സംസ്ഥാനത്ത്
നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് പോളിങ്ങ് ചുമതലയുള്ള
ഉദ്യോഗസ്ഥര്‍ക്കായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ക്ലാസുകള്‍ നടന്നു
വരികയാണല്ലോ. ഈ ക്ലാസുകളില്‍ നിന്നും ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍
തയ്യാറാക്കിയ കുറിപ്പാണിത്. പോളിങ്ങ് ഏജന്റുമാര്‍
പരാതിപ്പെട്ടില്ലെങ്കിലും വ്യാജ വോട്ടര്‍മാരെ തിരിച്ചറിയേണ്ടത് പോളിങ്ങ്
ഓഫീസറുടെ ഉത്തരവാദിത്വമാണെന്നും ആള്‍മാറാട്ടം കണ്ടെത്തിയാല്‍ ബന്ധപ്പെട്ട
ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാവും എന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ
മുന്നറിയിപ്പ് വോട്ടര്‍ പട്ടികയില്‍ പേരുകള്‍ ഇരട്ടിച്ച് വന്ന
സാഹചര്യത്തില്‍ First Polling Officer ആയി നിയമിതരായ ഉദ്യോഗസ്ഥരും
പ്രിസൈഡിങ്ങ് ഓഫീസര്‍മാരും ഏറെ ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുപ്പ്
നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരല്‍ ചൂണ്ടുന്നു.
തിരഞ്ഞെടുപ്പ് ജോലിയുള്ള പ്രിസൈഡിങ്ങ് ഓഫീസര്‍ക്കും ഫസ്റ്റ് പോളിങ്ങ് ഓഫീസര്‍ക്കും സഹായകരമായ രണ്ട് ഫയലുകള്‍ ചുവടെ
CLICK HERE for Voter Turnout Assembly 2021
CLICK HERE for Check List for Presiding Officers
പോസ്റ്റല്‍ ബാലറ്റ്
വോട്ടെടുപ്പിന് നിയമന ഉത്തരവ് ലഭിച്ചതോടെ പോളിങ്ങ് ഉദ്യോഗസ്ഥര്‍
തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയന്ത്രണത്തിലാണ്. പോളിങ്ങ് നിയമന ഉത്തരവ്
ലഭിച്ച ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ ബാലറ്റിന് അപേക്ഷിക്കാം. ഇതിനായി ഫോം
12 ലുള്ള അപേക്ഷയോടൊപ്പം നിയമന ഉത്തരവിന്റെ പകര്‍പ്പ് സഹിതം ബന്ധപ്പെട്ട
നിയോജകമണ്ഡലത്തിലെ റിട്ടേണിങ്ങ് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. ഇതിനുള്ള ഫോം
12 ലഭിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.
വോട്ടര്‍ പട്ടികയിലെ ഭാഗം നമ്പരും ക്രമനമ്പരും കണ്ടെത്തുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
വോട്ടെടുപ്പിന് തലേദിവസത്തെ പ്രവര്‍ത്തനങ്ങള്‍
വോട്ടെടുപ്പിന് തലേദിവസം നിശ്ഛയിച്ചിരിക്കുന്ന സമയത്ത് തന്നെ കളക്ഷന്‍
കേന്ദ്രത്തിലെത്തി പോളിങ്ങ് ടീമിലുള്ളവരെ കണ്ടെത്തി പോളിങ്ങ് സാമഗ്രികള്‍
വാങ്ങുക എന്നതാണ് ആദ്യപ്രവര്‍ത്തനം. പോളിങ്ങ് സാമഗ്രികള്‍ എല്ലാം
ഉണ്ടെന്നുറപ്പാക്കുക. ഏതെങ്കിലും സാമഗ്രികള്‍ കുറവുണ്ടെങ്കില്‍ സെക്ടറല്‍
ഓഫീസറുമായി ബന്ധപ്പെട്ടാല്‍ അത് പോളിങ്ങ് ബൂത്തില്‍ ലഭ്യമാക്കും.
