ഇന്ന് ആരംഭിക്കുന്ന SSLC/Higher Secondary പരീക്ഷകള്‍ എഴുതുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും പരീക്ഷാ ചുമതലയുള്ള അധ്യാപക-അനധ്യാപകര്‍ക്കും എസ് ഐ ടി സി ഫോറം ബ്ലോഗിന്റെ ആശംസകള്‍ SSLC പരീക്ഷയുമായി ബന്ധപ്പെട്ട സര്‍ക്കുലറുകളും ഉത്തരവുകളും അടങ്ങിയ പേജ് ഇവിടെ SSLC 2025 CWSN രണ്ടാം ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ ഗവ ഹൈസ്കൂള്‍ അദ്ധ്യാപകരുടെ സംസ്ഥാനതല സീനിയോരിറ്റി പട്ടിക 01.01.2025 തീയതി പ്രാബല്യത്തില്‍ താല്‍കാലികമായി പ്രാബല്യത്തില്‍ പ്രസിദ്ധീകരിച്ച ഉത്തരവ്‌ ഡൗണ്‍ലോഡ്‍സില്‍ SSLC മൂല്യനിര്‍ണയ ക്യാമ്പുകളിലേക്ക് എക്‍സാമിനര്‍മാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കുലറുകള്‍ ഡൗണ്‍ലോഡ്‍സില്‍മണപ്പുള്ളിക്കാവ് വേലയോടനുബന്ധിച്ച് പാലക്കാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഫെബ്രുവരി 27 ന് പ്രാദേശികാവധിസ്‍പാര്‍ക്കില്‍ Establishment User (Clerk User) ക്കും ലോഗിന്‍ ചെയ്യുന്നതിന് ഇന്ന് മുതല്‍ OTP നിര്‍ബന്ധം 2024-25 അധ്യയന വര്‍ഷത്തെ എസ് എസ് എല്‍ സി മോഡല്‍ പരീക്ഷയുടെയും വാര്‍ഷിക പരീക്ഷയുടെയും ടൈംടേബിള്‍ ഡൗണ്‍ലോഡ്‍സില്‍ SSLC ഹാൾ ടിക്കറ്റ് ഇപ്പൊൾ iExaMS ൽ ലഭ്യമാണു് SSLC March 2025 , Candidate Data Part പരിശോധിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

മാർഗ്ഗ ദീപം സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

 


       2024-25 സാമ്പത്തിക വർഷത്തെ മാർഗ്ഗ ദീപം സ്കോളർഷിപ്പിന് ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.  സർക്കാർ/എയ്ഡഡ് സ്‌കൂളുകളിൽ ഒന്ന് മുതൽ എട്ട് വരെ ക്ലാസുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാം. എല്ലാ വിഭാഗം മുസ്ലീം, ക്രിസ്ത്യൻ വിദ്യാർഥികൾക്കും കൂടാതെ സിഖ്, ബുദ്ധ, ജൈന, പാഴ്‌സി മതവിഭാഗങ്ങളിലെ വിദ്യാർഥികൾക്കും ജനസംഖ്യാനുപാതികമായാണ് സ്കോളർഷിപ്പ് അനുവദിക്കുന്നത്.

അപേക്ഷ ഓൺലൈനായി പോർട്ടലിൽ സമർപ്പിക്കേണ്ട അവസാന തീയതി  മാർച്ച് 9 ന് വൈകിട്ട് 5 മണി വരെ.

