2021-22 അധ്യയനവര്‍ഷത്തെ NMMS പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. 2022 ജനുവരി 20 മുതല്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഈ അധ്യയനവര്‍ഷം ഗവ. / എയ്ഡഡ് വിദ്യാലയങ്ങളില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് അപേക്ഷിക്കാവുന്നത്. കുടുംബത്തിന്റെ വാര്‍ഷിക വരുമാനം ഒന്നരലക്ഷത്തില്‍ കുറവുള്ള കുട്ടികള്‍ക്ക് ആണ് അപേക്ഷിക്കാന്‍ കഴിയുക . കേരളത്തില്‍ നിന്നും 3473 കുട്ടികള്‍ക്കാണ് സ്കോളര്‍ഷിപ്പ് ലഭിക്കുക. എഴുത്ത് പരീക്ഷയില്‍ 40% മാര്‍ക്ക് ലഭിക്കുന്ന കുട്ടികളില്‍ നിന്നാണ് അര്‍ഹതയുള്ളവരെ തിരഞ്ഞെടുക്കുക. അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് 9 മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന കാലത്ത് പ്രതിവര്‍ഷം 12000 രൂപ സ്കോളര്‍ഷിപ്പ് ലഭിക്കും. വിശദാംശങ്ങള്‍ ചുവടെ.
അപേക്ഷ സമര്‍പ്പിക്കേണ്ടത് :- 2022 ജനുവരി 24 മുതല്‍ ഫെബ്രുവരി 4 വരെ
അപേക്ഷിക്കുന്നതിനുള്ള ലിങ്ക് :- http://nmmse.kerala.gov.in
പ്രധാനാധ്യാപകര്‍ വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കേണ്ടത് :- 07.2.2022 നകം
പ്രധാനാധ്യാപകര്‍ വേരിഫിക്കേഷന്‍ നടത്തുന്നതിനുള്ള ലിങ്ക് ഇവിടെ
അപേക്ഷിക്കാവുന്നവര്‍
- ഗവ. / എയ്ഡഡ് വിദ്യാലയങ്ങളില്‍ ഈ വര്‍ഷം എട്ടാം ക്ലാസില്‍ പഠിക്കുന്നവര്‍
- രക്ഷകര്‍ത്താക്കളുടെ വാര്‍ഷികവരുമാനം ഒന്നര ലക്ഷം രൂപയില്‍ കുറവായിരിക്കണം
അപേക്ഷിക്കാന്‍ ആവശ്യമായ രേഖകള്‍ (അപ്‍ലോഡ് ചെയ്യേണ്ടത്)
- വില്ലേജ് ഓഫീസില്‍ നിന്നും ലഭിക്കുന്ന വരുമാനസര്‍ട്ടിഫിക്കറ്റ് (പി ഡി എഫ് രൂപത്തില്‍ 100kbയില്‍ കുറവ് സൈസ്)
- പാസ്‍പോര്‍ട്ട് സൈസ് ഫോട്ടോ (150X200 pixel 20-30 kb Size, jpg/jpeg Format)
- ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് (SC/ST വിദ്യാര്‍ഥികള്‍ക്ക് മാത്രം)-പി ഡി എഫ് രൂപത്തില്‍, 100kbയില്‍ കുറവ് സൈസ്
- Persons with Disability വിഭാഗത്തില്‍ ഉള്‍പ്പെട്ട കുട്ടികള്‍ക്ക് മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് -PDF രൂപത്തില്‍, 100kbയില്‍ കുറവ് സൈസ്
90 മിനിട്ട് ദൈര്‍ഘ്യമുള്ള 2 പരീക്ഷകള്‍ (Part I- Mental Ability Test (MAT) & Part II- Scholastic Aptitude Test (SAT)) ഉണ്ടായിരിക്കും . പരീക്ഷാ തീയതി പിന്നീട് .
വിദ്യാര്‍ഥികള്‍ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിച്ച ശേഷം അതിന്റെ പ്രിന്റൗട്ടും അനുബന്ധ രേഖകളും ഫെബ്രുവരി 7 ന് മുമ്പായി വിദ്യാലയത്തിലെ പ്രധാനാധ്യാപകന് സമര്‍പ്പിക്കണം
സര്‍ക്കുലര്‍ ഇവിടെ
അപേക്ഷ സമര്‍പ്പിക്കേണ്ട വിധം ഇവിടെ
പ്രധാനാധ്യാപകര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ ഇവിടെ
OMR ഷീറ്റിന്റെ മാതൃക ഇവിടെ