PFMS നൂണ്‍ മീല്‍ അക്കൗണ്ട് ആയി ബന്ധപ്പെട്ട് വന്ന പുതിയ നിര്‍ദ്ദേശപ്രകാരം PFMS പോര്‍ട്ടലിലെ ബാങ്ക് അക്കൗണ്ട് / സ്‍കീം ഡീ ആക്ടിവേറ്റ് ചെയ്‍ത് പുതുതായി സ്‍കീം രജിസ്റ്റര്‍ ചെയ്യുന്നതിന് വിദ്യാലയങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുള്ള നിര്‍ദ്ദേശം ഉള്‍പ്പെട്ട സര്‍ക്കുലര്‍ ഇവിടെ . ഇതുമായി ബന്ധപ്പെട്ട് നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ ചുവടെ
ആദ്യമായി PFMS സൈറ്റില്‍ ലോഗിന്‍ ചെയ്‍ത് പ്രവേശിക്കുക. ലോഗിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക . ഇപ്പോള്‍ ലഭിക്കുന്ന ജാലകത്തില്‍ ലോഗിന്‍ ഐ ഡിയും പാസ്‍വേര്‍ഡും നല്‍കി ലോഗിന്‍ ചെയ്യുക. (സ്‍കൂള്‍ കോഡിനോട് ചേര്‍ത്ത് ADM എന്ന് നല്‍കിയത് ആണ് ലോഗിന്‍ ഐ ഡി ആയി തയ്യാറാക്കി നല്‍കിയിരുന്നത്. പാസ്‍വേര്‍ഡ് അതത് AEO കള്‍ മുഖേന നല്‍കിയിരുന്നു. ഇത് മറന്ന് പോയവര്‍ക്ക് പാസ്‍വേര്‍ഡ് റീസെറ്റ് ചെയ്യാവുന്നതാണ്. ഇതിനായി ലോഗിന്‍ ചെയ്യുന്ന ജാലകത്തിന് ഇടത് വശത്ത് കാണുന്ന Forget Password ല്‍ ക്ലിക്ക് ചെയ്യുക.
താഴെക്കാണുന്ന മാതൃകയില്‍ ജാലകം ലഭിക്കുംഇതില് ലോഗിന്‍ ഐ ഡി ആയി മുമ്പ് സൂചിപ്പിച്ച ലോഗിന്‍ ഐ ഡി (സ്കൂള്‍ കോഡ് +ADM) നല്‍കി Word Verification ബോക്‍സില്‍ മുകളില്‍ നല്‍കിയ വേരിഫിക്കേഷന്‍ കോഡ് ടൈപ്പ് ചെയ്‍ത് continue എന്ന ബട്ടണ്‍ അമര്‍ത്തുക
ഇപ്രകാരം ലോഗിന്‍ ഐ ഡി & പാസ്‍വേര്‍ഡ് അറിഞ്ഞ് കഴിഞ്ഞാല്‍ Scheme Deactivate ചെയ്യുന്നതിനായി മുമ്പ് നല്‍കിയ https://pfms.nic.in/Users/LoginDetails/NewLayoutLogin.aspx എന്ന ലിങ്കിലൂടെ പ്രവേശിച്ച് ലോഗിന്‍ ഐ ഡി , പാസ്‍വേര്‍ഡ് ഇവ നല്‍കിയാല്‍ താഴെക്കാണുന്ന ജാലകം ലഭിക്കും
ഇതിലെ My Schemes എന്നതില്‍ ക്ലിക്ക് ചെയ്താല്‍ അതിന് നേരെ തുറന്ന് വരുന്ന മെനുവിലെ Deactivate scheme/ Account എന്നതില്‍ ക്ലിക്ക് ചെയ്യുക
തുറന്ന് വരുന്ന ജാലകത്തില്‍ Scheme എന്ന ബോക്‍സില്‍ 2819 എന്ന് ടൈപ്പ് ചെയ്യുമ്പോള്‍ ലഭിക്കുന്നMid Day Meal Kerala[2819] എന്നത് തിരഞ്ഞെടുത്ത് ചുവടെയുള്ള Search ബട്ടണ്‍ അമര്‍ത്തുക
താഴെക്കാണുന്ന മാതൃകയില്‍ ലഭിക്കുന്ന ജാലകത്തിലെ ഇടത് ഭാഗത്തെ ബോക്‍സില്‍ ടിക്ക് മാര്‍ക്ക് നല്‍കി വലതെ അറ്റത്തെ രണ്ട് ബോക്‍സുകളില്‍ Deactivate എന്ന് റിമാര്‍ക്ക് നല്‍കി സബ്‍മിറ്റ് ചെയ്യുക
അതോടെ Deactivation നടത്തുന്നതിന് വിദ്യാലയങ്ങള്‍ നടത്തേണ്ട പ്രവര്‍ത്തനം പൂര്‍ത്തിയായി. താഴെക്കാണുന്ന മാതൃകയിലെ ജാലകം ലഭിക്കും
ഈ പ്രവര്‍ത്തനം ഏറ്റവും അടിയന്തരമായി ചെയ്യാനാണ് നിര്‍ദ്ദേശം