സംസ്ഥാന സ്‍കൂള്‍ കലോല്‍സവത്തില്‍ വിജയം കൈവരിച്ചതില്‍ ആഹ്ലാദസൂചകമായി തൃശൂര്‍ ജില്ലയിലെ സ്‍കൂളുകള്‍ക്ക് നാളെ (വ്യാഴം) അവധി എസ് എസ് എല്‍ സി എക്സാം രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള അവസാനതീയതി ജനുവരി 3 വരെ ദീര്‍ഘിപ്പിച്ചു പുതുതായി എസ് പി സി അനുവദിച്ച 70 വിദ്യാലയങ്ങളുടെ ലിസ്റ്റ് ഉള്‍പ്പെട്ട സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ അദ്ധ്യാപകരുടെ അന്തർജില്ലാ സ്ഥലമാറ്റത്തിൽ ഒഴിവുകൾ കണക്കാക്കുന്ന മാനദണ്ഡങ്ങൾ സംബന്ധിച്ച് സർക്കാരിൽ നിന്നും സ്പഷ്ടീകരണം ലഭ്യമാകുന്നതുവരെ അന്തർജില്ലാ സ്ഥലമാറ്റത്തിനുള്ള നടപടികൾ താത്ക്കാലികമായി നിർത്തിവയ്ക്കുന്നു. രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈം ടേബിളുകള്‍ ഡൗണ്‍ലോഡ്‍സില്‍ മാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ഗള്‍ഫ് മേഖലയിലെ സ്‍കൂളുകളിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുകമാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ലക്ഷദ്വീപിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

E-Treasury & E TR5 തയ്യാറാക്കുന്ന വിധം


 എസ് എസ് എല്‍ സി പരീക്ഷയുടെ റീവാല്യുവേഷന്‍ കഴിഞ്ഞ് തുക തിരിച്ചടക്കുന്ന സമയത്ത് ട്രഷറികളില്‍ നിന്നും eTR5 മുഖനയെ പണം സ്വീകരിക്കൂ എന്ന് പറഞ്ഞതായും അത് തയ്യാറാക്കുന്നതെങ്ങനെ എന്ന് പലരും അന്വേഷിച്ചതിന്റെയും അടിസ്ഥാനത്തിലാണ് ഈ പോസ്റ്റ് തയ്യാറാക്കുന്നത്. സംസ്ഥാനത്തെ മുഴുവന്‍ ഓഫീസുകളില്‍ നിന്നും TR5 ഒഴിവാക്കി eTR5 സംവിധാനത്തിലേക്ക് മാറ്റി സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇതിനായി BIMS ല്‍ E-Treasury കോഡ് അപ്‍ഡേറ്റ് ചെയ്യുകയാണ് ആദ്യം വേണ്ടത് . BIMSല്‍ DDO Admin ആയി ലോഗിന്‍ ചെയ്യുമ്പോള്‍ etreasury Office Updation എന്ന ഒരു ലിങ്ക് കാണാന്‍ സാധിക്കും. 


  ഇതില്‍ ക്ലിക്ക് ചെയ്ത് തുറന്ന് വരുന്ന ജാലകത്തില്‍ നിന്നും നിങ്ങളുടെ ഓഫീസ് കണ്ടെത്തി അതില്‍ നല്‍കിയിരിക്കുന്ന ഓഫീസിന്റെ പേര് ശരിയെന്നുറപ്പാക്കിയ ശേഷം പേരിന് നേരെ കാണുന്ന Action എന്ന കോളത്തിലെ വൃത്തത്തില്‍ ക്ലിക്ക് ചെയ്ത് സേവ് ചെയ്യുക


 അപ്പോള്‍ താഴെക്കാണുന്ന മാതൃകയില്‍ വരുന്ന ജാലകത്തില്‍ നിങ്ങളുടെ e-Treasury ഓഫീസ് കോഡ് രേഖപ്പെടുത്തിയ ജാലകം ലഭിക്കും . ഈ ഓഫീസ് കോഡ് നോട്ട് ചെയ്ത് വെച്ച ശേഷം Yes, Proceede it എന്ന ബട്ടണ്‍ അമര്‍ത്തുക. അതോടെ നിങ്ങളുടെ ഓഫീസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടു കഴിഞ്ഞു എന്ന  Success …Office code Updated Succefully എന്ന മെസ്സേജ് കാണാന്‍ കഴിയും.