- കണ്ട്രോള്‍ യൂണിറ്റ്, ബാലറ്റ് യൂണിറ്റ് ഇവ പിങ്ക് പേപ്പര്‍ സീല്‍ ഉപയോഗിച്ച് സീല്‍ ചെയ്തിട്ടുണ്ട് എന്ന് പ്രത്യേകം പരിശോധിച്ച് ഉറപ്പാക്കണം.
- മെഷീനിലെ അഡ്രസ് ടാഗ് പരിശോധിച്ച് അത് ആ ബൂത്തിലേക്ക് ഉള്ളത് തന്നെ എന്നുറപ്പാക്കുക
- VVPAT ന് പിന്നിലെ നോബ് Transportation Modeലാണ് എന്നുറപ്പാക്കുക
പ്രധാനപ്പെട്ട പോളിങ്ങ് സാമഗ്രികള്‍
- Control Unit, Ballot Unit, VV PAT
- Marked Copy and Other Copies of Electoral Roll
- Register of voters (form 17A)
- Voters Slip
- List of contesting candidates
- Signature of candidates/agents
- Indelible ink
- Strip seal, Pink paper seal, Special tag & Green Paper Seal
- Book containing Printed formats of All Forms
- ഇലക്ഷന്‍ കമ്മീഷന്റെ Poll App ഡൗണ്‍ലോഡ് ചെയ്ത് അതില്‍ രജിസ്റ്റര്‍ ചെയ്യുക.
- റിട്ടേണിങ്ങ് ഓഫീസര്‍, അഡിഷണല്‍ റിട്ടേണിങ്ങ് ഓഫീസര്‍ , സെക്ടറല്‍ ഓഫീസര്‍, റൂട്ട് ഓഫീസര്‍ ഇവരുടെ മൊബൈല്‍ നമ്പരുകള്‍ ശേഖരിക്കുക . തുടര്‍ന്ന് അനുവദിച്ചിരിക്കുന്ന വാഹനത്തില്‍ കയറുക
പോളിങ്ങ്
ബൂത്തിലെത്തിയാല്‍ ബൂത്ത് സജ്ജമാക്കല്‍ ആണ് ആദ്യഘട്ടം. ആവശ്യമായ എല്ലാ
സൗകര്യങ്ങളും (ഇലക്ട്രിസിറ്റി, വെള്ളം, ടോയ്‍ലറ്റ്, റാമ്പ് etc) ലഭ്യമാണ്
എന്നുറപ്പാക്കിയ ശേഷം ചുവടെ പറയുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം ബൂത്ത്
സജ്ജമാക്കാം.
- പോളിങ്ങ് ബൂത്തിന്റെ പഞ്ചായത്ത് പ്രദേശങ്ങളില്‍ 200 മീറ്ററും നഗരസഭാ കോര്‍പ്പറേഷന്‍ മേഖലകളില്‍ 100 മീറ്ററും പ്രദേശങ്ങള്‍ പ്രിസൈഡിങ്ങ് ഓഫീസറുടെ നിയന്ത്രണത്തിലാണ് . ഇവിടെ കൊടിതോരണങ്ങള്‍ , പോസ്റ്ററുകള്‍ , മുദ്രാവാക്യങ്ങള്‍ എന്നിവ ഉണ്ടെങ്കില്‍ അവ നീക്കം ചെയ്യുക.
- രാഷ്ട്രപിതാവിന്റെ
ഒഴികെയുള്ള മറ്റെല്ലാ നേതാക്കളുടെയും ചിത്രങ്ങള്‍, ചിഹ്നങ്ങള്‍ എന്നിവ
പോളിങ്ങ് ബൂത്തിലുണ്ടെങ്കില്‍ അവ നീക്കം ചെയ്യുകയോ മറക്കുകയോ ചെയ്യണം
- വോട്ടര്‍മാര്‍ക്ക് ബൂത്തില്‍ പ്രവേശിക്കുന്നതിനും വോട്ട് ചെയ്തശഷം തിരിച്ചിറങ്ങലുന്നതിനും പ്രത്യേകം വാതിലുകള്‍ ഉണ്ടെങ്കില്‍ അതനുസരിച്ച് ബൂത്ത് ക്രമീകരിക്കുക.
