അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

മെഡിസെപ്പ് രണ്ടാം ഘട്ടം ജീവനക്കാരുടെയും ആശ്രിതരുടെയും വ്യക്തിഗത വിവരങ്ങളില്‍ തിരുത്തലുകളോ കൂട്ടിച്ചേര്‍ക്കലുകളോ ഒഴിവാക്കലുകളോ വരുത്തുന്നതിനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 10 പുതിയ മെഡിസെപ്പ് കാര്‍ഡ് ഫെബ്രുവരി 1 മുതല്‍ ഡൗണ്‍ലോഡ് ചെയ്‍തെടുക്കാവുന്നതാണ് SSLC പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ iExaMS ല്‍ ആരംഭിച്ചു

പ്രാൺ രജിസ്‌ട്രേഷൻ ഇനി മുതൽ ഓൺലൈനിൽ

 


ദേശീയ പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ട ജീവനക്കാരുടെ പ്രാൺ രജിസ്‌ട്രേഷൻ ഇനി മുതൽ ഓൺലൈനിൽ. ഡി.ഡി.ഒ ജീവനക്കാരന്റെ അസൽ രേഖകൾ പരിശോധിച്ച് സ്പാർക്കിലെ എൻ.പി.എസ്. സംബന്ധമായ പേജിൽ ആവശ്യമായ രേഖപ്പെടുത്തലുകൾ നടത്താം. പരിപത്രത്തിൽ അനുബന്ധമായി നൽകിയിരിക്കുന്ന അപേക്ഷകന്റെ അടിസ്ഥാനവിവര പത്രം യഥാവിധി പൂരിപ്പിച്ച് എസ്.എസ്.എൽ.സി ബുക്കിന്റെ അസൽ, പാൻ, ക്യാൻസൽ ചെയ്ത ബാങ്ക് ചെക്ക് ലീഫ്/ ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പ്, നോമിനി/നോമിനികളുടെ വിവരങ്ങൾ എന്നിവ സഹിതം ബന്ധപ്പെട്ട ജില്ലാ ട്രഷറിയിൽ എത്തിക്കണം. സംസ്ഥാനത്തെ എല്ലാ ഡി.ഡി.ഒ മാരും പരിപത്രത്തിലെ നടപടി ക്രമങ്ങൾ കൃത്യമായി പാലിക്കണം.

Click Here for the Circular 

Click Here for the Tutorial 

 

Post a Comment

Previous Post Next Post