അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ സംസ്ഥാനത്തെ 117 ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ താല്‍ക്കാലിക അധിക ബാച്ച് അനുവദിച്ച് ഡൗണ്‍ലോഡ്‍സില്‍ ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 31 2026-27 അധ്യയന വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷക്ക് ആവശ്യമായ ഉത്തരക്കടലാസുകളുടെ വിവരം രേഖപ്പെടുത്തുന്നതിനുള്ള അവസാന തീയതി ജൂലൈ 27 വരെ ദീര്‍ഘിപ്പിച്ചു SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയവർക്ക് ക്യാഷ് അവാർഡ്

 

2023 ജനുവരിയിൽ കോഴിക്കോട് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ പട്ടികജാതി വിഭാഗത്തിൽപ്പെട്ട കലാ പ്രതിഭകൾക്ക് പ്രേത്സാഹനമായി ക്യാഷ് അവാർഡ് നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. കലോത്സവത്തിൽ എ ഗ്രേഡ് നേടിയവർ നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി സർട്ടിഫിക്കറ്റ്, എ ഗ്രേഡ് നേടിയ  സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം സെപ്റ്റംബർ 8 വൈകുന്നേരം 5 മണിക്ക് മുൻപ് ചീഫ് പബ്ലിസിറ്റി ഓഫീസർ, പട്ടികജാതി വികസന വകുപ്പ്, അയ്യൻകാളി ഭവൻ, കനകനഗർ, കവടിയാർ പി. ഒ, തിരുവനന്തപുരം – 695003 എന്ന വിലാസത്തിൽ ലഭ്യമാക്കണം.  ഫോൺ നമ്പർ, പിൻകോഡ് സഹിതമുള്ള വിലാസം എന്നിവ കൃത്യമായി അപേക്ഷയിൽ രേഖപ്പെടുത്തണം. അപേക്ഷയുടെ മാതൃക എല്ലാ ജില്ലാ പട്ടികജാതി വികസന ഓഫീസുകളിൽ നിന്നും www.scdd.kerla.gov.in ൽ നിന്നും ലഭിക്കും.  കൂടുതൽ വിവരങ്ങൾക്ക് 0471 -  2315375 നമ്പറിൽ ബന്ധപ്പെടണം.


Post a Comment

Previous Post Next Post