ഹൈസ്‍കൂള്‍ ക്ലാസിലെ വിവിധ അധ്യായങ്ങളുമായി ബന്ധപ്പെട്ട് കുണ്ടൂര്‍ക്കുന്ന് സ്‍കൂളിലെ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കി നല്‍കിയ വിവിധ പഠനസാമഗ്രികാളാണ് ചുവടെ ലിങ്കുകളില്‍. കുട്ടികള്‍ക്ക് സ്വയം പരിശീലനത്തിനും അധ്യാപകര്‍ക്ക് പഠനാശയങ്ങള്‍ വിശദീകരിക്കുന്നതിനും സഹായകരമായ ഈ പ്രവര്‍ത്തനങ്ങള്‍ തയ്യാറാക്കി ബ്ലോഗുമായി പങ്ക് വെച്ച ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് നന്ദി.
- STD- 9 ന്റെ പുതിയ ടെക്സ്റ്റ് ബുക്കിലെ ഗുണനസമവാക്യങ്ങൾ എന്ന അദ്ധ്യായത്തിലെ എല്ലാ ടെക്സ്റ്റ് ബുക്ക് ചോദ്യങ്ങളുടെയും GeoGebra Applet കൾ അടങ്ങിയ GeoGebra Book ആണ് ചുവടെ ലിങ്കില്‍ ഈ ഫയലുകൾ അദ്ധ്യാപകർക്ക് ക്ലാസ്സ് മുറികളില്‍ വിശദീകരിക്കുവാനും കുട്ടികൾക്ക് സ്വയം പരിശീലിക്കുവാനും ഉപയോഗിക്കാം.
- പത്താം ക്ലാസ്സ് വൃത്തങ്ങൾ എന്ന പാഠത്തിലെ കേന്ദ്രകോൺ , ചാപത്തിലെ കോൺ ഇവ തമ്മിലുള്ള ബന്ധം പരിശീലിക്കുവാന്‍ സഹായിക്കുന്ന സ്വയം മൂല്യനിർണ്ണയ സഹായി ആണ് ചുവടെ ലിങ്കില്‍ നല്‍കിയിരിക്കുന്നത് . Slider കൾ ഉപയോഗിച്ച് ആവശ്യമായ കോണുകളുടെ വിലകൾ ക്രമീകരിച്ച് , Score എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ ശരിയുത്തരങ്ങളുടെ നേരെ പച്ച നിറത്തില്‍ tick ഉം തെറ്റായ ഉത്തരങ്ങളുടെ നേരെ ചുവപ്പു നിറത്തില്‍ Into വും കാണിക്കും.. RECALCULATE എന്ന ബട്ടൺ അമർത്തിയാല്‍ ചോദ്യത്തിലെ വിലകൾ മാറി വരും.
- ഒമ്പതാം ക്ലാസിലെ നാലാം അധ്യായം പേജ് 73 ലെ ഗുണനസമവാക്യങ്ങള്‍ എന്ന ഭാഗത്തെ ഒന്നാം ചോദ്യം വിശദീകരിക്കുന്നതിനുള്ള Geogebra Applet ഇവിടെ . കലണ്ടറിലേതു പോലെ 4 സംഖ്യകൾ വരുന്ന ഒരു ചെറിയ സമചതുരത്തിലെ കോണോടു കോണുള്ള ഗുണനഫലങ്ങളുടെ പ്രത്യേകതയും ബീജഗണിതവും