ഓണ്‍ലൈന്‍ പഠനരീതികള്‍ വ്യാപകമായ ഇന്നത്തെ കാലഘട്ടത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കായി നാം കൂടുതലായി ആശ്രയിക്കുന്നത് ഗൂഗിള്‍ മീറ്റിനെയാണ്. എന്നാല്‍ ഗൂഗിള്‍ മീറ്റില്‍ പങ്കെടുക്കാവുന്ന പരമാവധി ആളുകളുടെ എണ്ണം 100 എന്ന് പരിമിതപ്പെടുത്തിയിരിക്കുന്നത് ഒരു പരിമിതി ആണ്. ഇതിന് പരിഹാരമായി OBS എന്ന ഒരു സോഫ്റ്റ്‍വെയറിന്റെ സഹായത്തോടെ ഗൂഗിള്‍ മീറ്റിനെ റിക്കോര്‍ഡ് ചെയ്യുകയും യുട്യൂബ് ചാനലിലൂടെ ലൈവ് സ്ട്രീം നടത്താന്‍ സാധിക്കുന്ന രീതി വിശദീകരിക്കുന്ന ഒരു വീഡിയോ ട്യൂട്ടോറിയല്‍ തയ്യാറാക്കി അവതരിപ്പിക്കുന്നത് പാലക്കാട് കുണ്ടൂര്‍ക്കുന്ന് TSNMHS ലെ ശ്രീ പ്രമോദ് മൂര്‍ത്തി സാറാണ്. ചുവടെ ലിങ്കില്‍ നിന്ന് ഈ വീഡിയോ ലഭിക്കും. ബ്ലോഗുമായി ഇത് പങ്ക് വെച്ച ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് ബ്ലോഗിന്റെ നന്ദി
CLICK HERE FOR THE VIDEO TUTORIAL