മുന്‍മുഖ്യമന്ത്രി വി എസ് അച്യതാനന്ദന്‍ അന്തരിച്ചു. സംസ്ഥാനത്ത് ഇന്ന് (ചൊവ്വ) പൊതു അവധി. എസ് ഐ ടി സി ഫോറത്തിന്റെ ആദരാഞ്ജലികള്‍ ഉച്ചഭക്ഷണ പദ്ധതി പരിഷ്‍കരിച്ച മെനു- നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ OEC, OBC-H, OBC, EBC പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യങ്ങൾക്കായി ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി - 2025 ജൂലൈ 25 വരെ ദീർഘിപ്പിച്ചു 2025-26 അധ്യയനവര്‍ഷത്തെ കലോല്‍സവ ഫണ്ട് ശേഖരിച്ച് 25.08.2025നകം ഓണ്‍ലൈനായി അടക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍‍സില്‍ വാങ്‍മയം ഭാഷാ പ്രതിഭാ തിരഞ്ഞെടുപ്പ് - സ്‍കൂള്‍ തലം ജൂലൈ 17ന് . സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ Departmental Test അപേക്ഷ ക്ഷണിച്ചു. നോട്ടിഫിക്കേഷന്‍ ഇവിടെ . അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്സേ പരീക്ഷാഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക ഇന്‍കം ടാക്‍സ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി സെപ്തംബര്‍ 15 വരെ ദീര്‍ഘിപ്പിച്ചു 8,9,10 ക്ലാസുകള്‍ക്ക് തിങ്കള്‍ മുതല്‍ വ്യാഴം വരെ അധിക പഠനസമയം ഉത്തരവ് പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ . 2 മുതല്‍ 10 വരെ ക്ലാസുകളിലേക്ക് TC ഇല്ലാതെ കുട്ടികളെ പ്രവേശിപ്പിക്കുന്നതിന് അനുമതി നല്‍കി ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ .ദിവസവേതന ജീവനക്കാരുടെ വേതന വര്‍ദ്ധനവ് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് അപേക്ഷകൾ സാങ്കേതിക കാരണങ്ങളാൽ സമർപ്പിക്കുന്നതിന് സാധിച്ചിട്ടില്ലെന്ന് പരാതികൾ ലഭിച്ച സാഹചര്യത്തിൽ ഇ -ഗ്രാൻറ്‌സ് സൈറ്റ് 31.05.2025 വരെ ഓപ്പൺ ചെയ്‌തിട്ടുണ്ട്‌ . .

Onam Advance Processing in SPARK

 

സംസ്‍ഥാന ഗവ ജീവനക്കാര്‍ക്ക്  പരമാവധി 20000 രൂപ ഓണം അഡ്വാ‍ന്‍സ് ആയി അനുവദിച്ച് ഇക്കഴിഞ്ഞ ദിവസം ഉത്തരവ് വന്നിരുന്നല്ലോ. പ്രസ്‍തുത ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജീവനക്കാര്‍ക്ക് ഓണം അഡ്വാന്‍സ് നല്‍കുന്നതിനുള്ള മൊഡ്യൂള്‍ സ്‍പാര്‍ക്കില്‍ തയ്യാറായിട്ടുണ്ട്. പരമാവധി 20000 രൂപയാണ് അഡ്വാന്‍സ് ആയി ലഭിക്കുക. ഇത് ഒക്ടോബര്‍ മാസ ശമ്പളം മുതലുള്ള അഞ്ച് ഇന്‍സ്റ്റാള്‍മെന്റുകളായി തിരികെ പിടിക്കും. സ്പാര്‍ക്കില്‍ നിന്നും തയ്യാറാക്കുന്ന അഡ്വാന്‍സ് ബില്ലില്‍ താഴെക്കാണുന്ന മാതൃകയില്‍ സര്‍ട്ടിഫിക്കറ്റ് എഴുതി വേണം ട്രഷറിയില്‍ നല്‍കാന്‍. 03.09.2022 മുതല്‍ ഈ തുക പിന്‍വലിച്ച് നല്‍കാവുന്നതാണ് എന്നാല്‍ ഓണത്തിന് ശേഷം ഈ തുക നല്‍കാന്‍ കഴിയില്ല എന്നതിനാല്‍ എത്രയും വേഗം തുക പിന്‍വലിച്ച് നല്‍കാന്‍ ശ്രദ്ധിക്കുക.