  •      അപേക്ഷകർ കേരളത്തിൽ സ്ഥിര താമസക്കാരായ വിദ്യാർഥികളായിരിക്കണം. 1500 രൂപയാണ് സ്‌കോളർഷിപ് തുകയായി അനുവദിക്കുന്നത്. 
  • കുടുംബവാർഷിക വരുമാനം 1,00,000 രൂപയിൽ കവിയാൻ പാടില്ല.  
  • 30% പെൺകുട്ടികൾക്കായി സംവരണം ചെയ്തിരിക്കുന്നു. പെൺകുട്ടികളുടെ അഭാവത്തിൽ ആൺകുട്ടികളെ സ്‌കോളർഷിപ്പിനായി പരിഗണിക്കുന്നതാണെന്ന് ന്യൂനപക്ഷക്ഷേമ വകുപ്പ് അറിയിച്ചു.
ആവശ്യമായ രേഖകള്‍
  1. വരുമാന സർട്ടിഫിക്കറ്റ്
  2. ജാതി  സർട്ടിഫിക്കറ്റ്
  3. ബാങ്ക് പാസ് ബുക്ക് പകർപ്പ്റേ
  4. റേഷന്‍ കാർഡിന്റെ പകർപ്പ്
  5. ആധാറിന്റെ കോപ്പി
  6. ഭിന്നശേഷി സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ മാത്രം)
  7. പാഠ്യേതര പ്രവർത്തനങ്ങൾ സംബന്ധിച്ച (സ്‌പോർട്‌സ് /കല /ശാസ്ത്രം /ഗണിതം) സർട്ടിഫിക്കറ്റ്, 
  8. അച്ഛനോ/അമ്മയോ/രണ്ടുപേരും മരണപ്പെട്ടിട്ടുണ്ടെങ്കിൽ മരണ സർട്ടിഫിക്കറ്റ്)

     വെബ്‌സൈറ്റിൽ (https://margadeepam.kerala.gov.in) ലഭ്യമാകുന്ന അപേക്ഷ ഫോം സ്ഥാപനമേധാവി വിദ്യാർഥികൾക്ക് ലഭ്യമാക്കേണ്ടതാണ്.  വിദ്യാർഥികളിൽ നിന്നും ശേഖരിക്കുന്ന വിവരങ്ങൾ  മാർഗ്ഗദീപം പോർട്ടലിൽ കൃത്യമായി രേഖപ്പെടുത്തേണ്ടതും സ്ഥാപന മേധാവിയുടെ ചുമതലയാണെന്ന് ന്യൂനപക്ഷക്ഷേമ വകുപ്പ് അറിയിച്ചു.  അതോടൊപ്പം വിദ്യാർഥികളിൽ നിന്നും മതിയായ എല്ലാ രേഖകളും (വരുമാന സർട്ടിഫിക്കറ്റ്, ജാതി  സർട്ടിഫിക്കറ്റ്, ബാങ്ക് പാസ് ബുക്ക് പകർപ്പ്, റേഷന് കാർഡിന്റെ പകർപ്പ്, ആധാറിന്റെ കോപ്പി), ബാധകമെങ്കിൽ ഭിന്നശേഷി സർട്ടിഫിക്കറ്റ് (40% നവും അതിനു മുകളിലും വൈകല്യമുള്ള വിഭാഗം), പാഠ്യേതര പ്രവർത്തനങ്ങൾ സംബന്ധിച്ച (സ്‌പോർട്‌സ് /കല /ശാസ്ത്രം /ഗണിതം) സർട്ടിഫിക്കറ്റ്, അച്ഛനോ/അമ്മയോ/രണ്ടുപേരും മരണപ്പെട്ടിട്ടുണ്ടെങ്കിൽ മരണ സർട്ടിഫിക്കറ്റ്) എന്നിവ കൈപ്പറ്റി സൂക്ഷ്മ പരിശോധന നടത്തി സ്ഥാപനത്തിൽ സൂക്ഷിക്കുകയും ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റ് ആവശ്യപ്പെടുമ്പോൾ ലഭ്യമാക്കുകയും ചെയ്യേണ്ടതാണെന്ന് ന്യൂനപക്ഷക്ഷേമ വകുപ്പ് അറിയിച്ചു. 

Click Here for Scholarship Notification

Click Here for Institution User Manual

Click Here for Application Form

Click Here for Register /Login

Post a Comment

Previous Post Next Post