Arrear -> Salary Arrear -> Salary Arrear Retired -> Edit Present Salary എന്ന ക്രമത്തില്‍ പ്രവേശിച്ച് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കി അപ്‍ഡേറ്റ് ചെയ്യുക.




 തുടര്‍ന്ന്

  • Salary Matters -> Pay Fixation -> 11th Pay Revision ->Pay Revision Arrear  ->Pay Revision Arrear Processing (Retired) എന്ന ക്രമത്തിലാണ് ചെയ്യേണ്ടത്. 

  • തുടര്‍ന്ന്  Salary Matters -> Pay Fixation -> 11th Pay Revision ->Pay Revision Arrear  ->Pay Revision Arrear Processing എന്ന ക്രമത്തില്‍ ബില്‍ ലഭ്യമാകും

തയ്യാറാക്കിയ ബില്ലിന്റെ ഹാര്‍ഡ് കോപ്പി ട്രഷറിയില്‍ സമര്‍പ്പിക്കേണ്ടതുണ്ട് . ഇതില്‍ രേഖപ്പെടുത്തേണ്ട സര്‍ട്ടിഫിക്കറ്റ് മാതൃക ചുവടെ

  1. Certified that Half Portion of the Pay Revision Arrear Sanctioned and Paid in Cash to the retired employee as per Order No. G.O.(P)No.38/2025/(79)/Fin Dated, 29-03-2025.
  2. Certified that the incumbent had retired from service on..............................and pay fixed to Rs.................. with effect from 01.07.2019 as per GO (P)  No. 27/2021/Fin Dated : 10.02.2021.
  3. Certified that the amount claimed in this bill has not been drawn in any previous bills.
  • Click Here for Circular for the Distribution of Pay Revision Arrear
  • Click Here for the Circular on Closing ETSB Account dated 04/08/2022
  • Click Here for Revised Circular on Closing ETSB Account

Post a Comment

Previous Post Next Post