Certified that the Onam Advance Bill prepared as per Order  No GO(P) No 100/2022/Fin dated 30.08.2022 . It will be recoverd from 5 equel installments from October ,2022 salary onwards. The amount claimed in this bill has not been drawn previously 


സ്പാര്‍ക്കിലെ Salary Matters -> Processing -> Onam/Fest Advance -> Onam/Fest Advance Processing എന്ന ക്രമത്തില്‍ പ്രവേശിച്ച് ഇതിനുള്ള ബില്‍ തയ്യാറാക്കാവുന്നതാണ്. ഈ ക്രമത്തില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ താഴെക്കാണുന്ന മാതൃകയില്‍ ജാലകം ലഭിക്കും

ഇതില്‍ ഡിപ്പാര്‍ട്ട്‍മെന്റ് , ഓഫീസ്, ബില്‍ ടൈപ്പ് ഇവ തിരഞ്ഞെടുത്താല്‍ ആ ബില്‍ ടൈപ്പില്‍ ഉള്‍പ്പെട്ട ജീവനക്കാരുടെ പേരുകള്‍ ഉള്‍പ്പെട്ട ഒരു പേജ് ലഭിക്കും. ഈ പേജില്‍ വലത് വശത്തായി കാണുന്ന അഡ്വാന്‍സ് ആയി ബന്ധപ്പെട്ട വിവരങ്ങളില്‍ Loan Amount എന്ന ബോക്‍സില്‍ അഡ്വാന്‍സ് തുക 20000 ആയി നല്‍കുക . മറ്റ് കോളങ്ങള്‍ തനിയെ ഫില്‍ ചെയ്ത് വരും. തുടര്‍ന്ന് ഈ തുക അഡ്വാന്‍സ് ആയി ആവശ്യപ്പെട്ട ജീവനക്കാരുടെ പേരിന് ഇടത് വശത്തെ ബോ‍ക്‍സില്‍ ടിക്ക് മാര്‍ക്ക് നല്‍കി ജീവനക്കാരെ തിരഞ്ഞെടുക്കുക. തിരഞ്ഞെടുത്ത ജീവനക്കാരുടെ പേരിന് നേരെ Amount,No of Installments, Installment Amount ഇവ ദൃശ്യമാകും. ഇപ്രകാരം അഡ്വാന്‍സ് ആവശ്യപ്പെട്ട എല്ലാ ജീവനക്കാരെയും തിരഞ്ഞെടുത്ത ശേഷം Procede ബട്ടണ്‍ അമര്‍ത്തുക. ബില്‍ വിശദാംശങ്ങളുടെ പട്ടിക ഈ പേജില്‍ ലഭിക്കും ( അഡ്വാന്‍സ് 20000 ല്‍ കുറവ് വേണ്ടവര്‍ക്ക് അതനുസരിച്ച് മാറ്റങ്ങള്‍ വരുത്തിയാല്‍ മതി . 1000 ന്റെ ഗുണിതങ്ങളായി 20000 ല്‍ കുറവുള്ള തുക വേണമെങ്കിലും അഡ്വാന്‍സ് ആയി നല്‍കാവുന്നതാണ്. ഇപ്രകാരം വ്യത്യസ്ത തുകകള്‍ നല്‍കിയാല്‍ ഓരോ തുകക്കും പ്രത്യേകം പ്രത്യേകം ബില്ലുകള്‍ തയ്യാറാക്കേണ്ടി വരും) 

തുടര്‍ന്ന് Salary Matters -> Processing -> Onam/Fest Advance -> Onam/Fest Advance Bill Generation എന്ന ക്രമത്തില്‍ ക്ലിക്ക് ചെയ്താല്‍ താഴെക്കാണുന്ന ജാലകം ലഭിക്കും


 ഇതില്‍ ആവശ്യെപ്പെട്ട വിവരങ്ങള്‍ നല്‍കി താഴെയുള്ള Inner, Outer, Bank Statement എന്നിവ ഓരോന്നും സെലക്ട് ചെയ്ത് ബന്ധപ്പെട്ട പ്രിന്റൗട്ടുകള്‍ എടുക്കുക. മേല്‍ സൂചിപ്പിച്ച സര്‍ട്ടിഫിക്കറ്റ് ഈ ബില്ലില്‍ രേഖപ്പെടുത്താന്‍ മറക്കരുത്. തുടര്‍ന്ന് Accounts -> Bills -> Make Bill from Payroll എന്ന ക്രമത്തില്‍ പ്രവേശിച്ച് ബില്‍ തയ്യാറാക്കി അത് esubmit ചെയ്‍ത ശേഷം വേണം ട്രഷറിയില്‍ സമര്‍പ്പിക്കാന്‍

 

Post a Comment

Previous Post Next Post