LSS/USS Registration അവസാനതീയതി ജനുവരി 18 വരെ ദീര്‍ഘിപ്പിച്ചു എസ് എസ് എല്‍ സി IT Model പരീക്ഷാ നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി എക്സാം രജിസ്ട്രേഷനും തുടര്‍പ്രവര്‍ത്തനങ്ങളുടെയും സമയക്രമം ഇവിടെ 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരി ആദ്യ വാരം തിരുവനന്തപുരത്ത്


 സംസ്ഥാന സ്‌കൂൾ കലോത്സവം 2025 ജനുവരി ആദ്യ വാരം തിരുവനന്തപുരത്ത് നടത്തുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. നേരത്തെ ഡിസംബർ മൂന്നു മുതൽ ഏഴു വരെ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. നാഷണൽ അച്ചീവ്മെന്റ് എക്സാം ഡിസംബർ നാലിന് നടക്കുന്ന സാഹചര്യത്തിലാണ് തീയതി മാറ്റിയത്. ഇതനുസരിച്ച് സ്‌കൂൾ, ഉപജില്ല, ജില്ലാതല മത്സരങ്ങളും മാറ്റും. സ്‌കൂൾതല മത്സരങ്ങൾ ഒക്ടോബർ 15നകവും ഉപജില്ലാതല മത്സരങ്ങൾ നവംബർ 10നകവും ജില്ലാതല മത്സരങ്ങൾ ഡിസംബർ 3നകവും പൂർത്തിയാക്കും.

സംസ്‍ഥാന സ്‍കൂള്‍ കലോല്‍സം ജനുവരി മാസത്തിലേക്ക് മാറ്റിയ സാഹചര്യത്തില്‍ പുതുക്കിയ കലോല്‍സവ സമയക്രമം ച‍ുവടെ

  • സ്‍ക‍ൂള്‍ തലം :- ഒക്ടോബര്‍ 15 നകം പൂര്‍ത്തിയാക്കണം
  • സബ്‍ജില്ലാ തലം :- നവംബര്‍ 10നകം
  • ജില്ലാ തലം :- ഡിസംബര്‍ 3നകം 
ആദിവാസി ഗോത്ര നൃത്ത രൂപങ്ങളായ അഞ്ച് ഇനങ്ങള്‍ (മംഗലംകളി, പണിയനൃത്തം, മലപ്പുലയ ആട്ടം, ഇരുള നൃത്തം, പളിയനൃത്തം)  കലോത്സവത്തിൽ ഉൾപ്പെടുത്തി കലോത്സവ മാനുവൽ പരിഷ്കരിച്ചു. ഇത് സംബന്ധിച്ച ഉത്തരവിന്റെ പകര്‍പ്പ് ഇവിടെ

കലോല്‍സവം സ്‍കൂള്‍ തല എന്‍ട്രി നടത്തുന്നതിനുള്ള സൈറ്റ് ഇപ്പോള്‍ ലഭ്യമാണ് . ഹയര്‍ സെക്കണ്ടറി , വിഎച്ച്എസ്ഇ വിഭാഗം എന്‍ട്രികള്‍ നടത്തുന്നതിനായി ക്ലാസ്,  അഡ്മിഷന്‍ നമ്പര്‍ എന്നിവ  കൂടാതെ ആപ്ലിക്കേഷന്‍ നമ്പര്‍ കൂടേ ചേര്‍ക്കേണ്ടതുണ്ട്

സ്‍കൂള്‍ കലോല്‍സവ സൈറ്റ് ഇവിടെ

കേരള സ്‍കൂള്‍ കലോല്‍സവ മാന്വല്‍ ഇവിടെ 


Post a Comment

Previous Post Next Post