തുടര്‍ന്ന് E-Treasury സൈറ്റില്‍ ലോഗിന്‍ ചെയ്യുന്നതിനായി https://portal.etreasury.kerala.gov.in എന്ന സൈറ്റില്‍ പ്രവേശിക്കുക. 

        ഈ പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യുന്നതിനുള്ള Username & Password മുന്‍കൂട്ടി സെറ്റ് ചെയ്തിട്ടുണ്ട് . ഓരോ ഓഫീസിന്റെയും മുമ്പ് ലഭിച്ച ഓഫീസ് കോഡ് യൂസര്‍നെയിം ആയും 00എന്നതിന് ശേഷം ഓഫീസ് കോഡ് റിവേഴ്‍സ് ഓര്‍ഡറില്‍ എഴുതുമ്പോള്‍ കിട്ടുന്നത് പാസ്‍വേര്‍ഡ് ആയും ആണ് സെറ്റ് ചെയ്തിരിക്കുന്നത്. ഉദാഹരണത്തിന് ഓഫീസ് കോഡ് 11 character ഉള്ള 123456X7896 എന്നിങ്ങനെ   ആണെങ്കില്‍ പാസ്‍വേര്‍ഡ് 006987X654321 എന്നിങ്ങനെ ആയിരിക്കും. 


 

സൈറ്റിലെ ലോഗിന്‍ എന്ന ചുവന്ന ബട്ടണില്‍  ക്ലിക്ക് ചെയ്യുക. താഴെക്കാണുന്ന മാതൃകയില്‍ ജാലകം കാണാന്‍ സാധിക്കും


ഇതില്‍ മുമ്പ് പറഞ്ഞ Username & Password നല്‍കി ലോഗിന്‍ ചെയ്യുക.

ഈ പോർട്ടൽ ലോഗിൻ ചെയ്തതിനു ശേഷം പണം സ്വീകരിക്കുന്നതിനായി ഓഫീസിലെ ഏതെങ്കിലും ഉത്തരവാദപ്പെട്ട ഒരു ജീവനക്കാരന് (ക്ലര്‍ക്ക്) ലോഗിൻ തയ്യാറാക്കി  DDO നൽകേണ്ടതുണ്ട്. ഇതിനായി തുറന്ന് വരുന്ന താഴെ മാതൃകയിലെ ജാലകത്തിലെ ഇടത് വശത്തുള്ള Register Employee എന്നതില്‍ ക്ലിക്ക് ചെയ്യുക


തുടര്‍ന്ന് ലഭിക്കുന്ന User Registration പേജിലെ Add എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക


ഇപ്പോള്‍ ലഭിക്കുന്ന ജാലകത്തിലെ Add Users എന്നതിന് താഴെ ഓഫീസ് കോഡ് , പെന്‍ എന്നിങ്ങനെ രണ്ട് വരികളില്‍ ഓഫീസ് കോഡ് ഡീഫോള്‍ട്ട് ആയി വന്നിട്ടുണ്ടാകും. ഏത് ഉദ്യോഗസ്ഥനെ ആണോ രജിസ്റ്റര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നത് ആ ഉദ്യോഗസ്ഥന്റെ പെന്‍ നമ്പര്‍ നല്‍കി View എന്ന ബട്ടണ്‍ അമര്‍ത്തുക


