2022 മാര്‍ച്ചില്‍ നടക്കുന്ന എസ് എസ് എല്‍ സി പരീക്ഷക്ക് മുന്നോടിയായി വിദ്യാര്‍ഥികളുടെ വിവരശേഖരണം പൂര്‍ത്തിയാക്കി എ ലിസ്റ്റ് തയ്യാറാക്കുന്ന പ്രവര്‍ത്തനങ്ങള്‍ iExaMS സോഫ്റ്റ്‍വെയറില്‍ ഉള്‍പ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ പരീക്ഷാഭവന്‍ ആരംഭിച്ചു. പ്രാഥമിക ഘട്ടത്തിലെ പ്രവര്‍ത്തനങ്ങള്‍ സമ്പൂര്‍ണയിലെ ഡാഷ്‍ബോര്‍ഡില്‍ നല്‍കിയിരിക്കുന്ന iExaMs ന്റെ ലിങ്കിലൂടെ ആണ് പൂര്‍ത്തീകരിക്കേണ്ടത്. ഇതിനായി ഓരോ ഡിവിഷനിലെയും ക്ലാസ് ടീച്ചര്‍മാരെ യൂസര്‍മാരായി തയ്യാറാക്കുകയും അവര്‍ അതത് ഡിവിഷനുകളിലെ വിദ്യാര്‍ഥികളെ iExaMsല്‍ ഉള്‍പ്പെടുത്തി പ്രധാനാധ്യാപകര്‍ അവ പരിശോധിച്ച് കണ്‍ഫേം ചെയ്യേണ്ടതുണ്ട്. ഇതിനും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള സമയക്രമവും സര്‍ക്കുലറും പ്രസിദ്ധീകരിച്ചു.
പരീക്ഷാ ഭവന്‍ പ്രസിദ്ധീകരിച്ച സമയക്രമം ചുവടെ
Click Here for the Circular
എല്ലാ യൂസര്‍മാരും ഒരു തവണ ലോഗിന്‍ ചെയ്‍തു എന്നുറപ്പാക്കണം. തുടര്‍ന്ന് സമ്പൂര്‍ണ്ണയില്‍ പ്രധാനാധ്യാപകനായി വീണ്ടും ലോഗിന്‍ ചെയ്ത് iExaMS ഐക്കണില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ താഴെക്കാണുന്ന ജാലകം ലഭിക്കും ഇതില്‍ പ്രധാനാധ്യാപകന്റെയും വിദ്യാലയത്തിലെയും വിശദാംശങ്ങള്‍ ചേര്‍ക്കുന്നതിനുള്ള ജാലകം ആവും ലഭിക്കുക. ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിന് പ്രസ്തുത ഫീല്‍ഡിന് നേരെയുള്ള Edit ബട്ടണ്‍ അമര്‍ത്തുക
ഇതില്‍ ഓരോ ഡിവിഷനിലെയും കുട്ടികളുടെ എണ്ണം (സര്‍ക്കുലറില്‍ പറഞ്ഞിരിക്കുന്നത് പോലെ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യാൻ ഉദ്ദേശിക്കുന്നവരുടെ, ഒഴിവാക്കേണ്ടവരെ ഒഴിവാക്കിയ ശേഷമുള്ളത്) കൃത്യമായി നല്‍കണം. ഈ എണ്ണത്തില്‍ മാറ്റം വന്നാല്‍ അവസാനം കണ്‍ഫേം ചെയ്യാന്‍ സാധിക്കാതെ വരും Boy , Girl തിരിച്ച് കൃത്യമായ എണ്ണം നല്‍കി Update ചെയ്യുക
തുടര്‍ന്ന് Signature എന്നതിന് നേരെയുള്ള Edit ബട്ടണ്‍ ക്ലിക്ക് ചെയ്ത് പ്രധാനാധ്യാപകന്റ സ്‍കാന്‍ ചെയ്ത സിഗ്‍നേച്ചര്‍ അപ്‍ലോഡ് ചെയ്യണം . 150x200 pixel size ല്‍ 1MBയില്‍ കുറവുള്ള ഇമേജ് ആവണം സ്കാന്‍ ചെയ്ത് അപ്‍ലോഡ് ചെയ്യേണ്ടത്
to browse a new image എന്നതില്‍ ക്ലിക്ക് ചെയ്ത് Signature അപ്‍ലോഡ് ചെയ്യാവുന്നതാണ്. എല്ലാ ക്ലാസ് ടീച്ചര്‍ യൂസര്‍മാരെയും തയ്യാറാക്കി അവര്‍ ലോഗിന്‍ ചെയ്തിട്ടുണ്ടെങ്കില്‍ Assign Division for Teachers എന്നതില്‍ Completed എന്ന് കാണാം. ഈ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് Save and Initiate നല്‍കുന്നതോടെ വിദ്യാലയത്തിന്റെ iExaMS ലെ User Creation & School Initiation പൂര്‍ത്തിയാകും . തുടര്‍ന്ന് സര്‍ക്കുലറില്‍ പറയുന്ന സമയക്രമപ്രകാരം കുട്ടികളെ ചേര്‍ക്കുകയും മറ്റ് പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യാവുന്നതാണ്