നവംബര്‍ 16ന് നടക്കാനിരുന്ന NMMS പരീക്ഷ ഡിസംബര്‍ 9ലേക്ക് മാറ്റി വെച്ചു SSLC പരീക്ഷ March 3ന് ആരംഭിച്ച് 26ന് അവസാനിക്കും.. പരീക്ഷാ ഫീസ് നവംബര്‍ 27ന് മുമ്പ് ശേഖരിച്ച് ട്രഷറിയില്‍ അടക്കാന്‍ പ്രധാനാധ്യാപകര്‍ക്ക് നിര്‍ദ്ദേശം . നോട്ടിഫിക്കേഷന്‍ ഡൗണ്‍ലോഡ്സില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള NMMS സ്‍കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള അവസാനതീയതി ഒക്ടോബര്‍ 19 വരെ ദീര്‍ഘിപ്പിച്ചു . 2025 മാര്‍ച്ചിലെ എസ് എസ് എല്‍ സി പരീക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സംപൂര്‍ണയില്‍ തിരുത്തലുകള്‍ വരുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഡൗണ്‍ലോഡ്‍സില്‍ അക്കാദമിക്ക് മോണിട്ടറിങ്ങ് നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

ഇന്ന് നടന്ന വിദ്യാഭ്യാസ വകുപ്പിന്റെ അവലോകന യോഗതീരുമാനങ്ങള്‍


കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വിദ്യാഭ്യാസവകുപ്പിന്റെ ഉന്നത തലയോഗത്തിലെ തീരുമാനങ്ങള്‍ ബഹു വിദ്യാഭ്യാസ മന്ത്രി ശ്രീ വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു, ഫേസ്‍ബുക്ക് പോസ്റ്റിലൂടെ പ്രസിദ്ധീകരിച്ച വിവരങ്ങള്‍ ചുവടെ .
       അധ്യാപകരും അനധ്യാപകരും സ്‌കൂളുകളിൽ എല്ലാ ദിവസവും ഹാജരാകണം. 
ഉപജില്ലാ/ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർഅവരവരുടെ അധികാര പരിധിയിലുള്ളസ്‌കൂളുകളുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച (അധ്യാപക/അനധ്യാപക ജീവനക്കാരുടേയും കുട്ടികളുടേയും ഹാജർനില, വാക്‌സിനേഷൻ സ്റ്റാറ്റസ്, കോവിഡ് കേസുകളുടെ എണ്ണം,ഡിജിറ്റൽ/ഓൺലൈൻ, ഓഫ്‌ലൈൻക്ലാസ്സുകളുടെ പുരോഗതി മുതലായവ)വിവരങ്ങൾ രണ്ട് ദിവസത്തിലൊരിക്കൽവിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് നൽകണം.
ആർ.ഡി.ഡി മാരും, എ.ഡി.മാരും റിപ്പോർട്ട് ഡയറക്ടറേറ്റിലേക്ക് നൽകണം.വിദ്യാഭ്യാസ ഉപഡയറക്ടർമാർ പൊതുവിദ്യാഭ്യാസ ഡയറക്ടർക്കും, പൊതുവിദ്യാഭ്യാസ ഡയറക്ടർ ആഴ്ചയിലൊരിക്കൽ സർക്കാരിനും പ്രസ്തുത റിപ്പോർട്ട് സമർപ്പിക്കേണ്ടതാണ്.
വാക്‌സിനേഷൻ നൽകുന്നത് സംബന്ധിച്ച്ക്യാമ്പയിൻ നടത്തണം.സർവ്വീസ് ചട്ടങ്ങൾ ലംഘിച്ചു കൊണ്ട്സോഷ്യൽ മീഡിയയിലൂടെ സർക്കാരിന്റെഅംഗീകൃത നയങ്ങൾക്കെതിരെ അധ്യാപകർ അഭിപ്രായപ്രകടനങ്ങൾ നടത്തുന്നതിനെതിരെ നടപടി സ്വീകരിക്കും.
ഫ്രണ്ട് ഓഫീസ് എല്ലാ ജില്ലയിലും നടപ്പാക്കും.