അപ്പോള്‍ സ്‍പാര്‍ക്കില്‍ രേഖപ്പെടുത്തിയിട്ടുള്ള പ്രസ്‍തുത ജീവനക്കാരന്റെ വിശദാംശങ്ങള്‍ കാണാന്‍ സാധിക്കും. ജീവനക്കാരന്റെ വിവരങ്ങള്‍ പരിശോധിച്ച് ശരിയെന്നുറപ്പാക്കി ഏത് തരത്തിലുള്ള യൂസര്‍ എന്ന് (Draft (user) എന്നും Approval (Officer) എന്നതില്‍ നിന്നും തിരഞ്ഞെടുക്കുക. തുടര്‍ന്ന് Is eTR5 user എന്നതില്‍ Yes എന്നത് തിരഞ്ഞെടുത്ത് Save അമര്‍ത്തുക. 


അപ്പോള്‍ ഈ തയ്യാറാക്കിയ യൂസറിന്റെ മൊബൈലിലേക്ക് മെസ്സേജ് ആയി പാസ്‍വേര്‍ഡ് ലഭിക്കും. Username പെന്‍ നമ്പര്‍ ആയിരിക്കും. ഇതുപയോഗിച്ച് ഈ യൂസറിന് https://portal.etreasury.kerala.gov.in/ സൈറ്റില്‍ ലോഗിന്‍ സാധിക്കും. ഇത് പോലെ DDO യെ Approval User ആയും തയ്യാറാക്കുക. ലോഗിന്‍ ലഭിച്ച ശേഷം പാസ്‍വേര്‍ഡ് റീസെറ്റ് ചെയ്യാവുന്നതാണ്. 

eTR5 മുഖേന വിവിധ ഇനങ്ങളിലായി പണം സ്വീകരിക്കുന്നതിന്  eTR5 പോര്‍ട്ടലില്‍  https://etr5.treasury.kerala.gov.in/ എന്ന ലിങ്കിലൂടെ പ്രവേശിക്കുക. മുകളില്‍ തയ്യാറാക്കിയപ്പോള്‍ ലഭിച്ച അതേ Username & Password തന്നെയാണ് ഇവിടെയും ഉപയോഗിക്കേണ്ടത്.

ഈ ജാലകത്തില്‍ ക്ലര്‍ക്ക് യൂസറിന്റെ ലോഗിന്‍ വിവരങ്ങളുപയോഗിച്ച് പ്രവേശിക്കുക. താഴെക്കാണുന്ന ജാലകമാകും ലഭിക്കുക


ഇതില്‍ പണം സ്വീകരിക്കുന്നതിന് ഉപയോഗിക്കാവുന്ന മാര്‍ഗങ്ങള്‍ 

 1. TR5 Demand 2. QR Code 3. UPI

1. TR5 Demand :- നേരിട്ട് തുക പണമായി സ്വീകരിക്കുന്നതിനുള്ള മാര്‍ഗമാണിത് ഇതിനായി TR5 Demand എന്ന മെനുവില്‍ ക്ലിക്ക് ചെയ്ത് ലഭിക്കുന്ന പേജില്‍ പണം അടക്കുന്ന ആളുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്തുക. തുടര്‍ന്ന് വരുന്ന Payment Type എന്ന ഡ്രോപ്‌മെനുവിൽ നിന്നം ആവശ്യമായതു സെലക്ട് ചെയുക.  ഏത് ഇനത്തിൽ ആണോ തുക സ്വീകരിക്കേണ്ടത് അതിന്റെ ഹെഡ് ഓഫ് അക്കൗണ്ടും   തുക യും രേഖപ്പെടുത്താനുള്ള കോളവും കാണാവുന്നതാണ് . ആ കോളത്തിൽ തുക രേഖപ്പെടുത്തുക . തുടർന്നു താഴെ കാണുന്ന സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയുക. അപ്പോള്‍ Remittance Details ദൃശ്യമാകും വിവരങ്ങള്‍ ശരിയെന്നുറപ്പാക്കി കണ്‍ഫേം ബട്ടണ്‍ ക്ലിക്ക് ചെയ്യുക. നമ്മൾ നൽകിയ വിവരങ്ങൾ Save ആകുകയും , പണം അടച്ച ആളുടെ മൊബൈലിലേക്ക് ,പണം സ്വീകരിച്ചതായി മെസ്സേജ് വരുകയും ചെയ്യുന്നതാണ്.

