2021-2022 അദ്ധ്യയന വർഷത്തെ SSLC, THSLC, SSLC(HI) THSLC(HI) AHSLC പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷകൾ 2022 മാർച്ച് 31ന് ആരംഭിച്ച് ഏപ്രിൽ 29ന് അവസാനിക്കും. പരീക്ഷാഫീസ് പിഴകൂടാതെ ജനുവരി മൂന്നു മുതൽ 13 വരെയും പിഴയോടുകൂടി ജനുവരി 14 മുതൽ 19 വരെയും പരീക്ഷാകേന്ദ്രങ്ങളിൽ സ്വീകരിക്കും. |
2022 മാര്‍ച്ചിലെ എസ് എസ് എല്‍ സി പരീക്ഷാ നോട്ടിഫിക്കേഷന്‍ പ്രസിദ്ധീകരിച്ചു. 2021 മാര്‍ച്ച് 31ന് ആരംഭിക്കുന്ന പരീക്ഷക്കുള്ള കാര്‍ഡിന്റെ വില 15 രൂപ ജനുവരി 24നകം 0202-01-102-92 -Other Receipts എന്ന ശീര്‍ഷകത്തില്‍ അടക്കണം. പരീക്ഷാ ഫീസ് ഇനത്തില്‍ 30 രൂപയാണ് ശേഖരിക്കേണ്ടത് . ഇതുള്‍പ്പെടെ കാര്യങ്ങള്‍ ഉള്‍പ്പെട്ട സര്‍ക്കുലര്‍ ചുവടെ
എസ് എസ് എൽ സി, പ്ലസ് ടു, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ തിയതികൾ പ്രഖ്യാപിച്ചു.
2022 മാർച്ച് 31 മുതൽ ഏപ്രിൽ 29 വരെയാണ് എസ് എസ് എൽ സി പരീക്ഷ. മാർച്ച് 30 മുതൽ ഏപ്രിൽ 22 വരെ പ്ലസ് ടു/വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷകൾ നടക്കും.
എസ് എസ് എൽ സി മോഡൽ പരീക്ഷ മാർച്ച് 21 മുതൽ 25 വരെ നടക്കും. മാർച്ച് 16 മുതൽ മാർച്ച് 21 വരെയാണ് പ്ലസ് ടു/വൊക്കേഷണൽ ഹയർ സെക്കണ്ടറി മോഡൽ പരീക്ഷ.
എസ് എസ് എൽ സി - ഐ ടി പ്രാക്റ്റിക്കൽ പരീക്ഷകൾ മാർച്ച് 10 മുതൽ 19 വരെ നടക്കും. പ്ലസ് ടു പ്രാക്റ്റിക്കൽ പരീക്ഷ ഫെബ്രുവരി 21 ന് തുടങ്ങി മാർച്ച് 15 ന് അവസാനിക്കും. വൊക്കേഷണൽ ഹയർ സെക്കണ്ടറി പ്രാക്റ്റിക്കൽ പരീക്ഷ ഫെബ്രുവരി 15 ന് ആരംഭിച്ച് മാർച്ച് 15 ന് അവസാനിക്കും.