- വോട്ടിങ്ങ് കമ്പാര്‍ട്ട്മെന്റ് തയ്യാറാക്കുമ്പോള്‍ ആവശ്യത്തിന് വെളിച്ചമുള്ളതും വോട്ട് ചെയ്യുന്നത് മറ്റാരും കാണാത്ത രീതിയിലുള്ള സ്ഥലത്ത് ആവണം തയ്യാറാക്കേണ്ടത്
- ജനലിനരികില്‍ വോട്ടിങ്ങ് മെഷീന്‍ സ്ഥാപിക്കരുത് .
- കേബിളുകള്‍ എല്ലാം കാണത്തക്കരീതിയിലും എന്നാല്‍ ആള്‍ക്കാര്‍ മുറിച്ച് കടക്കാത്ത രീതിയിലും ആവണം വോട്ടിങ്ങ് മെഷീനും വിവിപാറ്റും ക്രമീകരിക്കേണ്ടത്
- പ്രവേശനകവാടത്തില്‍ പതിക്കേണ്ട രണ്ട് പോസ്റ്ററുകള്‍ (പോളിങ്ങ് പ്രദേശത്തിന്റെ പരിധി, സ്ഥാനാര്‍ഥികളുടെ ലിസ്റ്റ് ഇവ) പതിക്കുക
- സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം ക്യൂ ഉണ്ടായിരിക്കണം. പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും രോഗികള്‍ക്കും മൂന്നാമതൊരു ക്യൂവിനും സംവിധാനമൊരുക്കണം
- Presiding Officer, Polling Officer, Polling Agent എന്നിവരുടെ ഇരിപ്പിടം ക്രമീകരിക്കുകയും അതോടൊപ്പം Exit, Entry എന്നിവയും സ്റ്റിക്കറുകള്‍ പതിക്കുക
- ബൂത്തിലും പരിസരത്തും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നു എന്നുറപ്പാക്കുക
- തിരഞ്ഞെടുപ്പിന് ശേഷം തിരികെ നല്‍കേണ്ട ഫോമുകളും കവറുകളും തയ്യാറാക്കി വെക്കുക
പോളിങ്ങ് ഏജന്റുമാര്‍
- വോട്ടെടുപ്പിന് തലേ ദിവസം തന്നെ പോളിങ്ങ് ഏജന്റുമാരുടെ നിയമനം നടത്തി അവര്‍ക്കുള്ള പാസ് നല്‍കുക
- ഒരു സ്ഥാനാര്‍ഥിക്ക് മൂന്ന് ഏജന്റുമാരെ നിയമിക്കാമെങ്കിലും ഒരു സമയത്ത് ഒരാളെ മാത്രമേ ബൂത്തില്‍ അനുവദിക്കാവൂ
- ഏജന്റുമാരാകാന്‍ വരുന്നവരില്‍ നിന്നും ഫോം 10ല്‍ ഉള്ള നിയമന ഉത്തരവ് വാങ്ങി പോളിങ്ങ് സാമഗ്രകള്‍ക്കൊപ്പം നല്‍കിയിട്ടുള്ള സ്പെസിമെന്‍ സിഗ്നേച്ചറുമായി ഒത്ത് നോക്കി ഉറപ്പാക്കുക
- പ്രിസൈഡിങ്ങ് ഓഫീസര്‍മുമ്പാകെ അവരെകൊണ്ട് സത്യപ്രസ്താവനയില്‍ ഒപ്പിട്ട് കൗണ്ടര്‍സൈന്‍ ചെയ്ത് സൂക്ഷിക്കണം