ഇങ്ങനെ ഒരു ദിവസം മുഴവൻ അടച്ച തുകയ്ക്ക് Pay-in-Slip generate ചെയ്യണം .അതിനു ശേഷം തൊട്ടു അടുത്തദിവസമോ മറ്റു എന്തെങ്കിലും ദിവസങ്ങളിലോ ബാങ്കിലെ / ട്രഷറി യിലോ തുക ഒടുക്കേണ്ടതാണ്. ഒരു ദിവസം മുഴുവൻ ഒടുക്കിയ തുക ഒറ്റ തവണ ആയി Pay-in-Slip generate ചെയ്യാൻ കഴിയും. റീവാല്യുവേഷന്‍ ഇനത്തില്‍ ശേഖരിച്ച തുക ഇപ്രകാരം Pay-in-Slip ജനറേറ്റ് ചെയ്ത് ട്രഷറിയില്‍ അടച്ചാല്‍ മതിയാകും . 

 


Pay-in-Slip ജെനറേറ്റ് ചെയ്യുന്നതിനായി മുകളിലെ ജാലകത്തിലെ Pay-in-slip എന്നതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ജാലകത്തില്‍  From, To തീയ്യതികൾ നൽകിയ ശേഷം , Show ബട്ടണിൽ ക്ലിക്ക് ചെയുക . തുടർന്ന്, ആ കാലയളവിൽ സ്വീകരിച്ച മുഴുവൻ തുക വിവരങ്ങളും ക്രമമായി ലിസ്റ്റ് ചെയുന്നതാണ്. തുടർന്ന്, താഴെ ഉള്ള Payment Type ൽ Treasury/Bank സെലക്ട് ചെയുക. അതിനു ശേഷം District, Treasury/Bank ഏതാണ് എന്ന് ഡ്രോപ്പ് മെനുവിൽ നിന്നും സെലക്ട് ചെയുക . തുടർന്ന്, വലതുവശത്തുള്ള Generate Pay-in-Slip എന്ന ബട്ടണിൽ ക്ലിക്ക് ചെയുക. അതോടെ Pay-in-Slip തയ്യാറാക്കപ്പെടുകയും  അതിന്റെ  GRN [ Government Reference Number] നമ്പർ കാണിച്ചുള്ള മെസ്സേജ് , സ്ക്രീനിൽ വരുകയും ചെയ്യുന്നതാണ് .അതിന് താഴെ ആയി , Pay-in-Slip ന്റെ pdf വരുന്നതാണ്. അതിൽ ക്ലിക്ക് ത്തെയ്ത്, Pay-in-Slip ഡൌൺലോഡ് ചെയ്യാവുന്നതാണ്. ഡൌൺലോഡ് ചെയ്തു കിട്ടുന്ന Pay-in-Slip ഉം പണവും ചേർത്ത് ട്രഷറി/ബാങ്കിൽ തുക അടയ്ക്കാവുന്നതാണ്.


 

