2026-27 അധ്യയന വര്‍ഷം എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് NMMSE പരീക്ഷക്ക് സെപ്തംബര്‍ 15 മുതല്‍ 30 വരെ അപേക്ഷിക്കാം അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

സെപ്തംബര്‍ മാസ ശമ്പളബില്‍ തയ്യാറാക്കുന്നതിന് മുമ്പായി ജി ഐ എസ് വരിസംഖ്യ പരിശോധിക്കുകസ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സെപ്തംബര്‍ 17 ന് ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

SSLC Model IT Practical - Video Tutorials

 


പത്താം ക്ലാസിലെ ഐ.ടി യുടെ  ഈ വർഷത്തെ മോഡൽ പരീക്ഷയ്ക്ക് ചോദിച്ച പ്രാക്റ്റിക്കൽ ചോദ്യങ്ങളുടെ ശ്രീ സുശീല്‍ കുമാര്‍ സാര്‍ തയ്യാറാക്കിയ വീഡിയോ-പ്ലേലിസ്റ്റ് ലിങ്ക് ഷെയർ ചെയ്യുകയാണ് ഇവിടെ. പ്ലേലിസ്റ്റ് ആയതുകൊണ്ട് ഇതുവരെ അപ്‌ലോഡ് ചെയ്ത എല്ലാ പ്രാക്ടിക്കൽ ചോദ്യങ്ങളും താഴെ താഴെയായി വരുന്നത് സൗകര്യപ്രദമായ രീതിയിൽ തിരഞ്ഞെടുത്ത് കാണാൻ കഴിയുന്നതാണ്. മോഡൽ പരീക്ഷയ്ക്ക് ചോദിച്ച പല പ്രാക്ടിക്കൽ ചോദ്യങ്ങളും എസ്.എസ്.എൽ.സി പരീക്ഷയ്ക്കും ചോദിക്കാം എന്നത് കൊണ്ട് ഈ ചോദ്യങ്ങളൊക്കെ എങ്ങനെ എളുപ്പത്തിൽ തെറ്റാതെ ചെയ്യാം എന്ന് അറിയാൻ കഴിയുന്ന രീതിയിലാണ് ഈ വീഡിയോകൾ തയ്യാറാക്കിയിട്ടുള്ളത്. (ഉദാഹരണമായി ഇങ്ക് സ്കേപ്പിലെ shift & ctrl കീകളുടെ ഒരുമിച്ചുള്ള ഉപയോഗം - ഇത് പ്രാക്ടിക്കൽ ചെയ്യുന്നത് എളുപ്പമാക്കും എന്ന് മാത്രമല്ല തിയറിക്കും പലവട്ടം ചോദിച്ചിട്ടുള്ള ഒരു കാര്യമാണ്.)

എല്ലാ ചോദ്യങ്ങളും 5 മിനിറ്റിൽ കുറവുള്ള വീഡിയോകൾ ആണ്. അതുകൊണ്ട് വിദ്യാർത്ഥികൾക്ക് അധികം സമയം കളയാതെതന്നെ വീഡിയോ മുഴുവൻ കണ്ടു പഠിക്കാവുന്നതാണ്. 

CLICK HERE for Model Practical Video Tutorial

Post a Comment

Previous Post Next Post