LSS/USS Registration അവസാനതീയതി ജനുവരി 18 വരെ ദീര്‍ഘിപ്പിച്ചു എസ് എസ് എല്‍ സി IT Model പരീക്ഷാ നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി എക്സാം രജിസ്ട്രേഷനും തുടര്‍പ്രവര്‍ത്തനങ്ങളുടെയും സമയക്രമം ഇവിടെ 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

പാലക്കാട് റവന്യ‍ൂ ജില്ലാ ശാസ്‍ത്രോല്‍സവം -2024

 

പാലക്കാട് റവന്യ‍ൂ ജില്ലാ ശാസ്‍ത്രോല്‍സം 2024 ഒക്‍ടോബര്‍ 28,29,30 തീയതികളില്‍ പാലക്കാട് ബി ഇ എം സ്‍കൂളില‍ും സമീപ വേദികളില‍ുമായി നടക്കും . 

ശാസ്‍ത്രോല്‍സവം റിസല്‍ട്ട് ഇവിടെ

  • റവന്യൂജില്ല മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾ  കൃത്യം 9.00ന് മണിക്ക് മത്സരസ്ഥലത്ത് റിപ്പോർട്ട് ചെയ്യണം. കുട്ടികൾ  പാര്‍ട്ടിസിപ്പന്റ് കാര്‍ഡ് കൈവശം വെക്കേണ്ടതാണ്.
  • സ്കൂൾ യൂണിഫോം സ്ക്കൂൾ ടാഗ് എന്നിവ ഇട്ടു വരാൻ പാടില്ല
  • മത്സര ത്തിന്റെ സുഗമമായ നടത്തിപ്പിനു വേണ്ടി മത്സരാർത്ഥികൾ സഹകരിക്കേണ്ടതാണ്.
  • റവന്യൂ ജില്ലാ ഓൺ ദ സ്പോട്ടിൽ പങ്കെടുക്കുന്ന കുട്ടികൾക്കുള്ള നിർദ്ദേശങ്ങൾ

  • ഓൺ ദ സ്പോട്ട് 9.30 മുതൽ 12.30മണി വരെ
  • 12.30 മുതൽ2.30 വരെ ഭക്ഷണം, പ്രദർശന മുന്നൊരുക്കം

  • 3.00 മുതൽ 4 മണി വരെ പ്രദർശനം (ഓരോ ഇനങ്ങളുംമത്സര സ്ഥലത്തു വച്ച് തന്നെ) പൊതുജനങ്ങൾക്ക് കാണാനുള്ള സമയം. 
  • പങ്കെടുക്കുന്ന കുട്ടികളോ,  രക്ഷിതാക്കളോ,  എസ് കോർട്ടിംങ് ടീച്ചേഴ്സോ,  ജഡ്ജിനോടും  ഇൻവിജിലേറ്റേഴ്സിനോടോ,  വളണ്ടിയർമാരോടോ അച്ചടക്ക രഹിതമായി പെരുമാറാൻ പാടില്ല. 
  • പരാതികൾ ഉണ്ടെങ്കിൽ  ജനറൽ കൺവീനർക്ക് എഴുതി നൽകേണ്ടതാണ്
  • വെജിറ്റബിൾ പ്രിന്റിംങിനുള്ള കുട്ടികൾ മറ്റു ള്ള മത്സാർത്ഥികളെ കൂടി പരിഗണിച്ച് സ്ഥലപരിമിതി ഉണ്ടാക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
  • ഫാബ്രിക്ക് പെയ്ന്റ്, എംബ്രോയ്ഡറി, മെറ്റൽ എൻഗ്രേവിംങ് , വുഡ് കാർ വിംങ് എന്നിവയ്ക്ക് ചിത്രം നൽകുന്നതാണ്.
  • എല്ലാവരും മാന്വലിൽ നിങ്ങൾ ചെയ്യുന്ന ഐറ്റത്തിനെ കുറിച്ച് കൃത്യമായി മനസ്സിലാക്കേണ്ടതാണ്.
  • ബീഡ്സ് വർക്ക്, ഗാർമെന്റ് മെക്കിംങ്ങ്, ബുക്ക് ബൈന്റിംങ്, കോക്കനട്ട് ഷെൽ, കാർഡ് സ്ട്രോ ബോർഡ് വർക്ക്, എന്നിവ യ്ക്ക് ചോദ്യങ്ങൾ നൽകുന്നതാണ്.
  • ന്യൂട്രീഷ്യസ് ഫുഡ് ഐറ്റത്തിന് 2 ഡസ്ക് 1 ബഞ്ച് മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂു
  • ചോക്ക് നിർമ്മാണം 2 ഡസ്ക്ക് അല്ലെങ്കിൽ 2 ബഞ്ച് മാത്രമേ ഉപയോഗിക്കാവൂ.
  • ക്ലേ മോൾ ഡിംങ്ങിനുള്ള കുട്ടികൾ പലക കൊണ്ടു വരേണ്ടതാണ്. മണ്ണ് കുഴക്കാൻ പറ്റിയ പാത്രം കൊണ്ടു വരേണ്ടതാണ്.
  • മത്സരം കഴിഞ്ഞ് തിരിച്ച് പോകുമ്പോൾ നിങ്ങളുടെ മത്സരസ്ഥലത്തുള്ള വേസ്റ്റുകൾ എടുത്ത് കൊണ്ടു പോകേണ്ടതാണ്.
  • ക്ലാസ്റൂമുകൾ വൃത്തിയായി സൂക്ഷിക്കുക. അടുത്ത ദിവസങ്ങളിൽ നടക്കുന്ന മേളകൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.












  • Post a Comment

    Previous Post Next Post