- പിറ്റേന്ന് രാവിലെ അഞ്ചരക്ക് മോക്ക് പോളിനായി എത്തണമെന്നും വോട്ടര്‍ പട്ടികയയുടെ പകര്‍പ്പ് പുറത്ത് കൊണ്ട് പോകാന്‍ പാടില്ലെന്നും ബൂത്തിനുള്ളില്‍ മൊബൈല്‍ ഫോണ്‍ അനുവദനീയമല്ല എന്നിങ്ങനെയുള്ള നിര്‍ദ്ദേശങ്ങളും നല്‍കണം
- ഇവരുടെ മൂവ്‍മെന്റ് എഴുതി സൂക്ഷിക്കണം(അധ്യായം 9, പാര 9.4.3)
വോട്ടിങ്ങ് ദിവസം
- രാവിലെ 5.30 മണിയോടെ മോക്ക് പോളിന് തയ്യാറാവുക
- മോക്ക് പോളിനു സഹായകരമായ വീഡിയോ ഇവിടെ
- രണ്ട് സ്ഥാനാര്‍ഥികളോ അവരുടെ ഏജന്റുമാരോ ഉണ്ടെങ്കില്‍ മാത്രമേ മോക്ക് പോള്‍ ആരംഭിക്കാവൂ. അല്ലാത്ത പക്ഷം 5.45 വരെ കാത്തിരിക്കുക. അപ്പോളും ആരുമെത്തിയില്ലെങ്കില്‍ മോക്ക് പോള്‍ ആരംഭിക്കാം
- Ballot Unit -> VVPAT -> Control Unit എന്ന ക്രമത്തില്‍ കണക്ട് ചെയ്യുക
- VVPAT നുള്ളില്‍ സ്ലിപ്പുകള്‍ ഇല്ല എന്നത് ഏജന്റുമാരെ ബോധ്യപ്പെടുത്തിയ ശേഷം ഇതിന് പിന്നിലെ നോബ് വര്‍ക്കിങ്ങ് മോഡിലേക്ക് മാറ്റണം
- Control Unit ഓണ്‍ ചെയ്ത് ഡിസ്‍പ്ലേ എല്ലാം ഉറപ്പാക്കുക.ആദ്യം അതില്‍ തലേദിവസം പരിശീലനത്തിനായി വോട്ടുകള്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് ക്ലിയര്‍ ചെയ്യുക.
- മെഷീനിലെ ക്ലോക്കിലെ സമയം , തീയതി എന്നിവ പരിശോധിക്കുക. 15 മിനിറ്റില്‍ താഴെയുള്ള സമയവ്യത്യാസം അനുവദനീയമാണ്
- ഒരു
സ്ഥാനാര്‍ഥിക്കും വോട്ടുകള്‍ ഇല്ലെന്നും വോട്ടുകളുടെ എണ്ണം പൂജ്യം
ആണെന്നും ഏജന്റുമാരെ ബോധ്യപ്പെടുത്തുകയും തുടര്‍ന്ന് ഓരോ ഏജന്റുമാരും ഒരു
പോളിങ്ങ് ഉദ്യോഗസ്ഥന്റെയും സാന്നിധ്യത്തില്‍ വോട്ടിങ്ങ്
കമ്പാര്‍ട്ട്മെന്റില്‍ ചെന്ന് വോട്ട് ചെയ്യുകയും അത് ആര്‍ക്കെന്ന്
രേഖപ്പെടുത്തുകയും ചെയ്യുക
- ഇപ്രകാരം നോട്ട ഉള്‍പ്പെടെ എല്ലാ സ്ഥാനാര്‍ഥികള്‍ക്കും കുറഞ്ഞത് 3 വോട്ടെങ്കിലും ലഭിക്കത്തക്കവിധം ചുരുങ്ങിയത് 50 വോട്ടെങ്കിലും ചെയ്യണം.