പരീക്ഷ

10, 12 ക്ലാസ്സുകളിലേയ്ക്കുള്ള വാർഷികപരീക്ഷയുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് യാതൊരുവിധ ആശങ്കയും ഉണ്ടാകേണ്ടതില്ല.ഈ അധ്യയന വർഷം തുടക്കം മുതൽ തന്നെ ഡിജിറ്റൽ/ഓൺലൈൻ ക്ലാസ്സുകൾആരംഭിച്ചിട്ടുണ്ട്.നവംബർ 1 ന് ഓഫ്‌ലൈൻ ക്ലാസ്സുകളും തുടങ്ങി.പൊതുപരീക്ഷയുമായി ബന്ധപ്പെട്ട് കഴിഞ്ഞ കോവിഡ് കാലത്ത് നടത്തിയപോലുള്ളമുന്നൊരുക്ക പ്രവർത്തനങ്ങൾ സ്‌കൂളുകളിൽ നടത്തണം.
ഇതിനായി സ്‌കൂൾതലത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ഉൾപ്പെടുത്തി യോഗങ്ങൾ നടത്തണം.ഹയർ സെക്കണ്ടറി ഇംപ്രൂവ്‌മെൻറ്/സപ്ലിമെന്ററി പരീക്ഷ ഈ മാസം 31 ന് ആരംഭിക്കും.കോവിഡ് പോസിറ്റീവ് കുട്ടികൾക്ക് പരീക്ഷയെഴുതാൻ പ്രത്യേക റൂം ഉണ്ടായിരിക്കും.എഴുത്ത് പരീക്ഷക്ക് മുമ്പാണ് ഇപ്പോൾ പ്രാക്ടിക്കൽ പരീക്ഷ ഷെഡ്യൂൾചെയ്തിരിക്കുന്നത്. ഇത് മാറ്റി എഴുത്ത് പരീക്ഷയ്ക്കുശേഷം പ്രാക്ടിക്കൽ പരീക്ഷ നടത്തുന്നതാണ്.
പ്ലസ് വൺ പരീക്ഷ നടത്തിയത് കുട്ടികളിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയുണ്ടായി.ഈ വർഷം പൊതുപരീക്ഷയ്ക്ക് 60% ഫോക്കസ് ഏരിയയിൽ നിന്ന് 70% ചോദ്യങ്ങൾക്കാണ്ഉത്തരമെഴുതേണ്ടത്. ആകെ 105% ചോദ്യങ്ങൾ നൽകും. നോൺ ഫോക്കസ് ഏരിയയിൽ നിന്ന് 30% ചോദ്യങ്ങൾക്കാണ് ഉത്തരമെഴുതേണ്ടത്. ആകെ 45% ചോദ്യങ്ങൾ നൽകും. വിദ്യാർത്ഥികളുടെ മികവിനനുസരിച്ച് മുല്യ
നിർണ്ണയം നടത്തുന്നതിനാണ് മാറ്റങ്ങൾ. എൻട്രൻസ് ഉൾപ്പടെയുള്ള പരീക്ഷകളിൽ എല്ലാ പാഠഭാഗങ്ങളിൽ നിന്നും ചോദ്യങ്ങൾ വരുമ്പോൾ നമ്മുടെ കുട്ടികൾ പിന്നോക്കം പോകാൻ പാടില്ല. ഇന്റേണൽ/പ്രാക്ടിക്കൽ മാർക്കുകൾ കൂടി വിദ്യാർത്ഥികളുടെ ഗ്രേഡ് നിശ്ചയിക്കുന്നതിന് കൂട്ടിച്ചേർക്കുന്നുണ്ട്.എ+ കേന്ദ്രീകരിച്ചുള്ള ചർച്ചകൾ ശിശു കേന്ദ്രീകൃത സമഗ്രവികാസമെന്ന കാഴ്ചപ്പാടിനെ ദുർബലപ്പെടുത്തും.കോവിഡ് മഹാമാരിക്കാലത്ത് ഏത് സംവിധാനത്തിലുമെന്നപോലെ വിദ്യാഭ്യാസ രംഗത്തും മാറ്റങ്ങൾ അനിവാര്യമാണ്.കുട്ടികളെ പൊതുപരീക്ഷയ്ക്ക് സജ്ജമാക്കുന്നതിന് രക്ഷകർത്താക്കൾക്ക് കൂടി മാർഗ്ഗനിർദ്ദേശം എസ്.എസ്.കെ.യുടെ നേതൃത്വത്തിൽ നൽകുന്നതാണ്.കുട്ടികളുടെ പരീക്ഷാപേടിയെ കുറച്ചു കൊണ്ടു വരാനുതകും വിധമാണ്
ക്രമീകരണങ്ങൾ. ഈ സാഹചര്യത്തിൽ അനാവശ്യഭീതി സൃഷ്ടിക്കരുത് എന്നാണ് അഭ്യർത്ഥിക്കാനുള്ളത്.
(വേണ്ട സമയത്ത് യുക്തമായ തീരുമാനങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്നും
ഉണ്ടാവും.)

*ഓൺലൈൻ ക്ലാസ്*

ഒന്ന് മുതൽ ഒമ്പത് വരെയുള്ള വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ് സംവിധാനം ശക്തിപ്പെടുത്തുന്നതാണ്.
ഒന്ന് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ളവർക്ക് വിക്ടേഴ്‌സ് ചാനൽ വഴി ഡിജിറ്റൽ ക്ലാസ് ഉണ്ടായിരിക്കും.
എട്ട് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ളവർക്ക് ജിസ്യൂട്ട് പ്ലാറ്റ്‌ഫോം വഴി ഓൺലൈൻ ക്ലാസും ഉണ്ടായിരിക്കും.
ടീച്ചർമാർ ക്ലാസ് അറ്റൻറൻസ് നിർബന്ധമായും രേഖപ്പെടുത്തണം. 10, 11, 12 ക്ലാസുകളിലേക്കുള്ള പാഠഭാഗങ്ങൾ പരീക്ഷയ്ക്ക് മുമ്പ് നിർബന്ധമായും പൂർത്തിയാകുംവിധം ക്രമീകരണം ഉണ്ടാക്കണം. പ്രാക്ടിക്കൽ പരീക്ഷ മാറ്റുന്ന സാഹചര്യം കൂടി അതിനായി വിനിയോഗിക്കണം.

*വാക്‌സിൻ*

ജനുവരി 25 വരെ ഹൈസ്‌കൂളിൽ 80 ശതമാനം കുട്ടികൾക്ക് വാക്‌സിൻ നൽകി. ഹയർസെക്കണ്ടറിയിൽ 60.99 ശതമാനം പേർക്കും വൊക്കേഷണൽ ഹയർ സെക്കണ്ടറിയിൽ 66.24 ശതമാനം കുട്ടികൾക്കും വാക്‌സിൻ നൽകി. 
ഫയൽ തീർപ്പാക്കൽ:-  വിദ്യാഭ്യാസ ഉപഡയറക്ടർ, റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളിൽ കെട്ടി
ക്കിടക്കുന്ന ഫയലുകൾ അടിയന്തിരമായി തീർപ്പാക്കും

Post a Comment

Previous Post Next Post