Master PDF 4 എന്ന PDF എഡിറ്റിങ്ങ് സോഫ്റ്റ്‍വെയറിന്റെ സ്വതന്ത്ര പതിപ്പ് ഉപയോഗിച്ച് PDF രൂപത്തിലുള്ള ഒരു Question Paper എഡിറ്റ് ചെയ്ത് customize ചെയ്യുന്നതെങ്ങിനെ എന്നു വിശദീകരിക്കുന്ന വീഡിയോ തയ്യാറാക്കി നല്‍കിയിരിക്കുന്നത് പാലക്കാട് കുണ്ടൂര്‍കുന്ന് TSNM HSലെ ശ്രീ പ്രമോദ് മൂര്‍ത്തി സാറാണ്. ചുവടെ നല്‍കിയിരിക്കുന്ന വീഡിയോയില്‍ ഈ സോഫ്റ്റ്‍വെയറിന്റെ പ്രവര്‍ത്തനം വിശദമായി തന്നെ വിശദീകരിച്ചിട്ടുണ്ട്. pdf രൂപത്തില്‍ ലഭ്യമായ വിവിധ ചോദ്യപേപ്പറുകളിലെ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ ഒരു ചോദ്യപേപ്പര്‍ എളുപ്പത്തില്‍ തയ്യാറാക്കാന്‍ സഹായിക്കുന്ന ഈ വീഡിയോ ബ്ലോഗുമായി പങ്ക് വെച്ച പ്രമോദ് മൂര്‍ത്തി സാറിന് ബ്ലോഗിന്റെ നന്ദി.
Click Here for the Video
Click Here for the Link to Install Master PDF4
Libre Office Draw ഉപയോഗിച്ച് കൂടുതല്‍ എളുപ്പത്തില്‍ എളുപ്പത്തില്‍ ഒരു ചോദ്യപേപ്പര്‍ എഡിറ്റ് ചെയ്യുന്നതെങ്ങനെ എന്ന് വിശദീകരിക്കുന്ന മറ്റൊരു വീഡിയോ കൂടി ചുവടെ ലിങ്കിലൂടെ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ പങ്ക് വെക്കുന്നു. ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതിന് അധ്യാപകര്‍ക്ക് ഈ രണ്ട് വീഡിയോകളും പ്രയോജനപ്രദമാകും എന്ന് കരുതട്ടെ. ഏവരുടെയും അഭിപ്രായങ്ങളും സംശയങ്ങളും കമന്റുകളായി ചേര്‍ക്കുമല്ലോ
Click Here for the Video |