- ഓരോ സ്ഥാനാര്‍ഥിക്കും രേഖപ്പെടുത്തിയ വോട്ടുകളുടെ എണ്ണം Annexure 14ല്‍ ചേര്‍ക്കണം
- എല്ലാ ഏജന്റുമാരും വോട്ട് രേഖപ്പെടുത്തിയ ശേഷം കണ്‍ട്രോള്‍ യൂണിറ്റ് ക്ലോസ് ചെയ്ത ശേഷം റിസള്‍ട്ട് ബട്ടണ്‍ അമര്‍ത്തി ഏജന്റുമാരെ ബോധ്യപ്പെടുത്തി രേഖപ്പെടുത്തണം
- തുടര്‍ന്ന് വിവിപാറ്റിലെ ഡ്രോപ്പ്ബോക്‍സ് തുറന്ന് വോട്ടുകള്‍ എണ്ണുകയും അത് പോള്‍ ചെയ്ത വോട്ടുഖളുമായി ഒത്ത് പോകുന്നു എന്ന് ഉറപ്പാക്കി Annexure 14ല്‍ചേര്‍ത്ത് ഏജന്റുമാരുടെ ഒപ്പ് വാങ്ങണം
- തുടര്‍ന്ന് മെഷീന്‍ ക്ലിയര്‍ ചെയ്യുകയും വിവിപാറ്റ് സ്ലിപ്പുകളില്‍ MOCKPOLL സീല്‍ പതിപ്പിച്ച് ഈ സ്ലിപ്പുകളെ കറുത്ത കവറിലാക്കി അതിന് പുറത്ത് ബൂത്ത് നമ്പരും ബൂത്തിന്റെ പേരും എഴുതി കവറിനെ പ്ലാസ്റ്റിക്ക് ബോക്സില്‍ നിക്ഷേപിച്ച ശേഷം പിങ്ക് പേപ്പര്‍ സീല്‍ ഉപയോഗിച്ച് സീല്‍ ചെയ്യണം.
- ഇതില്‍ പ്രിസൈഡിങ്ങ് ഓഫീസറും പോളിങ്ങ് ഏജന്റുമാരും ഒപ്പ് വെക്കുകയും Annexure 14 പാര്‍ട്ട് 1 പൂരിപ്പിക്കുകയും വേണം
- വിവിപാറ്റ് ഡ്രോപ്പ് ബോക്സില്‍ വോട്ടുകളൊന്നും ഇല്ല എന്നുറപ്പാക്കി ഡ്രോപ്പ് ബോക്സും സീല്‍ ചെയ്യുകയും കണ്‍ട്രോള്‍ യൂണിറ്റിലെ Total Votes Polled പൂജ്യം ഉറപ്പാക്കി പോളിങ്ങിനായി മെഷീന്‍ സീല്‍ ചെയ്യുക
വോട്ടെടുപ്പ് കൃത്യം 7 മണിക്ക് ആരംഭിക്കണം
വോട്ടെടുപ്പിന്റെ രഹസ്യസ്വഭാവത്തെക്കുറിച്ച് പ്രിസൈഡിങ്ങ് ഓഫീസറിന്റെ
പ്രഖ്യാപനത്തോടെ കൃത്യം 7 മണിക്ക് പോളിങ്ങ് ആരംഭിക്കണം. വോട്ടെടുപ്പ്
തുടങ്ങുന്നതിന് മുമ്പ് കണ്‍ട്രോള്‍ യൂണിറ്റിലെ Polled Vote പൂജ്യം ആണെന്ന്
17A രജിസ്റ്ററില്‍ ഏറ്റവും മുകളില്‍ രേഖപ്പെടുത്തുകയും പ്രിസൈഡിങ്ങ്
ഓഫീസര്‍ ഒപ്പ് വെക്കുകയും വേണം. പോളിങ്ങ് ചുമതലയുള്ള ഉദ്യോഗസ്ഥരുടെ
ചുമതലകള്‍ ചുവടെ
ഒന്നാം പോളിങ്ങ് ഓഫീസര്‍:-
Mark
Copy of Voters Listന്റെ ചുമതല ഒന്നാം പോളിങ്ങ് ഓഫീസര്‍ക്കാണ്.
