ജീവന്‍ രക്ഷാപദ്ധതി അഥവാ GPAIS 2024 ജനുവരി 1 മുതല്‍ 2024 ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ച് ഉത്തരവായി. അര്‍ഹരായ എല്ലാ ജീവനക്കാര്‍ക്കും 1000 രൂപയാണ് പ്രതിവര്‍ഷ പ്രീമിയം. ഈ തുക നവംബര്‍ മാസശമ്പളത്തില്‍ നിന്നും കിഴിവ് നടത്തേണ്ടതാണ്. ശൂന്യവേതനാവധിയിലുള്ളവര്‍, പേസ്ലിപ്പ് ലഭിക്കാത്തതിനാല്‍ ശമ്പളം ലഭിക്കാത്തവര്‍, സസ്‍പെന്‍ഷനിലുള്ളവര്‍, ഡെപ്യൂട്ടേഷനില്‍ ഉള്ളവര്‍ തുടങ്ങി എന്തെങ്കിലും കാരണങ്ങളാല്‍ ശമ്പളം ലഭിക്കാത്തവര്‍2023 ഡിസംബര്‍ 31നകം സ്വന്തം നിലക്ക് പ്രീമിയം തുക 8011-00-105-89 എന്ന ശീര്‍ഷകത്തില്‍ ട്രഷറിയില്‍ ഒടുക്കേണ്ടതാണ്.
പുതിയ പദ്ധതി പ്രകാരമുള്ള പുതിയ നോമിനേഷന്‍ എല്ലാ ജീവനക്കാരും സമര്‍പ്പിക്കേണ്ടതാണ്.
സ്‍പാര്‍ക്കില്‍ നടത്തേണ്ട പ്രവര്‍ത്തനം ചുവടെ
സ്റ്റെപ്പ് 1 : സ്പാര്‍ക്കില്‍ ലോഗിന്‍ ചെയ്‍ത് Salary Matters -> Changes in the Month -> Deductions -> Deductions to All