2.QR Code വഴി തുക സ്വീകരിക്കുന്ന വിധം

Google Pay, Phone Pay, PayTM തുടങ്ങിയ ഏതെങ്കിലും പേ മെന്റ് അപ്ലിക്കേഷൻ ഉണ്ടെങ്കിൽ തുക നേരിട്ട് സ്വീകരിക്കാവുന്നതാണ് . ഇപ്രകാരം സ്വീകരിക്കുന്ന തുക നേരിട്ട് സർക്കാർ പോകുന്നതിനാൽ , തുക അടയ്ക്കന്നതിനായി ട്രഷറി/ബാങ്കിൽ പോകേണ്ടതില്ല . QR Code വഴി തുക സ്വീകരിക്കുന്നതിന് QR Code എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയുക . തുടർന്ന് വരുന്ന പേജിൽ , പണം അടക്കുന്ന ആളിന്റെ പേര് മൊബൈൽ നമ്പർ എന്നീ വിവരങ്ങൾ ചേർക്കുകയും തുടർന്ന് വരുന്ന Payment Type ഡ്രോപ്‌മെനുവിൽ നിന്നം ആവശ്യമായതു സെലക്ട് ചെയുക.. ഏത് ഇനത്തിൽ ആണോ തുക സ്വീകരിക്കേണ്ടത് അതിത്തെ അക്കൗണ്ട് ഹെഡും , തുക രേഖപ്പെടുത്താനുള്ള കോളവും കാണാവുന്നതാണ് . ആ കോളത്തിൽ തുക രേഖപ്പെടുത്തുക . തുടർന്നു താഴെ ഉള്ള സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയുക. അപ്പോള്‍ ആ പേജിന്റെചുവടെ  കാണുന്ന Proceed for QR Code ബട്ടണിൽ ക്ലിക്ക് ചെയുക . തുടർന്ന്, Remittance details ശരി ആണ് ഉറപ്പുവരുത്തിയ ശേഷം ,താഴെ ഉള്ള Confirm ബട്ടൺ ക്ലിക്ക് ചെയുക.തുടർന്ന്, താഴെ ആയി QR Code വരുന്നതാണ്. പണം അടക്കുന്ന ആൾ ഉപയാഗിക്കുന്ന GPay, Phone Pay, PayTM എന്നിവയില്‍ ഏതെങ്കിലും പേയ്‍മെന്റ് ആപ്ലിക്കേഷൻ ഓപ്പൺ ചെയ്തു , കമ്പ്യൂട്ടറില്‍ വന്നിരിക്കുന്ന QR Code സ്കാൻ ചെയ്യ്തു പേയ്‍മെന്റ് പൂർത്തിയാക്കാൻ പണം അടക്കുന്ന ആളോട് ആവശ്യപ്പെടുക . പണം ഇപ്രകാരം അടച്ചുകഴിഞ്ഞാൽ, GRN നമ്പർ ജെനറേറ്റ് ചെയ്യുകയും മെസ്സേജ് സ്‌ക്രീനിൽ ദൃശ്യമാവുകയും ചെയ്യും. താഴെ കാണുന്ന Get Status ബട്ടണിൽ ക്ലിക്ക് ചെയ്ത് പണം സർക്കാർ അക്കൗണ്ടിൽ പോയതിന്റെ സ്റ്റാറ്റസ് അറിയാവുന്നതാണ്. ആ പേജിലെ Print eChallan ഓപ്ഷൻ ഉപയാഗിച്ച്, ചെല്ലാൻ ഡൌൺലോഡ് ചെയ്തു എടുക്കാവുന്നതാണ്.