തിരിച്ചറിയല്‍ രേഖ പരിശോധിച്ച് ഓരോ വോട്ടറെയും തിരിച്ചറിയുകയും ശരിയായ
വോട്ടറെങ്കില്‍ വോട്ടറുടെ പേരും ക്രമനമ്പറും ഏജന്റുമാര്‍ കേള്‍ക്കെ
ഉച്ചത്തില്‍ വിളിച്ച് പറയണം. ഏജന്റുമാര്‍ തടസവാദം ഉന്നയിക്കാത്ത പക്ഷം
വോട്ടര്‍ പട്ടികയില്‍ വോട്ടറെ സംബന്ധിക്കുന്ന ഭാഗം ഇടത്ത് താഴെ കോണില്‍
നിന്നും മുകള്‍ വലത് കോണിലേക്ക് കുറുകെ വരക്കണം. വനിതാ വോട്ടറെങ്കില്‍
ക്രമനമ്പറിന് ചുറ്റും വൃത്തം വരക്കണം. ട്രാന്‍സ്‍ജന്‍ഡര്‍ ആണെങ്കില്‍ T
എന്ന് രേഖപ്പെടുത്തണം. വോട്ട് ചെയ്ത പുരുഷന്‍മാരുടെയും സ്ത്രീകളുടെയും ട്രാന്‍സ്‍ജന്‍ഡര്‍മാരുടെയും എണ്ണം
പ്രിസൈഡിങ്ങ് ഓഫീസര്‍ക്ക് നല്‍കേണ്ടതും ഒന്നാം പോളിങ്ങ് ഓഫീസര്‍ ആണ്
എന്നതിനാല്‍ ഓരോ വോട്ടര്‍മാരെയും ഒരു പേപ്പറില്‍ അടയാളപ്പെടുത്തുന്നത്
നന്നായിരിക്കും ( ഇതിനുള്ള മാതൃക ചുവടെ) പോസ്റ്റല്‍ ബാലറ്റ് അനുവദിച്ചവരുടെ
പേരിന് നേരെ PB എന്ന് രേഖപ്പെടുത്തിയിട്ടുണ്ടാവും അവരെ പോളിങ്ങ് ബൂത്തില്‍
വോട്ട് ചെയ്യാന്‍ അനുവദിക്കരുത്. തിരിച്ചറിയുന്ന സമയത്ത് വോട്ടറോട് മാസ്ക്
മാറ്റാന്‍ ആവശ്യപ്പെടാവുന്നതാണ്
രണ്ടാം പോളിങ്ങ് ഓഫീസര്‍:-
Form
17 A (Register of Votes) ന്റെ ചുമതലയാണ് രണ്ടാം പോളിങ്ങ് ഓഫീസറുടെ പ്രധാന
ഉത്തരവാദിത്വം. രജിസ്റ്ററില്‍ രണ്ടാം കോളത്തില്‍ വോട്ടറുടെ വോട്ടര്‍
പട്ടികയിലെ ക്രമനമ്പറും മൂന്നാം കോളത്തില്‍ തിരിച്ചറിയല്‍ രേഖയുടെ
വിശദാംശങ്ങളും രേഖപ്പെടുത്തണം. വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്
ഉപയോഗിക്കുന്നവരുടെ കാര്യത്തില്‍ EP എന്നും അല്ലാത്ത പക്ഷം തിരിച്ചറിയല്‍
രേഖയുടെ നമ്പരിന്റെ അവസാന 4 അക്കങ്ങളും ഏത് രേഖ എന്നും എഴുതണം( ആധാര്‍,
ലൈസന്‍സ് എന്നിങ്ങനെ) .തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച തിരിച്ചറിയല്‍
രേഖകള്‍ മാത്രമേ അനുവദിക്കാവൂ.അവസാന കോളത്തില്‍ വോട്ടറുടെ ഒപ്പ് /
വിരലടയാളം രേഖപ്പെടുത്തണം. ഇതോടൊപ്പം വോട്ടര്‍ക്ക് വോട്ടേഴ്‍സ് സ്ലിപ്പ് നല്‍കണ്ടതും രണ്ടാം പോളി്ങ് ഓഫീസറാണ്. ഇത് കൂടാതെ വോട്ടറുടെ ഇടത് ചൂണ്ട് വിരലില്‍ നഖം മുതല്‍ ആദ്യ മടക്ക് വരെ മഷി പുരട്ടേണ്ടതും രണ്ടാം പോളിങ്ങ് ഓഫീസറുടെ ചുമതലയാണ്.ഏതെങ്കിലും
വോട്ടര്‍ക്ക് ചൂണ്ട് വിരല്‍ ഇല്ലെങ്കില്‍ ഇടത്തേ കയ്യിലെ നടുവിരലിലും
അതുമില്ലെങ്കില്‍ മോതിരവിരലിലും അതുമില്ലെങ്കില്‍ ചെറുവിരലിലുമാണ് മഷി
പുരട്ടേണ്ടത്. ഇവ നാലുമില്ലെങ്കില്‍ ഇടത് കയ്യിലെ തള്ളവിരലിലും ഇടത്
കയ്യില്‍ ഒരു വിരലുമില്ലെങ്കില്‍ ഇതേ ക്രമത്തില്‍ വലത് കയ്യിലെ വിരലുകളില്‍
ഒന്നില്‍ മഷി പുരട്ടണം. രണ്ട് കയ്യിലും വിരലുകള്‍ ഇല്ലെങ്കില്‍ ഇടത്
കയ്യുടെയോ വലത് കയ്യുടെയോ കീഴറ്റത്ത് മഷി പുരട്ടണം.
