അധ്യാപകര്‍ തയ്യാറാക്കുന്ന പഠനപ്രവര്‍ത്തനങ്ങള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്
കെ-ടെറ്റ് 2026 സെപ്റ്റംബർ വിജ്ഞാപന പ്രകാരം നവംബർ 14, 15 തീയതികളിൽ നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് https://ktet.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ഗവ സ്‍കൂള്‍ അധ്യാപകരുടെ അന്തിമ സ്ഥലം മാറ്റ ഉത്തരവ് പ്രസിദ്ധീകരിച്ചു. ഉത്തരവ് ഇവിടെ സബ്‍ജില്ലാ തല ശാസ്‍ത്രമേള ഫലം ഇവിടെ ഒക്‍ടോബര്‍ 31ന് പ്രസിദ്ധീകരിച്ച കെ ടെറ്റ് യോഗ്യതയുമായി ബന്ധപ്പെട്ട ഉത്തരവ് പിന്‍വലിച്ചു പാഠപുസ്തക ഇന്‍ഡന്റ് സമര്‍പ്പിക്കാത്ത വിദ്യാലയങ്ങളുടെ പട്ടിക ഡൗണ്‍ലോഡ്‍സില്‍ OEC/ST പ്രീമെട്രിക്ക് വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷ www.egrantz.kerala.gov.in എന്ന ഇ-ഗ്രാന്റ്‍സ് പോര്‍ട്ടല്‍ മുഖേന ഒക്ടോബര്‍ 20 നകം പൂര്‍ത്തീകരിക്കാന്‍ നിര്‍ദ്ദേശം   NMMSE സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള അവസാനതീയതി ഒക്ടോബര്‍ 5 വരെയും കെടാവിളക്ക് സ്കോളര്‍ഷിപ്പിന് നവംബര്‍ 15 വരെയും ദീര്‍ഘിപ്പിച്ചു

സെറ്റ് ഓൺലൈൻ രജിസ്ട്രേഷൻ 28 മുതൽ

 ഹയർ സെക്കണ്ടറി, നോൺ വൊക്കേഷണൽ ഹയർസെക്കണ്ടറി അദ്ധ്യാപക നിയമനത്തിനുള്ള സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന് (SET JULY 2025) www.lbscentre.kerala.gov.in -ൽ ഓൺലൈനായി ഏപ്രിൽ 28 മുതൽ രജിസ്റ്റർ ചെയ്യാം. 25/04/2025 ലെ സർക്കാർ ഉത്തരവ് G.O.(Rt) No.2875/2025/GEDN പ്രകാരം എൽബിഎസ്. സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജിയെയാണ് സെറ്റ് പരീക്ഷ നടത്തുവാൻ ചുമതലപ്പെടുത്തിയിരിക്കുന്നത്. പ്രോസ്‌പെക്ടസും, സിലബസും എൽ ബി എസ് സെന്ററിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്.

ബിരുദാനന്തര ബിരുദ പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാതെ മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡും, ബി.എഡുമാണ് അടിസ്ഥാന യോഗ്യത. ചില പ്രത്യേക വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവരെ ബി.എഡ്. വേണമെന്ന നിബന്ധനയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. LTTC, DLED തുടങ്ങിയ ട്രെയിനിംഗ് കോഴ്‌സുകൾ വിജയിച്ചവരെ സെറ്റിന് പരിഗണിക്കും. എസ്.സി./എസ്.ടി. വിഭാഗത്തിൽപ്പെടുന്നവർക്കും പി.ഡബ്ലിയു.ഡി. വിഭാഗത്തിൽപ്പെടുന്നവർക്കും ബിരുദാനന്തര ബിരുദത്തിന് 5% മാർക്കിളവ് ഉണ്ട്.

ജനറൽ ഒ.ബി.സി. വിഭാഗങ്ങളിൽപ്പെടുന്നവർ പരീക്ഷാ ഫീസിനത്തിൽ 1300 രൂപയും, എസ്.സി./എസ്.ടി./പി.ഡബ്ലിയു.ഡി. എന്നീ വിഭാഗങ്ങളിൽപ്പെടുന്നവർ 750 രൂപയും ഓൺലൈനായി അടയ്ക്കണം. പി.ഡബ്ലിയു.ഡി. വിഭാഗത്തിലുള്ളവർ മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, എസ്.സി./എസ്.ടി. വിഭാഗത്തിലുള്ളവർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ, ഒ.ബി.സി. നോൺക്രീമിലെയർ വിഭാഗത്തിൽപ്പെടുന്നവർ നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ (2024 ഏപ്രിൽ 29 നും 2025 ജൂൺ 4 നും ഇടയിൽ ലഭിച്ചതായിരിക്കണം.) എന്നിവ സെറ്റ് പാസ്സാകുന്ന പക്ഷം അപേക്ഷയോടൊപ്പം ഹാജരാക്കണം. പി.ഡബ്ലിയു.ഡി. വിഭാഗങ്ങളിൽപ്പെടുന്നവർ മാത്രം മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഓൺലൈൻ അപേക്ഷയോടൊപ്പം ജൂൺ 2 ന് മുമ്പ് തിരുവനന്തപുരം എൽ പി എസ് സെന്ററിൽ ലഭിക്കത്തക്കവിധം അയക്കണം.

ഓൺലൈൻ രജിസ്‌ട്രേഷനുള്ള അവസാന തീയതി 2025 മേയ് 28 ന് 5 മണി. വിശദവിവരങ്ങൾക്ക് : www.lbscentre.kerala.gov.in

Post a Comment

Previous Post Next Post