3. UPI വഴി തുക സ്വീകരിക്കുന്ന വിധം

പണമടയ്ക്കന്ന ആളുടെ കൈവശം UPI ഉള്ള ഏതെങ്കിലും പേയ്‍മെന്റ്  അപ്ലിക്കേഷൻ ഉണ്ടെങ്കിൽ , അത് വഴി നേരിട്ട് തുക സ്വീകരിക്കാവുന്നതാണ്. ഇപ്രകാരം സ്വീകരിക്കുന്ന തുക നേരിട്ട് സർക്കാർ ഫണ്ടിലേക്ക് പോകും എന്നുള്ളതിനാൽ, തുക അടയ്ക്കന്നതിനായി ട്രഷറി/ബാങ്ക് പോകേണ്ടതില്ല . UPI വഴി തുക സ്വീകരിക്കുന്നതിന് UPI എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക . തുടർന്ന് വരുന്ന പേജിൽ , പണമടയ്ക്കന്ന ആളിന്റെ വിവരങ്ങൾ എന്റർ ചെയ്തു നൽകുക.തുടർന്ന് വരുന്ന Payment Type ഡ്രോപ്‌മെനുവിൽ നിന്നം ആവശ്യമായതു സെലക്ട് ചെയുക.. ഏത് ഇനത്തിൽ ആണോ തുക സ്വീകരിക്കേണ്ടത് അതിത്തെ അക്കൗണ്ട് ഹെഡും , തുക രേഖപ്പെടുത്താനുള്ള കോളവും കാണാവുന്നതാണ് . ആ കോളത്തിൽ തുക രേഖപ്പെടുത്തുക . തുടർന്നു താഴെ ഉള്ള Proceed for UPI ബട്ടൺ ക്ലിക്ക് ചെയുക.തുടർന്ന്, Remittance details പേജ് കാണാവുന്നതാണ് .അതിൽ നമ്മൾ നൽകിയ വിവരങ്ങൾ ശരിആണ് എന്ന് ഉറപ്പു വരുത്തുക .അതിനു ശേഷം Confirm ബട്ടണിൽ ക്ലിക്ക് ചെയുക.തുടർന്ന്, താഴെ ആയി UPI ലേക്ക് redirect ചെയ്യുന്നതായും GRN നമ്പർ ജനറേറ്റ് ചെയ്യപ്പെടുകയും , അത് സംബന്ധിച്ചുള്ള മെസ്സേജ് സ്ക്രീനിൽ വരുകയും ചെയ്യുന്നതാണ്. അതിൽ OK കൊടുത്തു Proceed പറയുക . തുടർന്ന്, UPI പേയ്‍മെന്റ് പേജ് തുറന്ന് വരും . അതിൽ പണം അടക്കുന്ന ആളുടെ UPI ID നൽകിയ ശേഷം Continue ചെയുക. തുടർന്ന്, മൊബൈൽ ഫോൺ വഴി UPI പേ മെന്റ് പൂർത്തിയാക്കാൻ പണം അടക്കുന്ന ആളിനോട് ആവശ്യപ്പെടുക.പേയ്‍മെന്റ് നടപടികൾ പൂർത്തീകരിക്കുന്നതോടെ അത് സംബന്ധിച്ച മെസ്സേജ് സ്ക്രീനിൽ വരുന്നതാണ്. തുടർന്ന്, ചെല്ലാൻ വിവരങ്ങൾ കാണാവുന്നതാണ്. അതിലള്ള Print ഓപ്ഷൻ ഉപയാഗിച്ച്, ചെല്ലാൻ pdf ആയി ഡൗണ്‍ലോഡ് ചെയ്‍ത് എടുക്കാവുന്നതാണ്

REPORTS

ഇപ്രകാരം നമ്മൾ ഏത് മാര്‍ഗം  ഉപയാഗിച്ച് അടയ്ക്കന്ന തുകയുടെയും ചെല്ലാൻ ,Reports എന്ന ഈ  ഓപ്ഷൻ ഉപയാഗിച്ച് നമുക്ക് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാന്‍ സാധിക്കും . അതിനായി ലോഗിൻ ചെയ്തതിനു ശേഷം ഹോം പേജിലെ Reports എന്ന മെനുവിൽ ക്ലിക്ക് ചെയുക . Search ബട്ടണിൽ ക്ലിക്ക് ചെയുക . അപ്പോള്‍ താഴെ ആയി ചെല്ലാൻ വിവരങ്ങൾ വരുന്നതാണ്. ഏറ്റവും വലതുവശത്തുള്ള eChallan ഓപ്ഷനിൽ ക്ലിക്ക് ചെയ്തു, ചെല്ലാൻ കോപ്പി ഡൗണ്‍ലോഡ്  ചെയ്ത് പ്രിന്റ് എടുത്ത് സൂക്ഷിക്കാവുന്നതാണ്

 

 

 

 

 

Post a Comment

Previous Post Next Post