മൂന്നാം പോളിങ്ങ് ഓഫീസര്‍:-
കണ്‍ട്രോള്‍
യൂണിറ്റിന്റെ ചുമതല മൂന്നാം പോളിങ്ങ് ഓഫീസര്‍ക്കാണ്. രണ്ടാം പോളിങ്ങ്
ഓഫീസര്‍ നല്‍കുന്ന വോട്ടേഴ്‍സ് സ്ലിപ്പ് വാങ്ങി അത് അടുക്കി വെക്കണം. (50
വീതമുള്ള കെട്ടുകളാക്കി സൂക്ഷിച്ച് വെക്കണം) കണ്‍ട്രോള്‍ യൂണിറ്റിലെ Ballot
ബട്ടണ്‍ അമര്‍ത്തി മെഷീന്‍ വോട്ട് ചെയ്യുന്നതിന് സജ്ജമാക്കണം. വോട്ട്
രേഖപ്പെടുത്തുമ്പോള്‍ ബീപ്പ് ശബ്ദം കേള്‍ക്കുന്നുണ്ടോ എന്നുറപ്പാക്കണം. കണ്‍ട്രോള്‍ യൂണിറ്റിലെ Busy Lamp അണയുന്നില്ലേ എന്നത് ശ്രദ്ധിക്കണം.
പ്രിസൈഡിങ്ങ് ഓഫീസര്‍ ശ്രദ്ധിക്കേണ്ടത്
രണ്ടാം പോളിങ്ങ് ഓഫീസറുടെ ചുമതലയുള്ള Form 17 A (Register of Votes)ല്‍ വോട്ടെടുപ്പ് തുടങ്ങുന്നതിന് മുമ്പ്
total in the control unit checked and found to be zero എന്ന്
രേഖപ്പെടുത്തണം. വോട്ടിങ്ങ് അവസാനിച്ച് കഴിയുമ്പോള്‍ വോട്ടിങ്ങ് അവസാനിച്ച്
കഴിയുമ്പോള്‍ അവസാനം വോട്ട് ചെയ്ത ആളുടെ പേര് രോഖപ്പെടുത്തിയതിന് തൊട്ട്
താഴയുള്ള വരിയില്‍ The serial Number in the last entry in Form 17A is
........ എന്ന് എഴുതി തീയതിയും സമയവും എഴുതി പ്രിസൈഡിങ്ങ് ഓഫീസറും
പോളിങ്ങ് ഏജന്റുമാരുടെയും ഒപ്പുകള്‍ വാങ്ങണം
Tendered Votes:-
ഏതെങ്കിലും വോട്ടര്‍ വോട്ട് ചെയ്യാനായി വരുന്ന സമയത്ത് അദ്ദേഹത്തിന്റെ
വോട്ട് മറ്റാരെങ്കിലും ചെയ്ത് പോയിട്ടുണ്ടെങ്കില്‍ യഥാര്‍ഥ വോട്ടര്‍ക്ക്
ബാലറ്റ് പേപ്പര്‍ നല്‍കി വോട്ട് ചെയ്യാന്‍ അനുവദിക്കാം. ഇതിന് ഫോം
17Bയില്‍ വിശദാംശങ്ങള്‍ രേഖപ്പെടുത്തി ബാലറ്റ് പേപ്പറില്‍ രേഖപ്പെടുത്തിയ
വോട്ട് പ്രത്യേക കവറില്‍ സൂക്ഷിക്കണം.
Challenged Votes:- വോട്ട് ചെയ്യാനെത്തിയ