പത്താം ക്ലാസില്‍ എത്തുന്ന കുട്ടി കൈവരിക്കേണ്ട ശേഷികളെയും അവ കൈവരിക്കേണ്ടതിന്റെ ആവശ്യകതയും സൂചിപ്പിച്ച് ശ്രീ രാഘവന്‍ സാറിന്റെ ഒരു വീഡിയോ ഇന്ന് രാവിലെ പോസ്റ്റ് ചെയ്തിരുന്നു. അതിന് തുടര്‍ച്ചയായി ഒമ്പതാം ക്ലാസില്‍ നിന്നും പത്താം ക്ലാസിലേക്ക് ഈ അധ്യയനവര്‍ഷം പ്രമോഷന്‍ ലഭിക്കുന്ന വിദ്യാര്‍ഥികള്‍ അറിഞ്ഞിരിക്കേണ്ട പ്രധാനാശയങ്ങളെ കോര്‍ത്തിണക്കി മുടപ്പല്ലൂര്‍ ജി എച്ച് എസിലെ ശ്രീ വി കെ ഗോപീകൃഷ്‍ണന്‍ സാര്‍ തയ്യാറാക്കിയ ഒരു പഠനസഹായി ആണ് ചുവടെ ലിങ്കില്‍.
സംഖ്യാ ഗണിതം , അംശബന്ധം , സമവാക്യങ്ങൾ , ബഹുപദങ്ങൾ , സമവാക്യ പരിഹാരം , ബഹുഭുജങ്ങളും പരപ്പളവുകളും , വൃത്തങ്ങൾ , സ്തംഭങ്ങൾ തുടങ്ങി പത്തിൽ പ്രവേശിക്കുന്ന കുട്ടി അറിഞ്ഞിരിക്കേണ്ട വസ്തുതകൾ , കുട്ടിക്ക് വായിച്ച് പോകാവുന്ന രീതിയിൽ തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ പരിശീലന ചോദ്യങ്ങളും , സൂത്രവാക്യങ്ങളും ഉണ്ട്. ഇത് അധ്യാപകരെ ഉദ്ദേശിച്ചാണെങ്കിലും , കുട്ടികളുടെ കയ്യിലെത്തുന്നതിൽ തെറ്റൊന്നുമില്ല . SSLC പഠനത്തിന്റെ ആദ്യഘട്ടത്തിൽ ഇത് ഒരു ചെറിയ കോഴ്സ് ആയി അവധിക്കാലത്ത് അവതരിപ്പിച്ചാൽ കുട്ടിക്ക് നല്ലൊരു ആത്മവിശ്വാസമാകും. ബ്ലോഗുമായി ഇത് പങ്ക് വെച്ച ഗോപീകൃഷ്‍ണന്‍ സാറിന് ബ്ലോഗിന്റെ നന്ദി
Click Here to Download Basic Maths (Malayalam Medium)
Click Here to Download Basic Maths (English Medium)
